HOME
DETAILS
MAL
തോമസ് ചാണ്ടിയെ അയോഗ്യനാക്കണം; ഗവര്‍ണര്‍ക്ക് ബി.ജെ.പിയുടെ കത്ത്
backup
November 12 2017 | 10:11 AM
തിരുവനന്തപുരം: കായല്‍ കൈയ്യേറ്റ വിഷയത്തില്‍ ആരോപണ വിധേയനായ ഗതാഗതമന്ത്രി തോമസ് ചാണ്ടിയെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവത്തിന് കത്ത് നല്‍കി.
തോമസ് ചാണ്ടി ബിനാമി ഇടപാട് വഴി നിരവധി സ്വത്തുക്കള്‍ സമ്പാദിച്ചിട്ടുണ്ടെന്നും കണക്കില്‍ പെടാത്ത അനവധി സ്വത്തുക്കള്‍ തോമസ് ചാണ്ടിയ്ക്കുണ്ടെന്നും കത്തില്‍ ആരോപിക്കുന്നു. ഇതെല്ലാം മറച്ചുവെച്ച് തെരഞ്ഞെടുപ്പ് കമ്മിഷനും ഗവര്‍ണര്‍ക്കും നല്‍കിയ സത്യവാങ്മൂലം വ്യാജമാണെന്നും കത്തില്‍ പറയുന്നു.
തോമസ് ചാണ്ടി നല്‍കിയത് വ്യാജ സത്യവാങ്മൂലമാണെന്ന് തെളിയിക്കുന്ന, സ്വത്തു വിവരങ്ങളുടെ വിശദാംശങ്ങള്‍ അടങ്ങിയ രേഖകള്‍ ഉള്‍പ്പടെയാണ് ബി.ജെ.പി ഗവര്‍ണര്‍ക്ക് പരാതി നല്‍കിയിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."