HOME
DETAILS
MAL
ലോകത്തിനു മുന്നില്‍ ഇന്ത്യ കരുത്ത് തെളിയിച്ചെന്ന് മന്ത്രി രാജ്നാഥ് സിങ്
backup
November 12 2017 | 02:11 AM
ലഖ്നോ: ശക്തരായ രാജ്യങ്ങളുടെ പട്ടികയിലാണ് ഇനി ഇന്ത്യയുടെ സ്ഥാനമെന്നും ലോകത്തിനു മുന്നില്‍ ഇന്ത്യ കരുത്ത് തെളിയിച്ചെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്. അന്താരാഷ്ട്രതലത്തില്‍ ഇന്ത്യയുടെ പ്രധാന്യം വര്‍ധിച്ചെന്ന് അവകാശപ്പെട്ട അദ്ദേഹം, നമ്മള് എന്താണോ ആഗ്രഹിച്ചത്, അതു നേടിക്കഴിഞ്ഞെന്നും വിശദീകരിച്ചു. ലഖ്നോവില്‍ ഒരു മാധ്യമ സ്ഥാപനം സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വലിയ സാമ്പത്തിക ശക്തിയായി ഇന്ത്യ മാറി. ഇപ്പോള്‍ വിമര്‍ശനങ്ങള്‍ കുറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. മൂന്നു വര്‍ഷത്തെ കേന്ദ്ര ഭരണത്തെ എങ്ങനെ വിലയിരുത്തുന്നെന്ന ചോദ്യത്തിനു സ്വയം വിലയിരുത്താന്‍ താനില്ലെന്നും രാജ്യത്തിന്റെ സ്വാധീനവും വിശ്വാസ്യതയും വര്ധിച്ചിട്ടുണ്ടെന്നുമായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."