നാഥനില്ലാ കളരിയായി തളിപ്പറമ്പ് മാര്‍ക്കറ്റ് റോഡ്
തളിപ്പറമ്പ്: തളിപ്പറമ്പ് മാര്‍ക്കറ്റ് റോഡിലെ പ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരം കാണുന്നതിന് അധികൃതരുടെ ശ്രമങ്ങള്‍ പാതിവഴിയില്‍. നവംബര്‍ ഒന്നുമുതല്‍ സര്‍വകക്ഷിയോഗ തീരുമാനങ്ങള്‍ നടപ്പാക്കാതെ അധികൃതര്‍ അലംഭാവം കാണിക്കുന്നതായി ആക്ഷേപം. ഉദ്യോഗസ്ഥരുടെയും നഗരസഭാ അധികാരികളുടെയും വ്യാപാരി നേതാക്കളുടെയും തെരുവു കച്ചവടക്കാരുടെ പ്രതിനിധികളുടെയും യോഗത്തിലാണ് നവംബര്‍ ഒന്നുമുതല്‍ നഗരത്തില്‍ നിയന്ത്രണം തീരുമാനിച്ചത്.
സര്‍വകക്ഷി യോഗ തീരുമാനങ്ങള്‍ കര്‍ശനമായി നടപ്പാക്കുന്നതോടെ മാര്‍ക്കറ്റ് റോഡിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ മാര്‍ക്കറ്റ് റോഡ് വഴിയുളള ഗതാഗതകുരുക്കിന് ശാശ്വത പരിഹാരം കാണുന്നതടക്കമുളള നിരവധി ആവശ്യങ്ങള്‍ ഉന്നയിച്ച് ഇതുവഴിയുളള ബസ് ഗതാഗതം നിര്‍ത്തി വയ്ക്കുന്നതു വരെ കാര്യങ്ങളെത്തിയിട്ടും നേരത്തേയെടുത്ത തീരുമാനങ്ങള്‍ സമയബന്ധിതമായി നടപ്പാക്കാതെ വിഷയത്തില്‍ അലംഭാവം കാണിക്കുന്നതായി ആക്ഷേപവുമായാണ് നാട്ടുകാര്‍ ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്. ബസ് സര്‍വിസ് നിര്‍ത്തിയതോടെ ഇവിടെ വാഹന പാര്‍ക്കിങും തോന്നിയപടിയാണ്. തളിപ്പറമ്പിലെ പ്രധാന വാണിജ്യ മേഖലയിലൂടെ ബസ് ഗതാഗതം നിര്‍ത്തിവച്ചത് ഇവിടെയുളള കച്ചവടക്കാരെ ബാധിച്ചു തുടങ്ങിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."