HOME
DETAILS
MAL
സി.പി.എം അക്രമം അപലപനീയം: കെ.സി ജോസഫ്
backup
November 11 2017 | 20:11 PM
ശ്രീകണ്ഠപുരം: വിളക്കന്നൂരില്‍ ലീഗ് പ്രവര്‍ത്തകര്‍ക്ക് നേരെ സി.പി.എം നടത്തിയ അക്രമത്തില്‍ കെ.സി ജോസഫ് എം.എല്‍.എ പ്രതിഷേധിച്ചു. തുടര്‍ച്ചയായി നാലാം തവണയാണ് ലീഗ് ഓഫിസ് തകര്‍ക്കാന്‍ ശ്രമിക്കുന്നത്. ഇന്നലെയുണ്ടായ ബോംബേറില്‍ ഓഫിസിന് സാരമായ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. വീടുകളില്‍ കയറി സ്ത്രീകളേയും കുട്ടികളേയും ആക്രമിച്ചത് അപലപനീയമാണെന്നും അക്രമികള്‍ക്കെതിരേ നടപടി ഉണ്ടാവണമെന്നും എം.എല്‍.എ ആവശ്യപ്പെട്ടു. ആക്രമിക്കപ്പെട്ട ഓഫിസും അക്രമത്തിനിരയായവരെയും എം.എല്‍.എ സന്ദര്‍ശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."