HOME
DETAILS

കണക്കില്‍ തിരിമറി കാണിച്ച് പണം തട്ടിയ കെ.എസ്.ആര്‍.ടി.സി കണ്ടക്ടര്‍ അറസ്റ്റില്‍

  
backup
November 09 2017 | 21:11 PM

%e0%b4%95%e0%b4%a3%e0%b4%95%e0%b5%8d%e0%b4%95%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%a4%e0%b4%bf%e0%b4%b0%e0%b4%bf%e0%b4%ae%e0%b4%b1%e0%b4%bf-%e0%b4%95%e0%b4%be%e0%b4%a3%e0%b4%bf%e0%b4%9a%e0%b5%8d

മലപ്പുറം: കണക്കില്‍ തിരിമറി കാണിച്ച് പണം തട്ടിയശേഷം ഒളിവിലായിരുന്ന കെ. എസ്. ആര്‍.ടി.സി കണ്ടക്ടര്‍ അറസ്റ്റില്‍. മലപ്പുറം കെ.എസ്.ആര്‍.ടി.സി ഡിപ്പോയിലെ കണക്കുകളില്‍ കൃത്രിമം കാണിച്ച് പണം തട്ടിയ കേസിലെ പ്രതിയായ കോട്ടയം കരിമ്പനി കിഴക്കേമുറിയില്‍ രാജേഷ് രാധാകൃഷ്ണ(29)നാണ് പിടിയിലായത്.
മലപ്പുറം കെ.എസ്.ആര്‍.ടി.സി ഡിപ്പോയില്‍ കണ്ടക്ടറായി ജോലി ചെയ്തിരുന്ന പ്രതി 2013-14 വര്‍ഷങ്ങളില്‍ കള്ളക്കണക്കുണ്ടാക്കി പല ദിവസങ്ങളിലെയും കളക്ഷന്‍ പണം മുഴുവനായും ഓഫിസില്‍ അടക്കാതെ തട്ടിയെടുത്തിരുന്നു.
ഇത്തരത്തില്‍ രണ്ട് ലക്ഷത്തോളം രൂപ അപഹരിച്ചുവെന്നാണ് കണക്ക്. സംഭവം പുറത്തായതിനെ തുടര്‍ന്ന് 2015 ല്‍ പൊലിസ് കേസെടുത്തതറിഞ്ഞ പ്രതി ഒളിവില്‍ പോവുകയായിരുന്നു.
ഇയാളെ ജോലിയില്‍ നിന്ന് പിരിച്ചുവിടുകയും ചെയ്തിരുന്നു. ഇതിനിടെ മുന്‍കൂര്‍ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചെങ്കിലും അപേക്ഷ കോടതി തള്ളി. എറണാകുളം, കോട്ടയം തുടങ്ങിയ സ്ഥലങ്ങളില്‍ രണ്ട് വര്‍ഷത്തോളമായി ഒളിവില്‍ കഴിഞ്ഞുവരുന്നതിനിടെയാണ് കഴിഞ്ഞ ദിവസം പിടിയിലായത്. മലപ്പുറം എസ്.ഐ ബി.എസ്. ബിനുവിന്റെ നിര്‍ദേശപ്രകാരം സ്‌പെഷല്‍ സ്‌ക്വാഡ് അംഗങ്ങളായ സ്രാമ്പിക്കല്‍ മുഹമ്മദ് ഷാക്കിര്‍, മന്‍സൂറലി മാര്യാട് എന്നിവരാണ് എറണാകുളത്തു നിന്ന് പ്രതിയെ അറസ്റ്റ് ചെയ്തത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചൂണ്ടുവിരലിലല്ല, തദ്ദേശസ്ഥാപന ഉപതിരഞ്ഞെടുപ്പില്‍ മഷി പുരട്ടുന്നത് വോട്ടറുടെ ഇടതു നടുവിരലില്‍

Kerala
  •  23 days ago
No Image

നെതന്യാവുനെതിരായ അറസ്റ്റ് വാറന്റ്:  കോടതി വിധി മാനിക്കും, തങ്ങളുടെ രാജ്യത്തെത്തിയാല്‍ അറസ്റ്റ് ചെയ്ത് ഹേഗിലെത്തിക്കുമെന്നും ലോക രാഷ്ട്രങ്ങള്‍ 

International
  •  23 days ago
No Image

അമിതവേഗതയിലെത്തിയ കാറിടിച്ച് തെറിപ്പിച്ചു; രണ്ട് പേര്‍ക്ക് ദാരുണാന്ത്യം; ഡ്രൈവര്‍ മദ്യലഹരിയില്‍

Kerala
  •  23 days ago
No Image

സര്‍ട്ടിഫിക്കറ്റ് ഒന്നിന് ആയിരം രൂപവെച്ച് 20,000 രൂപ; കൈക്കൂലി വാങ്ങുന്നതിനിടെ ലേബര്‍ ഓഫിസര്‍ പിടിയില്‍

Kerala
  •  23 days ago
No Image

ബഹിഷ്‌ക്കരണത്തില്‍ ഇടിഞ്ഞ് സ്റ്റാര്‍ബക്‌സ്; മലേഷ്യയില്‍ മാത്രം അടച്ചുപൂട്ടിയത് 50 ഓളം ഔട്ട്‌ലെറ്റുകള്‍

International
  •  23 days ago
No Image

കാഫിര്‍ സ്‌ക്രീന്‍ഷോര്‍ട്ട്; അന്വേഷണറിപ്പോര്‍ട്ട് ഇന്നുതന്നെ ഹാജരാക്കണമെന്ന് കോടതി

Kerala
  •  23 days ago
No Image

യു.എസില്‍ ജൂതവിഭാഗത്തിലെ പുതുതലമുറക്കിഷ്ടം ഹമാസിനെ; ഇസ്‌റാഈല്‍ ക്രൂരതയെ വെറുത്തും ഗസ്സയെ ചേര്‍ത്തു പിടിച്ചും ഈ കൗമാരം 

International
  •  23 days ago
No Image

ആലപ്പുഴയിലും അപകടം; ശുചിമുറിയിലെ കോണ്‍ക്രീറ്റ് പാളി ഇളകിവീണു, ഉദ്യോഗസ്ഥന്‍ രക്ഷപ്പെട്ടത് തലനാരിഴക്ക്

Kerala
  •  24 days ago
No Image

പ്രശസ്ത എഴുത്തുകാരന്‍ ഓംചേരി എന്‍ എന്‍ പിള്ള അന്തരിച്ചു

Kerala
  •  24 days ago
No Image

'ഒരിക്കല്‍ രാജിവെച്ചതാണ്, ഇനി വേണ്ട'; സജി ചെറിയാന് സി.പി.എമ്മിന്റെ പിന്തുണ

Kerala
  •  24 days ago