രഘുറാം രാജന് രാജ്യസഭയിലേക്കില്ല
ന്യൂഡല്‍ഹി: രാജ്യസഭയിലേക്ക് മത്സരിക്കാന്‍ താല്പര്യമില്ലെന്ന് മുന്‍ ആര്.ബി.ഐ ഗവര്‍ണര്‍ രഘുറാം രാജന്.
വിവിധ രംഗങ്ങളില്‍ പ്രാവീണ്യം തെളിയിച്ചവരെ രാജ്യസഭയിലേക്ക് എത്തിക്കാനുള്ള ആം ആദ്മി നേതൃത്വത്തിന്റെ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് രഘുറാം രാജനെ മത്സരിപ്പിക്കാന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ ആം ആദ്മി കണ്‍വീനറും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാളിന്റെ ആവശ്യം രഘുറാം രാജന് നിരസിക്കുകയായിരുന്നു. ചിക്കാഗോ സര്‍വകലാശാലയിലെ അദ്ദേഹത്തിന്റെ ഓഫിസ് പുറത്തിറക്കിയ പത്രക്കുറിപ്പിലാണ് രാജ്യസഭാംഗമാകാന്‍ താല്പര്യമില്ലെന്ന് അറിയിച്ചത്.
ഇന്ത്യയിലെ വിവിധ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെുന്ന സാഹചര്യത്തില്‍ രാജ്യസഭയിലേക്ക് വരാന്‍ താല്പര്യമില്ല.
ചിക്കാഗോ സര്‍വകലാശാലയിലെ ജോലി ഉപേക്ഷിക്കാന്‍ തല്ക്കാലം ആലോചിക്കുന്നില്ലെന്നും പത്രക്കുറിപ്പില്‍ വ്യക്തമാക്കുന്നു.
ജനുവരിയില്‍ ഒഴിവു വരുന്ന മൂന്നു രാജ്യസഭാ സീറ്റുകളിലൊന്നില്‍ രഘുറാം രാജനെ മത്സരിപ്പിക്കാനാണ് ആം ആദ്മി തീരുമാനിച്ചിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."