HOME
DETAILS
MAL
ഗെയില്‍: വീട് നഷ്ടപ്പെടുന്നവര്‍ക്ക് പ്രത്യേക പാക്കേജ്: മന്ത്രി
backup
November 13 2017 | 20:11 PM
മലപ്പുറം: ഗെയില്‍ വാതക പൈപ് ലൈന്‍ സ്ഥാപിക്കുമ്പോള്‍ വീട് നഷ്ടപ്പെടുന്നവര്‍ക്ക് നഷ്ടപരിഹാരത്തിനും പുനരധിവാസത്തിനുമായി പ്രത്യേക പാക്കേജ് നടപ്പാക്കുമെന്ന് വ്യവസായ മന്ത്രി എ.സി മൊയ്തീന് പറഞ്ഞു.
മലപ്പുറം കോഡൂര്‍ സര്‍വിസ് സഹകരണ ബാങ്കിന് മലബാര്‍ സിമന്റ്സിന്റെ അംഗീകൃത ഏജന്‍സി നല്‍കിക്കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സര്‍ക്കാര്‍ നഷ്ടപരിഹാരത്തുക 10 മടങ്ങായി വര്‍ധിപ്പിച്ചിട്ടുണ്ട്.
4600 കോടി രൂപ ചെലവിലാണ് കൊച്ചിയില്‍ എല്‍.എന്‍.ജി ടെര്‍മിനല്‍ സ്ഥാപിച്ചത്. ഇത് പൂര്‍ണമായി പ്രയോജനപ്പെടുത്താന്‍ മംഗലാപുരം വരെ വാതക പൈപ്ലൈന് സ്ഥാപിക്കേണ്ടത് അനിവാര്യമാണ്. ഇന്ത്യയില്‍ 15 സംസ്ഥാനങ്ങളില്‍ പദ്ധതി നടപ്പാക്കിയിട്ടുണ്ട്. ജനങ്ങളുടെ ആശങ്കകള്‍ പരിഹരിക്കുന്നതിനുള്ള നടപടികളും സര്‍ക്കാര്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."