HOME
DETAILS

തോമസ് ചാണ്ടി രാജി വെക്കേണ്ടതില്ലെന്ന് എന്‍.സി.പി; നിര്‍ണായക ഇടതുമുന്നണി യോഗം ആരംഭിച്ചു

  
backup
November 12 2017 | 09:11 AM

ldf-meeting-to-discuss-thomas-chandy-land-encroachment

തിരുവനന്തപുരം: കായല്‍ കയ്യേറ്റ വിഷയത്തില്‍ മന്ത്രി തോമസ് ചാണ്ടിയുടെ രാജിയില്‍ തീരുമാനമെടുക്കാന്‍ നിര്‍ണായക ഇടതുമുന്നണി യോഗം ആരംഭിച്ചു. ഇടതുമുന്നണി യോഗത്തിനു മുന്നോടിയായി മുഖ്യമന്ത്രി പിണറായി വിജയന്‍, സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ എന്നിവര്‍ ചര്‍ച്ച നടത്തിയിരുന്നു. മുന്നണിയോഗത്തിനു മുന്‍പ് ധാരണയുണ്ടാക്കാനാണ് കൂടിക്കാഴ്ച്ച നടത്തിയത്.

അതേസമയം,സമ്മര്‍ദ്ദങ്ങള്‍ക്കിടയിലും ഗതാഗത വകുപ്പില്‍ നിന്ന് തോമസ് ചാണ്ടി രാജിവെക്കേണ്ടന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് എന്‍.സി.പി. ഹൈക്കോടതിയിലെ കേസുകളില്‍ തീരുമാനം ആയതിനുശേഷം മാത്രം മതി രാജിയെന്നാണ് എന്‍.സി.പിയുടെ നിലപാട്. സി.പി.എം-സി.പി.ഐ നേതൃത്വങ്ങള്‍ രാജി ആവശ്യപ്പെട്ടിട്ടില്ലെന്ന് സംസ്ഥാന പ്രസിഡന്റ് പീതാബംരന്‍ മാസ്റ്റര്‍ അവകാശപ്പെട്ടു.

അതിനിടെ, താന്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്ന് ഇടതുമുന്നണിയോഗത്തിനു മുന്‍പ് ചേര്‍ന്ന എന്‍.സി.പി യോഗത്തില്‍ തോമസ്ചാണ്ടി വ്യക്തമാക്കിയിരുന്നു. മുഖ്യമന്ത്രി തന്നോട് രാജി ആവശ്യപ്പെട്ടിട്ടില്ലെന്നും തനിക്കെതിരെ ഒരു റിപ്പോര്‍ട്ടുമില്ലെന്നും ചാണ്ടി അറിയിച്ചു.

എ.ജിയുടെ നിയമോപദേശം തോമസ്ചാണ്ടിക്ക് എതിരായതോടെയാണ് രാജിയിലേക്ക് കാര്യങ്ങള്‍ എത്തുന്നത്.

വെള്ളിയാഴ്ചയാണ് അഡ്വക്കറ്റ് ജനറല്‍ സുധാകര പ്രസാദിന്റെ നിയമോപദേശം സര്‍ക്കാരിനു ലഭിച്ചത്. ആലപ്പുഴ ജില്ലാ കലക്ടര്‍ ടി.വി അനുപമയുടെ റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍ തള്ളിക്കളയാന്‍ കഴിയുന്നതല്ലെന്ന് നിയമോപദേശത്തില്‍ പറയുന്നു. റിപ്പോര്‍ട്ടിനു നിയമസാധുതയുണ്ട്. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാരിന് തുടര്‍നടപടികളിലേക്ക് പോകേണ്ടിവരുമെന്നും നിയമോപദേശം പറയുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഉദ്യോഗസ്ഥര്‍ക്ക് രാജ്ഭവനിലേക്ക് വരാം; വിശദീകരിച്ച് ഗവര്‍ണര്‍

Kerala
  •  2 months ago
No Image

'ഇസ്‌റാഈലിന് ഏതെങ്കിലും വിധത്തില്‍ സഹായം ചെയ്താല്‍ പ്രത്യാഘാതം ഗുരുതരമായിരിക്കും' ഗള്‍ഫ് രാജ്യങ്ങള്‍ക്ക് ഇറാന്റെ താക്കീത് 

International
  •  2 months ago
No Image

യാത്രാ വിലക്ക് ലംഘിച്ച് യു.എ.ഇ പൗരൻ കുടുംബസമേതം ലബനാനിലേക്ക് പോയി; അന്വേഷണത്തിന് ഉത്തരവ്

uae
  •  2 months ago
No Image

വിദ്യാര്‍ഥിനിയെ കാണാതായ കേസ്:  ഒരാള്‍കൂടി അറസ്റ്റില്‍

Kerala
  •  2 months ago
No Image

'യു.എ.ഇ സ്റ്റാൻഡ്‌സ് വിത്ത് ലബനാൻ'; ഷാർജ എക്സ്പോ സെന്ററിൽ സംഭാവനാ ശേഖരണം 19 മുതൽ

uae
  •  2 months ago
No Image

ആള്‍ക്കൂട്ടക്കൊലകള്‍ നടത്തുന്ന ബി.ജെ.പി ഭീകരവാദികളുടെ പാര്‍ട്ടി' ആഞ്ഞടിച്ച് ഖാര്‍ഗെ 

National
  •  2 months ago
No Image

പൊന്നും വിലയുള്ള കുങ്കുമപ്പൂവ് ഉൽപ്പാദനം ഇരട്ടിയാക്കാൻ സഊദി ഒരുങ്ങുന്നു

Saudi-arabia
  •  2 months ago
No Image

ഷാർജയിലെ എല്ലാ പൗരന്മാർക്കും ആരോഗ്യ ഇൻഷുറൻസ് നൽകുമെന്ന് ഭരണാധികാരി

uae
  •  2 months ago
No Image

'മദ്രസകള്‍ക്ക് ധന സഹായം നല്‍കരുത്'ചീഫ് സെക്രട്ടറിമാര്‍ക്ക് കത്തയച്ച് ബാലാവകാശ കമ്മീഷന്‍ 

National
  •  2 months ago
No Image

ലഹരിക്കേസ്: ശ്രീനാഥ് ഭാസിക്കും പ്രയാഗ മാര്‍ട്ടിനുമെതിരേ തെളിവുകളില്ല, ഇനി ചോദ്യം ചെയ്യല്‍ ആവശ്യമെങ്കില്‍ മാത്രം

Kerala
  •  2 months ago