വൈദ്യുതി സര്‍ചാര്‍ജ്: അഭിപ്രായം റെഗുലേറ്ററി കമ്മിഷനെ അറിയിക്കാം
തിരുവനന്തപുരം: വൈദ്യുതി സര്‍ചാര്‍ജ് ഏര്‍പ്പെടുത്തണമെന്ന കെ.എസ്.ഇ.ബിയുടെ ആവശ്യത്തിന്മേല്‍ ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മിഷന്‍ ഇന്ന് പൊതുജനങ്ങളില്‍നിന്ന് പരാതികളും അഭിപ്രായവും സ്വീകരിക്കും. ഇതിനെതിരേ പ്രതിഷേധമുയര്‍ന്ന സാഹചര്യത്തിലാണ് അഭിപ്രായം രൂപീകരിക്കുന്നത്.
കമ്മിഷന്റെ വെള്ളയമ്പലത്തെ ഓഫിസില്‍ ഇന്ന് രാവിലെ 11 മുതല്‍ പരാതികളും നിര്‍ദേശങ്ങളും അറിയിക്കാനാകും.
വൈദ്യുതി വാങ്ങിയ വകയില്‍ അധികം ചെലവായ തുക കണ്ടെത്താനാണ് സെസ് ഏര്‍പ്പെടുത്തി വൈദ്യുതി ചാര്‍ജ് വര്‍ധിപ്പിക്കാന്‍ കെ.എസ്.ഇ.ബി റഗുലേറ്ററി കമ്മിഷന് അപേക്ഷ നല്‍കിയത്. മൂന്നു മാസത്തേക്ക് യൂനിറ്റിന് 14 പൈസ വീതം വര്‍ധിപ്പിക്കണമെന്നാണ് ബോര്‍ഡ് ആവശ്യപ്പെട്ടത്.
ഈ വര്‍ഷം ഓഗസ്റ്റ് വരെയുള്ള കാലവര്‍ഷത്തിന്റെ അളവ് വളരെ മോശമായിരുന്നു. വന്‍ കുടിവെള്ളക്ഷാമം പ്രതീക്ഷിച്ചിരുന്ന സമയത്ത് ഒഡിഷയിലെ താപനിലയത്തില്‍നിന്ന് മതിയായ വൈദ്യുതി ലഭിക്കാതിരുന്നത കാരണം ഏപ്രില്‍ മുതല്‍ ജൂണ്‍വരെ കൂടുതല്‍ വൈദ്യുതി വാങ്ങുന്നതിന് ബോര്‍ഡ് അധികം പണം ചെലവഴിച്ചു. എട്ട് ഏജന്‍സികളില്‍നിന്നായി 3,632 ദശലക്ഷം യൂനിറ്റ് വൈദ്യുതിയാണ് ഈ സമയത്ത് കെ.എസ്.ഇ.ബി വാങ്ങിയത്. ഇത്തരത്തില്‍ ചെലവായ75 കോടിയോളം രൂപ തിരിച്ചുപിടിക്കുന്നതിനാണ് സര്‍ചാര്‍ജ് ചുമത്താന്‍ ആവശ്യപ്പെടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."