ദേശീയ പഠനനേട്ട സര്‍വേ: ജില്ല ഒരുങ്ങി ജില്ലയില്‍ 135 വിദ്യാലയങ്ങള്‍
തൃക്കരിപ്പൂര്‍: ദേശീയ പഠന നേട്ട സര്‍വേയുടെ ഭാഗമായുള്ള മൂല്യനിര്‍ണയ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഒരുക്കങ്ങള്‍ ജില്ലയില്‍ പൂര്‍ത്തിയായി. എന്‍.സി.ഇ.ആര്‍.ടി.ഇയുടെ നയരൂപീകരണത്തിനു മുന്നോടിയായാണ് രാജ്യത്താകെ നവംബര്‍ 13നു മൂല്യനിര്‍ണയം നടക്കുന്നത്. ജില്ലയില്‍ 135 വിദ്യാലയങ്ങളിലെ 173 ക്ലാസുകളെയാണ് നാസ് (ദേശീയ പഠന നേട്ട സര്‍വേ) മൂല്യനിര്‍ണയത്തിനായി തിരഞ്ഞെടുത്തിരിക്കുന്നത്. 3,5,8 ക്ലാസുകളിലെ ഓരോ ഡിവിഷനുകളിലായിരിക്കും മൂല്യനിര്‍ണയം. ഭാഷ, ഗണിതം, പരിസര പഠനം, (സാമൂഹ്യശാസ്ത്രം, അടിസ്ഥാന ശാസ്ത്രം) വിഷയങ്ങളിലായിരിക്കും പരീക്ഷ നടക്കുക. രാവിലെ 3,8 ക്ലാസുകളിലും ഉച്ചയ്ക്ക് അഞ്ചാം തരത്തിലുമായിരിക്കും മൂല്യനിര്‍ണയ പ്രവര്‍ത്തനങ്ങള്‍ നടക്കുക. ഈ പ്രവര്‍ത്തനങ്ങളുടെ ചുമതലക്കാരായി പുറമെ നിന്നുള്ള മുന്നൂറോളം ഫീല്‍ഡ് ഇന്‍വെസ്റ്റിഗേറ്റര്‍മാരെ താല്‍ക്കാലികമായി നിയമിച്ചിട്ടുണ്ട്.
സര്‍വശിക്ഷാ അഭിയാന്‍, എസ്.സി.ഇ.ആര്‍.ടി, ഡയറ്റ് എന്നിവയ്ക്കാണു കേരളത്തില്‍ സര്‍വേയുടെ ചുമതല. മുന്‍കാലങ്ങളില്‍ നിന്നു വ്യത്യസ്തമായി മേല്‍വിഷയങ്ങളില്‍ സംസ്ഥാനത്തിനു പുറമെ ജില്ല, ഉപജില്ല, സ്‌കൂള്‍ എന്നിവയുടെ നിലവാരവും വ്യക്തമാകും. ബി.ആര്‍.സി പരിശീലകര്‍, സി.ആര്‍.സി കോഡിനേറ്റര്‍മാര്‍, ഐ.ഇ.ഡി.സി റിസോഴ്‌സ് അധ്യാപകര്‍, സ്‌പെഷലിസ്റ്റ് അധ്യാപകര്‍ എന്നിവരും പ്രവര്‍ത്തനങ്ങളെ സഹായിക്കാനുണ്ടാകും. ബി.ആര്‍.സികളില്‍ സൂക്ഷിച്ച ചോദ്യപേപ്പറുകള്‍ ഇന്നലെ രാവിലെ തന്നെ മുഴുവന്‍ വിദ്യാലയങ്ങളിലും എത്തിച്ചു കഴിഞ്ഞു. പരീക്ഷയ്ക്കാവശ്യമായ സൗകര്യങ്ങള്‍ ഓരോ സ്ഥാപനങ്ങളിലും ഒരുക്കി. അധ്യാപകര്‍ക്കും വിദ്യാലയങ്ങള്‍ക്കുമുള്ള ചോദ്യാവലിയോടെ വിവരശേഖരണവും പൂര്‍ത്തിയാക്കി.
നാസ് നിരീക്ഷകരും മോണിറ്ററിങ് ടീമും 13നു വിദ്യാലയങ്ങളില്‍ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ എത്തിച്ചേരും. ജില്ലയിലെ വിവിധ കേന്ദ്രങ്ങള്‍ വെള്ളിയാഴ്ച എസ്.എസ്.എ ജില്ലാ പ്രോജക്ട് ഓഫീസര്‍ പി.പി വേണുഗോപാലന്‍, ഡയറ്റ് സീനിയര്‍ ലക്ചറര്‍ ടി.ആര്‍ ജനാര്‍ദനന്‍, എസ്. എസ്.എ ജില്ലാ പ്രോഗ്രാം ഓഫിസര്‍ ബി. ഗംഗാധരന്‍, അസി. കോര്‍ഡിനേറ്റര്‍ കെ.എം ദിലീപ് കുമാര്‍ എന്നിവര്‍ ഒരുക്കങ്ങള്‍ വിലയിരുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."