നോട്ട് നിരോധനം: ഇന്ത്യന്‍ ജനതക്ക് പ്രണാമമര്‍പ്പിച്ച് മോദി
ന്യൂഡല്‍ഹി: നോട്ടു നിരോധനത്തില്‍ സഹകരിച്ച ഇന്ത്യന്‍ ജനതക്ക് പ്രണാമമര്‍പ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. 125 കോടി ജനങ്ങളും ഒരു നിര്‍ണായകമായ യുദ്ധത്തിലായിരുന്നെന്നും അത് വിജയിച്ചെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.
അഴിമതിയും കള്ളപ്പണവും തുടച്ചു നീക്കാനുള്ള സര്‍ക്കാറിന്റെ ശ്രമങ്ങള്‍ക്ക് ഉറച്ച പിന്തുണ നല്‍കിയ ഇന്ത്യയിലെ ജനങ്ങള്‍ക്ക് മുന്‍പില്‍ തലകുനിക്കുന്നുവെന്നും അദ്ദേഹം ട്വിറ്റര്‍ സന്ദേശത്തില്‍ പറയുന്നു. നോട്ടുനിരോധനത്തിന്റെ നേട്ടങ്ങള്‍ എണ്ണിപ്പറയുന്ന ഒരു ഹ്രസ്വചിത്രവും മോദി ട്വിറ്ററിലൂടെ പങ്കുവെച്ചിട്ടുണ്ട്.
I bow to the people of India for steadfastly supporting the several measures taken by the Government to eradicate corruption and black money. #AntiBlackMoneyDay
— Narendra Modi (@narendramodi) November 8, 2017
നോട്ടുനിരോധനം ഒരു വന്‍വിജയമായിരുന്നുവെന്നും കള്ളപ്പണത്തെയും നക്‌സലിസത്തേയും ഇന്ത്യയിലെ സമ്പദ് വ്യവസ്ഥയെ ഉടച്ചുവാര്‍ക്കുന്നതിനും പാവങ്ങള്‍ക്ക് തൊഴിലവസരങ്ങള്‍ നല്‍കുന്നതിലും മികച്ച നേട്ടം കൈവരിക്കാന്‍ നോട്ടു നിരോധനത്തിന് കഴിഞ്ഞു എന്ന് വ്യക്തമാക്കുന്ന വാര്‍ത്തകളും കണക്കുകളും മോദി ട്വിറ്ററിലൂടെ പങ്കുവെച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."