ജംഷഡ്പൂര്‍ എഫ്.സി ജേഴ്സി പുറത്തിറക്കി
ജംഷഡ്പൂര്‍: ഐ.എസ്.എല്ലില്‍ ആദ്യമായി മത്സരിക്കാനിറങ്ങുന്ന ടാറ്റയുടെ ഉടമസ്ഥതയിലുള്ള ജംഷഡ്പൂര്‍ എഫ്.സി ജേഴ്സി പുറത്തിറക്കി. കടും ചുവപ്പ് നിറത്തിലുള്ള ജേഴ്സി അണിഞ്ഞാണ് ടീം തങ്ങളുടെ കന്നി പോരാട്ടത്തിനായി തയ്യാറെടുക്കുന്നത്. ചുവപ്പും ഒപ്പം നീലയും ചേരുന്ന തരത്തിലുള്ള രൂപകല്‍പ്പനയിലാണ് ജേഴ്സി നിര്‍മിച്ചിരിക്കുന്നത്. നിവിയയാണ് ടീമിനായി കിറ്റൊരുക്കിയത്. ഗോള്‍ കീപ്പര്‍ക്ക് മഞ്ഞ നിറത്തിലുള്ള ജേഴ്സിയാണ്. ജംഷഡ്പൂര്‍ സിറ്റിയില്‍ അരങ്ങേറിയ ജേഴ്സി പുറത്തിറക്കുന്ന ചടങ്ങിന് സാക്ഷിയാകാന്‍ വന്‍ ജനാവലിയാണ് എത്തിയത്.
കഴിഞ്ഞ തവണ തന്ത്രങ്ങളൊരുക്കി ബ്ലാസ്റ്റേഴ്സിനെ ഫൈനല്‍ വരെയെത്തിക്കുന്നതില്‍ നിര്‍ണായാക സാന്നിധ്യമായി നിന്ന സ്റ്റീവ് കോപ്പലെന്ന മലയാളികളുടെ പ്രിയപ്പെട്ട കോപ്പലാശാനാണ് നടാടെ ഐ.എസ്.എല്‍ കളിക്കാനൊരുങ്ങുന്ന ടീമിന്റെ പരിശീലകന്. മലയാളിയും ഇന്ത്യന്‍ ടീമിന്റെ പ്രതിരോധത്തിലെ അതികായനുമായ അനസ് എടത്തൊടികയെ പൊന്നും വിലക്ക് ടാറ്റ ടീമിലെത്തിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."