നിര്‍ഭയ: പുനഃപരിശോധനാ ഹരജി ഇന്ന് പരിഗണിക്കും
ന്യൂഡല്‍ഹി: നിര്‍ഭയ കൂട്ടബലാത്സംഗക്കേസില്‍ വധശിക്ഷ ലഭിച്ച പ്രതികളില്‍ ഒരാള്‍ സമര്‍പ്പിച്ച പുനഃപ്പരിശോധനാ ഹരജി പരിഗണിക്കും. നിലവില്‍ ശിക്ഷയനുഭവിക്കുന്ന നാലു പ്രതികളില്‍ ഒരാളായ മുകേഷിന്റെ ഹരജിയാണ് പരിഗണിക്കുക. കേസില്‍ ആകെ ആറു പ്രതികളാണ് ഉണ്ടായിരുന്നത്. ഇതില്‍ ഒരാള്‍ക്ക് സംഭവസമയത്ത് പ്രായപൂര്‍ത്തി ആകാതിരുന്നതിനാല്‍ തടവുശിക്ഷ മാത്രമായിരുന്നു ലഭിച്ചത്. മറ്റൊരാള്‍ ആത്മഹത്യ ചെയ്തു.
ഇന്ന് വൈകിട്ട് 3.30നാണ് കോടതി കേസ് പരിഗണിക്കുക. നേരത്തെ ജസ്റ്റിസ് ആര്‍ ഭാനുമതി, അശോക് ഭൂഷണ്‍ എന്നിവരടങ്ങിയ ബെഞ്ച് പ്രതികളുടെ വധശിക്ഷ ശരിവച്ചിരുന്നു. വധശിക്ഷ വിധിച്ചപ്പോള്‍ താന്‍ നിരത്തിയ വാദങ്ങള്‍ സുപ്രിം കോടതി പരിഗണിച്ചില്ലെന്ന് മുകേഷ് പറഞ്ഞു. 2012 ഡിസംബര്‍ 12നാണ് ഫിസിയോ തെറാപ്പി വിദ്യാര്‍ഥിനിയെ ഓടിക്കൊണ്ടിരിക്കുന്ന ബസ്സില്‍ വച്ച് ആറംഗസംഘം ബലാത്സംഗം ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."