മാപ്പ്
ഹെഡ്മാസ്റ്റര്‍ക്ക്
പുഞ്ചിരിയെന്നും
ചരിത്രാധ്യാപകന് ഭൂട്ടാനെന്നും
വെളുത്ത ടീച്ചര്‍ക്ക്
സുന്ദരിയെന്നും
ഇരട്ടപ്പേരിട്ടത്
ഞങ്ങളായിരുന്നില്ല...
കൊളുത്തിവലിച്ച
ശ്മശാനചിന്തകള്‍
ഹൃദയത്തിനുള്ളിലെ
ഒറ്റമുറിയില്‍
കൗമാരത്തെ
ചോദ്യം ചെയ്യുമ്പോള്‍
പൊട്ടിവീണ അബദ്ധങ്ങളാണവ...
ഹിന്ദിചൂടന്‍, ഒട്ടകം, ഗഞ്ചിറ
ബ്ലിങ്കന്‍, പൊക്കന്‍, കുറത്തി
സത്യത്തെ അവഹേളിച്ചുകൊണ്ട്
പേരുകളില്‍ കരിമഷി മുക്കി
പതുങ്ങിവീണ ജഡിലവിചാരങ്ങള്‍...
വയല്‍വരമ്പിലെ തണുത്ത കാറ്റില്‍
ശരീരം വിയര്‍ത്തതു വെയിലേറ്റല്ല.
പാപക്കറയുടെ ഒരു വിഹിതം
മനസില്‍ വീര്‍പ്പുമുട്ടുന്നതാവാം...
കുന്നുകയറി
തിരിച്ചിറങ്ങുമ്പോള്‍
മേഘാവൃതമായ സ്മൃതികളിലേക്ക്
പ്രകാശം പടരുന്നുവെങ്കില്‍
അകലെയുള്ള നക്ഷത്രങ്ങള്‍
പിഴവില്‍ സ്‌നേഹം നിറച്ച്
ക്ഷമിച്ചിരിക്കുന്നു...
ജീവിതവഴികളില്‍
ഇനി ഭയപ്പെടാനില്ല, കാരണം
തെറ്റ് മനുഷ്യസഹജമാണ്
വെളിച്ചമേ, നയിച്ചാലും...
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."