HOME
DETAILS

ഗുജറാത്തില്‍ രാഹുലിന്റെ പടയോട്ടം; തോമസ് ചാണ്ടി രാജിവയ്‌ക്കേണ്ടെന്നു പാര്‍ട്ടി; സോളാര്‍ കമ്മിഷനെ ചോദ്യംചെയ്ത് കെ.സി: ഇന്നത്തെ പ്രധാന സംഭവവികാസങ്ങള്‍ ഇങ്ങനെ I News In Brief

  
backup
November 11 2017 | 13:11 PM

suprabhaatham-online-whats-happning
  1. കായല്‍ കൈയേറി റിസോര്‍ട്ട് നിര്‍മിച്ചതുമായി ബന്ധപ്പെട്ട് മന്ത്രി തോമസ് ചാണ്ടിക്കെതിരേ ആലപ്പുഴ കലക്റ്റര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്‍മേലുള്ള എ.ജിയുടെ നിയമോപദേശത്തിന്റെ വിശദാംശങ്ങള്‍ പുറത്ത്. 

2. കായല്‍ കൈയേറി റിസോര്‍ട്ട് നിര്‍മിച്ചതുമായി ബന്ധപ്പെട്ട് രാജിവക്കില്‍ നില്‍ക്കുന്ന ഗതാഗത മന്ത്രി തോമസ് ചാണ്ടിക്കെതിരേ സി.പി.എം സംസ്ഥാന സമിതിയിലും പടയൊരുക്കം. 

3. മധ്യപ്രദേശ് പൊലിസിലെ മയക്കുമരുന്ന് വിഭാഗം പുറത്തിറക്കിയ കലണ്ടറില്‍ ബി.ജെ.പി നേതാക്കളുടെ ചിത്രങ്ങള്‍ അച്ചടിച്ചത് വിവാദമാകുന്നു. ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ, ആര്‍.എസ്.എസ് നേതാവ് മോഹന്‍ ഭഗവത് എന്നിവരുടെ ചിത്രങ്ങളാണ് കലണ്ടറിലുള്ളത്.

4. ഡല്‍ഹി സര്‍ക്കാരിനെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച് ദേശീയ ഹരിത ട്രിബ്യൂണല്‍. വാഹന നിയന്ത്രണം നടപ്പാക്കാന്‍ വൈകിയതെന്തെന്ന് ട്രിബ്യൂണല്‍ സര്‍ക്കാരിനോടും ലഫ്.ഗവര്‍ണറോടും ചോദിച്ചു.

5. പൈലറ്റിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് വിമാനം അടിയന്തിരമായി നിലത്തിറക്കി. തിരുവനന്തപുരം- ദോഹ ഖത്തര്‍ എയര്‍വൈസിന്റെ QR 507 വിമാനമാണ് ഗോവ വിമാനത്താവളത്തില്‍ അടിയന്തിര ലാന്റിങ് നടത്തിയത്.

6. മോദി സര്‍ക്കാരിനെതിരെ പരിഹാസവുമായി മുന്‍ ധനകാര്യമന്ത്രി പി.ചിദംബരത്തിന്റെ ട്വീറ്റ്. കഴിഞ്ഞ ദിവസം ചേര്‍ന്ന ജി.എസ്.ടി കൗണ്‍സില്‍ യോഗത്തില്‍ 178 ഉല്‍പ്പന്നങ്ങളുടെ ജി.എസ്.ടി നിരക്ക് 28ല്‍ നിന്ന് 18 ശതമാനാക്കി കുറക്കാന്‍ തീരുമാനിച്ചിരുന്നു.

7. സോളാര്‍ കേസുമായി ബന്ധപ്പെട്ട് സരിത നായര്‍ എഴുതിയ കത്തില്‍ കൂട്ടിച്ചേര്‍ക്കലുകള്‍ നടത്തിയെന്നും ഗണേഷ് കുമാര്‍ എം.എല്‍.എ കത്തില്‍ ഇടപെട്ടുവെന്നും സരിതയുടെ മുന്‍ അഭിഭാഷകന്‍ അഡ്വ. ഫെനി ബാലകൃഷ്ണന്‍.

8. ഹാന്‍ഡ് ലഗേജുകള്‍ക്ക് സ്റ്റാമ്പിങ് നല്‍കുന്ന രീതി നാലു വിമാനത്താവളങ്ങളില്‍ കൂടി അവസാനിപ്പിച്ചു. പൂനെ, നാഗ്പൂര്‍, ട്രിച്ചി, ഗോവ എന്നീ വിമാനത്താവളങ്ങളിലാണ് പുതുതായി സ്റ്റാമ്പിങ് നിര്‍ത്തലാക്കിയതെന്ന് സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്‌സ് അറിയിച്ചു. ഇതോടെ രാജ്യത്ത് ഹാന്‍ഡ് ലഗേജിന് സ്റ്റാമ്പിങ് ഇല്ലാത്ത വിമാനത്താവളങ്ങളുടെ എണ്ണം 23 ആയി.

9. കൊല്ലം-എറണാകുളം മെമു ട്രെയിന്‍ ഹരിപ്പാട് വച്ച് പാളം തെറ്റി. അപകടത്തില്‍ ഒരാള്‍ക്ക് പരുക്കേറ്റു. മറ്റു ആളപായങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തില്ല.

10. ലഹരിവസ്തുക്കള്‍ ഉപേക്ഷിക്കുകയും സസ്യഭുക്കാവുകയും ചെയ്യുന്ന വിദ്യാര്‍ഥികളെ മാത്രമേ സ്വര്‍ണമെഡലിനു പരിഗണിക്കുകയുള്ളൂവെന്ന പൂനെ സര്‍വകലാശാലയുടെ ഉത്തരവ് വിവാദമാകുന്നു.

11. എല്‍ഡിഎഫിലെ ഘടകകക്ഷികളുടെ രാജിസമ്മര്‍ദ്ദത്തിനിടെ മന്ത്രി തോമസ് ചാണ്ടിയെ സംരക്ഷിച്ച് പാര്‍ട്ടി രംഗത്തെത്തി.ചാണ്ടി രാജി ഇപ്പോള്‍ മന്ത്രിസ്ഥാനം രാജിവയ്‌ക്കേണ്ട സാഹചര്യമില്ലെന്നു എന്‍.സി.പി സംസ്ഥാന അധ്യക്ഷന്‍ ടി.പി പീതാംബരന്‍ അറിയിച്ചു

12. അന്തരീക്ഷമലിനീകരണം രൂക്ഷമായ ഡല്‍ഹിയില്‍ തല്‍ക്കാലം ഒറ്റ-ഇരട്ട വാഹനക്രമീകരണം നടപ്പാക്കേണ്ടെന്ന് ഡല്‍ഹി സര്‍ക്കാര്‍. അരവിന്ദ് കേജരിവാള്‍ അധ്യക്ഷനായ ഉന്നതതലയോഗത്തിനു ശേഷമാണ് ഇക്കാര്യം അറിയിച്ചത്.

13. എല്‍ഡിഎഫിലെ ഘടകകക്ഷികളുടെ രാജിസമ്മര്‍ദ്ദത്തിനിടെ മന്ത്രി തോമസ് ചാണ്ടിയെ സംരക്ഷിച്ച് പാര്‍ട്ടി രംഗത്തെത്തി. ചാണ്ടി രാജി ഇപ്പോള്‍ മന്ത്രിസ്ഥാനം രാജിവയ്‌ക്കേണ്ട സാഹചര്യമില്ലെന്നു എന്‍.സി.പി സംസ്ഥാന അധ്യക്ഷന്‍ ടി.പി പീതാംബരന്‍ അറിയിച്ചു

14. ജമ്മു കശ്മീരിലും പാക് അധിനിവിഷ്ട കശ്മീരിനും സ്വാതന്ത്ര്യമല്ല, സ്വയംഭരണം മാത്രമാണ് പരിഹാരമെന്ന വാദവുമായി മുന്‍ മുഖ്യമന്ത്രി ഡോ. ഫാറൂഖ് അബ്ദുല്ല. മേഖല മൂന്ന് ആണവശക്തികളാല്‍ (ഇന്ത്യ, ചൈന, പാകിസ്താന്‍) ചുറ്റപ്പെട്ടിരിക്കുകയാണെന്നും സ്വാതന്ത്ര്യം യാഥാര്‍ഥ്യമല്ലെന്നും അദ്ദേഹം പറഞ്ഞു.

15.  ജി.എസ്.ടി നിരക്ക് 18 ശതമാനമാക്കി നിജപ്പെടുത്താന്‍ ബി.ജെ.പി സര്‍ക്കാര്‍ തയ്യാറായില്ലെങ്കില്‍ 2019 ല്‍ തങ്ങള്‍ അത് ചെയ്യുമെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി.

suprabhaatham online todays highlight rahul gandhi, thomas chandi, ngt

ഏറ്റവും പുതിയ വാര്‍ത്തകള്‍ക്ക് ഞങ്ങളുടെ മൊബൈല്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യൂ I Click Here
ഞങ്ങളുടെ ഫേസ്ബുക്ക് പേജിലെത്താന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഉദ്യോഗസ്ഥര്‍ക്ക് രാജ്ഭവനിലേക്ക് വരാം; വിശദീകരിച്ച് ഗവര്‍ണര്‍

Kerala
  •  2 months ago
No Image

'ഇസ്‌റാഈലിന് ഏതെങ്കിലും വിധത്തില്‍ സഹായം ചെയ്താല്‍ പ്രത്യാഘാതം ഗുരുതരമായിരിക്കും' ഗള്‍ഫ് രാജ്യങ്ങള്‍ക്ക് ഇറാന്റെ താക്കീത് 

International
  •  2 months ago
No Image

യാത്രാ വിലക്ക് ലംഘിച്ച് യു.എ.ഇ പൗരൻ കുടുംബസമേതം ലബനാനിലേക്ക് പോയി; അന്വേഷണത്തിന് ഉത്തരവ്

uae
  •  2 months ago
No Image

വിദ്യാര്‍ഥിനിയെ കാണാതായ കേസ്:  ഒരാള്‍കൂടി അറസ്റ്റില്‍

Kerala
  •  2 months ago
No Image

'യു.എ.ഇ സ്റ്റാൻഡ്‌സ് വിത്ത് ലബനാൻ'; ഷാർജ എക്സ്പോ സെന്ററിൽ സംഭാവനാ ശേഖരണം 19 മുതൽ

uae
  •  2 months ago
No Image

ആള്‍ക്കൂട്ടക്കൊലകള്‍ നടത്തുന്ന ബി.ജെ.പി ഭീകരവാദികളുടെ പാര്‍ട്ടി' ആഞ്ഞടിച്ച് ഖാര്‍ഗെ 

National
  •  2 months ago
No Image

പൊന്നും വിലയുള്ള കുങ്കുമപ്പൂവ് ഉൽപ്പാദനം ഇരട്ടിയാക്കാൻ സഊദി ഒരുങ്ങുന്നു

Saudi-arabia
  •  2 months ago
No Image

ഷാർജയിലെ എല്ലാ പൗരന്മാർക്കും ആരോഗ്യ ഇൻഷുറൻസ് നൽകുമെന്ന് ഭരണാധികാരി

uae
  •  2 months ago
No Image

'മദ്രസകള്‍ക്ക് ധന സഹായം നല്‍കരുത്'ചീഫ് സെക്രട്ടറിമാര്‍ക്ക് കത്തയച്ച് ബാലാവകാശ കമ്മീഷന്‍ 

National
  •  2 months ago
No Image

ലഹരിക്കേസ്: ശ്രീനാഥ് ഭാസിക്കും പ്രയാഗ മാര്‍ട്ടിനുമെതിരേ തെളിവുകളില്ല, ഇനി ചോദ്യം ചെയ്യല്‍ ആവശ്യമെങ്കില്‍ മാത്രം

Kerala
  •  2 months ago