കാര്‍ കെട്ടിവലിച്ച സംഭവം: യുവതിയുടെ വാദങ്ങള്‍ തെറ്റെന്ന് തെളിയിക്കുന്ന വിഡിയോ പുറത്ത്
മുംബൈ: അമ്മയും ഏഴുമാസം പ്രായമായ കുഞ്ഞും ഉള്ളിലിരിക്കെ മുംബൈ പൊലിസ് കാര്‍ കെട്ടിവലിച്ച് കൊണ്ടുപോയ സംഭവത്തില്‍ പുതിയ വഴിത്തിരിവ്. സംഭവത്തിന്റെ മറുവശം വ്യക്തമാക്കുന്ന ദ്യശ്യങ്ങള്‍ വാര്‍ത്താ എജന്‍സി പുറത്തുവിട്ടിരുന്നു. കാറില്‍ നിന്ന് പുറത്തിറങ്ങാന്‍ പൊലിസ് ഉദ്യോഗസ്ഥന് യുവതിയോട് ആവശ്യപ്പെടുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്.
ഗതാഗത നിയമം ലംഘിച്ചതിന്റെ പേരില്‍ കടുത്ത നടപടി സ്വീകരിച്ച മുംബൈ പൊലിസിന്റെ ക്രൂരത വെളിപ്പെടുത്തുന്ന തരത്തിലുള്ള വിഡിയോ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. കുഞ്ഞിന് താന്‍ പാലുകൊടുക്കുകയാണെന്നും ദയവായി കാര്‍ കെട്ടിവലിക്കുന്നത് നിര്‍ത്താന്‍ പറയൂ എന്ന് അമ്മ പൊലിസുകാരോട് അഭ്യര്‍ഥിക്കുന്നതും വിഡിയോയില്‍ കാണാമായിരുന്നു.
ജ്യോതി മാലെ എന്ന യുവതിയും കുഞ്ഞുമായിരുന്നു കെട്ടിവലിച്ചു കൊണ്ടുപോയ കാറിലുണ്ടായിരുന്നത്. സംഭവത്തില്‍ മുംബൈ പൊലിസിനെതിരേ രൂക്ഷ വിമര്‍ശനമുയര്‍ന്നിരുന്നു. ദൗര്‍ഭാഗ്യകരമെന്നാണ് സംഭവത്തെ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് പറഞ്ഞത്. കാറിന് പുറത്തിറങ്ങാന്‍ യുവതിയോട് പൊലിസ് ആവശ്യപ്പെടുമ്പോള്‍ കുട്ടി വാഹനത്തിന് പുറത്ത് നില്ക്കുന്ന ഒരാളുടെ കൈയിലാണുള്ളത്. അതായത് ഈ സമയത്ത് ജ്യോതി മാത്രമാണ് കാറിനുള്ളിലുണ്ടായിരുന്നത്. പിന്നീടാണ് കുട്ടി അമ്മയുടെ കൈയിലെത്തിയത്. സംഭവത്തില്‍ പ്രതികരണവുമായി ദേശീയ വനിതാ കമ്മിഷന് അധ്യക്ഷ രേഖാ ശര്‍മ രംഗത്തെത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."