തോമസ് ചാണ്ടി രാജിവയ്ക്കേണ്ട സാഹചര്യമില്ലെന്ന് എന്‍.സി.പി
കൊച്ചി: ഭൂമി കൈയേറ്റം നടത്തിയെന്ന ആരോപണം നേരിടുന്ന മന്ത്രി തോമസ് ചാണ്ടി രാജിവയ്ക്കേണ്ട സാഹചര്യം ഇപ്പോഴില്ലെന്ന് എന്‍.സി.പി സംസ്ഥാന പ്രസിഡന്റ് ടി.പി പീതാംബരന് മാസ്റ്റര്‍. സി.പി.എം തോമസ്ചാണ്ടിയുടെ രാജി ആവശ്യപ്പെട്ടിട്ടില്ലെന്നും അദ്ദേഹം കൊച്ചിയില്‍ പറഞ്ഞു.
തോമസ് ചാണ്ടി രാജിസന്നദ്ധത കേന്ദ്ര നേതൃത്വത്തെ അറിയിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിനു രാജി സന്നദ്ധത അറിയിക്കേണ്ട സാഹചര്യം ഉണ്ടായിട്ടില്ലെന്നായിരുന്നു മറുപടി. ചാനലുകളിലും പത്രത്തിലും വരുന്ന തോമസ് ചാണ്ടിക്കെതിരേയുള്ള റിപ്പോര്‍ട്ടുകള്‍ക്ക് എന്ത് ആധികാരികതയാണുള്ളതെന്നും അദ്ദേഹം ചോദിച്ചു.
കുറ്റവിമുക്തനായാല്‍ ശശീന്ദ്രന് വീണ്ടും മന്ത്രിയാകുമെന്നതു മുന്‍പേ പാര്‍ട്ടി വ്യക്തമാക്കിയിട്ടുള്ളതാണ്. അതു തോമസ് ചാണ്ടിക്കും അറിവുള്ളതാണ്. തോമസ് ചാണ്ടി രാജിവെക്കേണ്ടി വന്നാല്‍ ആരാകും പുതിയ മന്ത്രി എന്ന ചോദ്യത്തിനുള്ള മറുപടിയായാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."