HOME
DETAILS
MAL
അല്‍നമാസിലെ തുടര്‍ ഭൂചലനം: അഗ്നിപര്‍വത സ്ഫോടന സാധ്യതയില്ല
backup
November 12 2017 | 16:11 PM
റിയാദ്: കഴിഞ്ഞ ഏതാനും ദിവസങ്ങളായി തുടര്‍ച്ചായി ഭൂചലനം കണ്ടെത്തിയ സഊദിയിലെ അല്‍ നമാസില്‍ അഗ്നിപര്‍വത സ്ഫോടന സാധ്യതയില്ലെന്ന് അധികൃതര്‍ അറിയിച്ചു. തുടര്‍ചലനം അനുഭവപ്പെട്ട പ്രദേശത്ത് അഗ്നിപര്‍വത സ്ഫോടനം നടക്കാന്‍ സാധ്യതയുണ്ടെന്ന പ്രചാരണം ശക്തമായ സാഹചര്യത്തിലാണ് ഇത്തരം പ്രചാരണങ്ങള്‍ തികച്ചും അടിസ്ഥാനരഹിതമാണെന്ന അറിയിപ്പുമായി എര്ത് ക്വിക്ക് ആന്‍ഡ് വോള്‍ക്കാനോസ് നാഷണല്‍ ഇന്‍ഫര്‍മേഷന്‍ സെന്റര്‍ മേധാവി ഡോ: ഹാനി സഹ്റാന്‍ വ്യക്തമാക്കിയത്. സാമൂഹ്യ മാധ്യമങ്ങളില്‍ നടക്കുന്നത് ഊഹാപോഹങ്ങള്‍ മാത്രമാണ്. ഭൂചലനം അനുഭവപ്പെട്ട മേഖലക്ക് സമീപം അഗ്നിപര്‍വ്വത സ്ഫോടനം നടക്കുമെന്നത് തികച്ചും വാസ്തവ വിരുദ്ധവുമാണെന്നും അദ്ദേഹം പൊതുജനങ്ങളോട് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."