HOME
DETAILS

അല്‍വാര്‍ കൊല: 50 ലക്ഷം നഷ്ടപരിഹാരം വേണമെന്ന് ഉമര്‍ഖാന്റെ ബന്ധുക്കള്‍

  
backup
November 13 2017 | 22:11 PM

%e0%b4%85%e0%b4%b2%e0%b5%8d%e2%80%8d%e0%b4%b5%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%95%e0%b5%8a%e0%b4%b2-50-%e0%b4%b2%e0%b4%95%e0%b5%8d%e0%b4%b7%e0%b4%82-%e0%b4%a8%e0%b4%b7%e0%b5%8d%e0%b4%9f

ന്യൂഡല്‍ഹി: രാജസ്ഥാനില്‍ പശുസംരക്ഷകരെന്ന് അവകാശപ്പെട്ടെത്തിയ സംഘം കൊലപ്പെടുത്തിയ ഉമര്‍ ഖാന്‍ മുഹമ്മദിന്റെ (42) മൃതദേഹം സ്വീകരിക്കാന്‍ തയാറാകാതെ ബന്ധുക്കള്‍ പ്രതിഷേധത്തില്‍.
ഉമറിന്റെ കുടുംബത്തിന് 50 ലക്ഷം രൂപനഷ്ടപരിഹാരം നല്‍കണമെന്നാവശ്യപ്പെട്ടാണ് ബന്ധുക്കള്‍ പ്രതിഷേധത്തിലേക്ക് നീങ്ങിയത്. അക്രമ സംഭവത്തില്‍ നിഷ്പക്ഷ അന്വേഷണത്തിന് ഉത്തരവിടണമെന്നും ബന്ധുക്കള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ഞായറാഴ്ചയും ഇന്നലെയും അല്‍വാര്‍ ജില്ലാ പൊലിസ് ആസ്ഥാനത്തിനു മുന്‍പില്‍ വിവിധ രാഷ്ട്രീയപാര്‍ട്ടി നേതാക്കളോടൊപ്പം ബന്ധുക്കള്‍ പ്രതിഷേധിച്ചു. ക്ഷീരകര്‍ഷകരായ മിയോ വിഭാഗത്തില്‍പ്പെട്ട ഉമറിനെ വെള്ളിയാഴ്ചയാണ് അക്രമി സംഘം കൊലപ്പെടുത്തിയത്.
ഹരിയാനയിലെ മേവാത്തില്‍ നിന്ന് സ്വദേശമായ രാജസ്ഥാനിലെ ഭരത്പൂരിലേക്ക് പശുക്കളെയുമായി പോകുകയായിരുന്നു ഉമറും ബന്ധുക്കളായ മറ്റ് രണ്ടുപേരും.
അല്‍വാര്‍ ഗോവിന്ദഗഡിന് സമീപത്തുവച്ചാണ് ഇവര്‍ക്കുനേരെ ആക്രമണമുണ്ടായത്. ഉമറിനെ വെടിവച്ചുകൊലപ്പെടുത്തിയ ശേഷം മൃതദേഹം 15 കിലോമീറ്റര്‍ അകലെയുള്ള റെയില്‍വേ ട്രാക്കില്‍ കൊണ്ടിടുകയായിരുന്നു. പരുക്കേറ്റ ബന്ധുവായ താഹിര്‍ഖാന്‍ (42) ആശുപത്രിയില്‍ ചികില്‍സയിലാണ്.
അതേസമയം, എന്താണ് നടന്നതെന്ന് ഇപ്പോള്‍ പറയാന്‍ പറ്റില്ലെന്നും എപ്പോഴും എല്ലായിടത്തും നടക്കുന്ന ആക്രമണങ്ങള്‍ തടയാന്‍ സര്‍ക്കാരിനു കഴിയില്ലെന്നും രാജസ്ഥാന്‍ ആഭ്യന്തരമന്ത്രി ഗുലാബ്ചന്ദ് കടാരിയ പറഞ്ഞു. ആക്രമണങ്ങള്‍ മുന്‍കൂട്ടി തടയാനുള്ള സംവിധാനമോ ആള്‍ബലമോ സര്‍ക്കാരിനില്ല.
കുറ്റക്കാര്‍ ഹിന്ദുവാകട്ടെ മുസ്‌ലിമാകട്ടെ ശക്തമായ നടപടിയെടുക്കുമെന്നും മന്ത്രി പറഞ്ഞു. അതേസമയം, ഇന്നലെ മാധ്യമങ്ങളോ കണ്ട അല്‍വാര്‍ ജില്ലാ പൊലിസ് സൂപ്രണ്ട് രാഹുല്‍പ്രകാശ്, സംഭവത്തിനുപിന്നില്‍ ഗോരക്ഷാ പ്രവര്‍ത്തകരാണെന്ന് പറയാന്‍ വിസമ്മതിച്ചു.
സാമൂഹികവിരുദ്ധരാകാം ആക്രമണത്തിനു പിന്നിലെന്നാണ് എസ്.പി പറഞ്ഞത്. ആറുപേര്‍ക്കെതിരേ കേസെടുത്തിട്ടുണ്ടെന്ന് അദ്ദേഹം അറിയിച്ചു. ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദുബൈ എക്സിബിഷൻ സെന്റർ വികസനത്തിനായി 10 ബില്യൺ ദിർഹം മൂല്യമുള്ള പദ്ധതിക്ക് അംഗീകാരം

uae
  •  3 months ago
No Image

'പിണറായി വിജയന്‍ ആര്‍.എസ്.എസ് ഏജന്റ്'; പുരം കലക്കലില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കുന്നത് വരെ സമരമെന്ന് കെ മുരളീധരന്‍

Kerala
  •  3 months ago
No Image

ബലാത്സംഗക്കേസ്: സിദ്ദിഖ് സുപ്രീംകോടതിയിലേയ്ക്ക്

Kerala
  •  3 months ago
No Image

സഊദി അറേബ്യ: സെപ്റ്റംബർ 27 വരെ ഇടിയോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത

Saudi-arabia
  •  3 months ago
No Image

മണിക്കൂറില്‍ 95 കി.മീ വരെ വേഗം; 'മേക്ക് ഇന്‍ ഇന്ത്യ' പദ്ധതിയ്ക്ക് കീഴില്‍ ഡ്രൈവറില്ലാ മെട്രോ ട്രെയിനുകള്‍ ഒരുങ്ങുന്നു

latest
  •  3 months ago
No Image

3 വർഷത്തേക്ക് കുടിയൊഴിപ്പിക്കലിൽ നിന്ന് സംരക്ഷിക്കുന്നു; ഷാർജ പുതിയ വാടക കരാർ നിയമം

uae
  •  3 months ago
No Image

മെഡിക്കല്‍ കോളേജുകളിലെ എന്‍ആര്‍ഐ ക്വാട്ട; വിദ്യാഭ്യാസ സംവിധാനത്തോടുള്ള തട്ടിപ്പെന്ന് സുപ്രീംകോടതി

latest
  •  3 months ago
No Image

ഷിരൂരില്‍ നിന്ന് നാവിക സേന മടങ്ങുന്നു; ജില്ലാ ഭരണകൂടം ആവശ്യപ്പെടുമ്പോള്‍ മാത്രം ഇനി തെരച്ചില്‍

Kerala
  •  3 months ago
No Image

കണ്ണൂരില്‍ രണ്ട് പെണ്‍കുട്ടികളെ കാണാതായതായി പരാതി; അന്വേഷണം ആരംഭിച്ചു

Kerala
  •  3 months ago
No Image

കെഎം ബഷീറിനെ വാഹനമിടിപ്പിച്ച് കൊന്ന കേസ്; വിചാരണ ഡിസംബര്‍ 2 മുതല്‍

Kerala
  •  3 months ago