സമസ്ത മദ്റസകളുടെ എണ്ണം 9777 ആയി
കോഴിക്കോട്: സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് നിര്‍വാഹക സമിതി യോഗം പുതുതായി അഞ്ച് മദ്റസകള്‍ക്കുകൂടി അംഗീകാരം നല്കി. ഇതോടെ സമസ്തയുടെ കീഴിലുള്ള അംഗീകൃത മദ്റസകളുടെ എണ്ണം 9777 ആയി ഉയര്‍ന്നു.
ഖുവ്വത്തുല്‍ ഇസ്ലാം മദ്റസ തമ്പുത്തഡ്ക്ക (ദക്ഷിണ കന്നഡ), അലിഫ് സ്റ്റഡി സെന്റര്‍ മദ്റസ കമ്മനഹള്ളി (ബാംഗളൂരു), മിഫ്താഹുല്‍ ഉലൂം മദ്റസ ബന്തിയോട് ടൗണ്‍ (കാസര്‍കോട്), വാദിനൂര് മദ്റസ തിരുവത്ര മുട്ടില്‍ (തൃശൂര്‍), അന്‍സാറുല്‍ ഇസ്ലാം മദ്റസ പതിനൊന്നാംമൈല്‍ (കൊല്ലം) എന്നീ മദ്റസകള്‍ക്കാണ് അംഗീകാരം നല്‍കിയത്.
ഏപ്രില്‍ രണ്ടുമുതല്‍ എട്ടുവരെയുള്ള ദിവസങ്ങളില്‍ മദ്റസകള്‍ക്ക് മധ്യവേനല്‍ അവധി നല്‍കാനും യോഗം തീരുമാനിച്ചു.
പ്രസിഡന്റ് പി.കെ.പി അബ്ദുസ്സലാം മുസ്ലിയാര് അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി എം.ടി അബ്ദുല്ല മുസ്ലിയാര് സ്വാഗതം പറഞ്ഞു. സി.കെ.എം സ്വാദിഖ് മുസ്ലിയാര്, പി.പി ഉമര്‍ മുസ്ലിയാര്, എം.എ ഖാസിം മുസ്ലിയാര്, കെ.ടി ഹംസ മുസ്ലിയാര്, എം.എം മുഹ്യുദ്ദീന്‍ മൗലവി, എ.വി അബ്ദുറഹിമാന് മുസ്ലിയാര്, ഡോ.ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വി, ടി.കെ പരീക്കുട്ടി ഹാജി, എം.സി മായിന്‍ ഹാജി, എം.പി.എം ഹസ്സന് ശരീഫ് കുരിക്കള്‍, അബ്ദുല്‍ഹമീദ് ഫൈസി അമ്പലക്കടവ്, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, ഇ. മൊയ്തീന് ഫൈസി പുത്തനഴി, പിണങ്ങോട് അബൂബക്കര്‍, പി.എ ജബ്ബാര്‍ ഹാജി പ്രസംഗിച്ചു. മാനേജര്‍ കെ. മോയിന്‍ കുട്ടി മാസ്റ്റര്‍ നന്ദി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."