ഗുരുവായൂര്‍ പാര്‍ഥസാരഥിക്ഷേത്രം മലബാര്‍ ദേവസ്വം ബോര്‍ഡ് ഏറ്റെടുത്തു
ഗുരുവായൂര്‍: ഗുരുവായൂരിലെ പാര്‍ഥസാരഥിക്ഷേത്രം മലബാര്‍ ദേവസ്വം ബോര്‍ഡ് ഏറ്റെടുത്തു. ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ വന്‍ പൊലിസ് സന്നാഹത്തോടെയാണ് മലബാര്‍ ദേവസ്വം ഓഡിറ്റ് ഓഫിസര്‍ ബിജുവിന്റെ നേതൃത്വത്തിലുള്ള സംഘം ക്ഷേത്രത്തിന്റെ ചുമതല ഏറ്റെടുത്തത്.
ഇന്നലെ പുലര്‍ച്ചെ 4.30ന് ക്ഷേത്രനട തുറക്കുന്നതിനു മുന്‍പുതന്നെ മൂന്ന് ഡിവൈ.എസ്.പിമാര്‍, ആറു സി.ഐമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ വനിതകളടക്കം മുന്നൂറോളം പൊലിസുകാര്‍ സുരക്ഷ ഒരുക്കാന്‍ ഉണ്ടായിരുന്നു.
നടപടികള്‍ പുലര്‍ച്ചെയാക്കിയതിനാല്‍ പ്രതിഷേധക്കാരുടെ തടസങ്ങളൊന്നും ഉണ്ടായില്ല. ഹൈക്കോടതി നേരത്തെ പുറപ്പെടുവിച്ച ഒരു ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ഇക്കഴിഞ്ഞ സെപ്റ്റംബര്‍ 21ന് ക്ഷേത്രം ഏറ്റെടുക്കാന്‍ പൊലിസ് സന്നാഹത്തോടെ ഉദ്യോഗസ്ഥര്‍ എത്തിയിരുന്നെങ്കിലും ഹിന്ദുഐക്യവേദി പ്രവര്‍ത്തകരുടെ ശക്തമായ ചെറുത്തുനില്‍പ്പിനെതുടര്‍ന്ന് ശ്രമം ഉപേക്ഷിക്കുകയായിരുന്നു.
തൃശൂര്‍ അഡ്മിനിസ്ട്രേഷന് സ്പെഷല്‍ ബ്രാഞ്ച് എ.സി.പി എം.കെ ഗോപാലകൃഷ്ണന്, ഗുരുവായൂര്‍ അസിസ്റ്റന്റ് പൊലിസ് കമ്മിഷണര്‍ പി.എ ശിവദാസ്, ഡിവൈ.എസ്.പി ടി.എസ് സിനോജ്, സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍മാരായ യു.എച്ച് സുനില്‍ദാസ്, ഇ ബാലകൃഷ്ണന്, ബി സന്തോഷ്, കെ.സി സേതു, ജെ മാത്യു, കെ.കെ സജീവ്, വനിതാ സെല്‍ സി.ഐ. ബി ശുഭാവതി, ചാവക്കാട് തഹസില്‍ദാര്‍ കെ പ്രേംചന്ദ്, ഡെപ്യൂട്ടി തഹസില്‍ദാര്‍ ടി.കെ ഷാജി തുടങ്ങിയവര്‍ ക്ഷേത്രം ഏറ്റെടുക്കുന്ന സമയത്തുണ്ടായിരുന്നു. ജലപീരങ്കി, ഗ്രനേഡ് അടക്കമുള്ള സംവിധാനങ്ങളും പൊലിസ് ഒരുക്കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."