HOME
DETAILS
MAL
പാര്‍ലമെന്റ് ശൈത്യകാല സമ്മേളനം വൈകും
backup
November 09 2017 | 22:11 PM
ന്യൂഡല്‍ഹി: ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പു നടക്കുന്നതിനാല്‍ ഇത്തവണത്തെ ശൈത്യകാല സമ്മേളനം വൈകും. രാജ്യത്തെ പ്രമുഖ പാര്‍ട്ടികളായ ബി.ജെ.പിയും കോണ്‍ഗ്രസും നേരിട്ട് ഏറ്റുമുട്ടുന്ന തെരഞ്ഞെടുപ്പായതിനാല്‍ പ്രചാരണത്തില്‍ സജീവമാകുന്നതിന് സമ്മേളനം വൈകിപ്പിക്കുന്നതിന് ഇരുകക്ഷികള്‍ക്കും യോജിപ്പാണുള്ളത്. പൊതുവെ ഒരുമാസം നീണ്ടുനില്‍ക്കുന്ന ശൈത്യകാല സമ്മേളനം നവംബര്‍ മൂന്നാംവാരം തുടങ്ങി ഡിസംബര്‍ മൂന്നാംവാരം അവസാനിക്കുന്ന രീതിയിലാണ് നിശ്ചയിക്കാറുള്ളത്. കഴിഞ്ഞവര്‍ഷം നവംബര്‍ 16നു തുടങ്ങി ഡിസംബര്‍ 16ന് അവസാനിച്ചിരുന്നു. ഇത്തവണ ഗുജറാത്തിലെ രണ്ടാംഘട്ട വോട്ടെടുപ്പിന്റെ പരസ്യപ്രചാരണം തീരുന്ന 12 വരെ നീട്ടിവയ്ക്കാനാണ് ആലോചന. ഗുജറാത്തിലെ ആദ്യഘട്ട വോട്ടെടുപ്പ് ഡിസംബര്‍ ഒന്‍പതിനും രണ്ടാംഘട്ടം ഡിസംബര്‍ 14നുമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."