അന്താരാഷ്ട്ര കപ്പല്‍ പാതയിലെ ഹൂതി ആക്രമണം സഖ്യ സേന തകര്‍ത്തു
റിയാദ്: അന്താരാഷ്ട്ര കപ്പല്‍ പാതയില്‍ ആക്രമണം നടത്താനിരുന്ന ഹൂതികളുടെ ശ്രമം തകര്‍ത്തതായി അറബ് സഖേ സേന വ്യക്തമാക്കി. സംഘര്‍ഷം രൂക്ഷമായ യമന്‍ സമീപം കൂടി കടന്നു പോകുന്ന അന്താരാഷ്ട്ര കപ്പല്‍ പാതയില്‍ കൂടി കടന്നു പോകുന്ന കപ്പലുകള്‍ ആയുധം വെച്ച് തകര്‍ക്കാനുള്ള ഹൂതി ശ്രമമാണ് ശനിയാഴ്ച്ച തകര്‍ത്തതെന്ന് സഖ്യ സേന വക്താവ് മേജര്‍ കേണല്‍ തുര്‍ക്കി ബിന്‍ സാലിഹ് അല്‍ മാലികി പറഞ്ഞു.
യമനിലെ ദ്വീപ് പ്രദേശമായ ബവാദിയില്‍ ഹൂതികള്‍ ആക്രമിച്ചിരുന്നു. പിന്നീട് അന്താരാഷ്ട്ര കപ്പല്‍ പാതയും അന്താരാഷ്ട്ര വാണിജ്യ പാതയുമായ മേഖലയില്‍ ആക്രമണം നടത്താന്‍ പദ്ധതി തയ്യാറാക്കുകയും ചെയ്തിരുന്നു. ചെറിയ ബോട്ടുകളില്‍ ബോംബുകള്‍ തയ്യാറാക്കി വിവിധ ഗ്രൂപ്പുകളായി കപ്പലുകള്‍ തകര്‍ക്കുകയും കപ്പല്‍ പാതയില്‍ മൈനുകള്‍ സ്ഥാപിച്ചും ശ്രമം ആക്രമണം നടത്തുകയും ചെയ്യാനായിരുന്നു പദ്ധതിയെന്നും അദ്ദേഹം വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."