HOME
DETAILS
MAL
എസ്റ്റേറ്റുകള്‍ ഏറ്റെടുക്കല്‍: ഹരജി കലക്ടര്‍ പരിഗണിച്ച് തീര്‍പ്പാക്കാന്‍ നിര്‍ദേശം
backup
November 08 2017 | 02:11 AM
കൊച്ചി: വയനാട്ടിലെ കാര്‍ത്തിക്കുളം, ആലത്തൂര്‍ എസ്റ്റേറ്റുകള്‍ അവകാശികളില്ലെന്ന കാരണത്താല്‍ ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ നടപടിയെടുത്തതിനെതിരേ നല്കിയ ഹരജിയില്‍ ഇക്കാര്യം വയനാട് ജില്ലാ കലക്ടര്‍ പരിഗണിച്ച് തീര്‍പ്പാക്കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചു. മൈസൂരു സ്വദേശിയായ എഡ്വിന് യൂബര്‍ട്ട് വാന്‍ ഇങ്കന്റെ പേരിലെ എസ്റ്റേറ്റുകളാണ് അവകാശികളില്ലാത്ത സ്വത്ത് കണ്ടുകെട്ടാനുള്ള നിയമപ്രകാരം ഏറ്റെടുക്കാന്‍ കലക്ടര്‍ നടപടി സ്വീകരിച്ചത്. എന്നാല്‍ താന്‍ ദത്ത് പുത്രനാണെന്നും തനിക്ക് ഇഷ്ടദാനമായി നല്കിയ എസ്റ്റേറ്റുകള്‍ ഏറ്റെടുക്കാനുള്ള സര്‍ക്കാര്‍ നടപടി നിയമവിരുദ്ധമാണെന്നും കാണിച്ചാണ് മൈസൂരു സ്വദേശി മൈക്കിള്‍ ഫ്ളോയ്ഡ് ഈശ്വര്‍ ഹൈക്കോടതിയെ സമീപിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."