ഓഫിസര്‍ കലക്ടറേറ്റില്‍ പോയി; വില്ലേജ് അടച്ചിട്ടത് ജനത്തെ വലച്ചു
പെരുമണ്ണ: ഇന്നലെ ഉച്ചയ്ക്ക് 12 മുതല്‍ വില്ലേജ് ഓഫിസ് അടഞ്ഞുകിടന്നതിനാല്‍ നൂറുകണക്കിനാളുകള്‍ സേവനം ലഭിക്കാതെ വലഞ്ഞു. സര്‍വിസ് സഹകരണ ബാങ്കുകളില്‍നിന്നു ലോണ്‍ ആവശ്യാര്‍ഥം കൈവശവകാശ സര്‍ട്ടിഫിക്കറ്റിനു വന്നവരും വിവിധ പരീക്ഷകള്‍ക്ക് അപേക്ഷ നല്‍കുന്നതിനു നേറ്റിവിറ്റി, ജാതി, വരുമാനം, എന്നിങ്ങനെ വിവിധങ്ങളായ ആവശ്യങ്ങള്‍ക്ക് എത്തിയവരുമാണ് വലഞ്ഞത്.
നിലവില്‍ പെരുമണ്ണ വില്ലേജ് ഓഫിസര്‍ അവധിയില്‍ പ്രവേശിച്ചിരിക്കുകയാണ്. പകരം ഒരു മാസത്തോളമായി സ്‌പെഷല്‍ വില്ലേജ് ഓഫിസറാണ് വില്ലേജ് ഓഫിസറുടെ ചുമതല വഹിച്ചുപോരുന്നത്.
ചാര്‍ജുള്ള വില്ലേജ് ഓഫിസറുമായി ബന്ധപ്പെട്ടപ്പോള്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍പ്പെട്ട ആളുകളുടെ ലിസ്റ്റ് സംബന്ധമായ ആവശ്യത്തിന് കലക്ടറേറ്റില്‍ പോയതായിരുന്നെന്നും വില്ലേജ്മാന്‍ എല്ലാ തിങ്കളാഴ്ചയും ട്രഷറിയില്‍ പണമടയ്ക്കുന്നതിനായി പോകാറുണ്ടെന്നുമാണു മറുപടി ലഭിച്ചത്.
മറ്റൊരു ജീവനക്കാരന്‍ നികുതി രശീത് ബുക്ക് തീര്‍ന്നതിനാല്‍ പുതിയ രശീത് ബുക്ക് വാങ്ങാന്‍ താലൂക്ക് ഓഫിസില്‍ പോയതാണെന്നും അധികൃതര്‍ പറഞ്ഞു.
വില്ലേജ് ഓഫിസറുടെ ചാര്‍ജുള്ള ആളും വില്ലേജ്മാന്‍മാരും ഓരോ ഡ്യൂട്ടിക്ക് പോയ വിവരം അടച്ചിട്ട വാതിലിനു മുകളില്‍ എഴുതിവയ്ക്കാനുള്ള സാമാന്യ മര്യാദപോലും വില്ലേജ് ഓഫിസിലെ ജീവനക്കാര്‍ കാണിച്ചില്ലെന്നും ജനം പ്രതികരിച്ചു.
ഇതുസംബന്ധിച്ച് ഇന്ന് കോഴിക്കോട്ടെത്തുന്ന മുഖ്യമന്ത്രിക്കും ധനകാര്യ വകുപ്പ് മന്ത്രിക്കും പരാതി നല്‍കുമെന്നും നാട്ടുകാര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."