സഊദിയില്‍ നീതിന്യായ വകുപ്പുകളില്‍ വിവിധ തസ്തികകളില്‍ വനിതകളെ നിയമിക്കുന്നു
റിയാദ്: സഊദിയിലെ നീതിന്യായ വകുപ്പിലെ വിവിധ തസ്തികകളില്‍ വനിതകളെ നിയമിക്കുമെന്ന് സഊദി നീതിന്യായ മന്ത്രാലയം വ്യക്തമാക്കി. രാജ്യത്ത് സ്ത്രീകളെ വിവിധ തലത്തിലേക്ക് ഉയര്‍ത്തിക്കൊണ്ടു വരുന്നതിന്റെ ഭാഗമായാണ് നടപടി.
സോഷ്യല്‍ റിസേര്‍ച്ചര്‍, ശരീഅത് റിസേര്‍ച്ചര്‍, ലീഗല്‍ റിസേര്‍ച്ചര്‍, അഡ്മിനിസ്‌ട്രേറ്റീവ് തുടങ്ങിയ തസ്തികകളിലേക്കാണ് വനിതകളെ നിയമിക്കുന്നത്. ഇതാദ്യമായാണ് നീതിന്യായ വകുപ്പില്‍ ഇത്തരം തസ്തികകളിലേക്ക് വനിതകളെ നിയമിക്കുന്നത്. ഇതിനായുള്ള ഉത്തരവ് നീതിന്യായ മന്ത്രി ജസ്റ്റിസ് ശൈഖ് ഡോ: വലീദ് ബിന്‍ മുഹമ്മദ് സമാനി പുറപ്പെടുവിച്ചു. കോടതി, പബ്ലിക് നോട്ടറി ഓഫിസുകള്‍ കേന്ദ്രീകരിച്ചായിരിക്കും വനിതകള്‍ക്ക് നിയമനം നല്‍കുക.
ബിരുദധാരികളായ വനിതകളെയാണ് ഈ തസ്തികകളിലേക്ക് നിയമിക്കുന്നത്. മന്ത്രാലയത്തിന് കീഴിലെ മക്ക, മദീന, ജിദ്ദ, റിയാദ്, ദമാം തുടങ്ങിയ സ്ഥലങ്ങളിലെ ഓഫിസുകളിലാണ് നിയമനം.
സഊദി വനിതകള്‍ക്ക് കൂടുതല്‍ തൊഴിലുകള്‍ നല്‍കാന്‍ നീതിന്യായ മന്ത്രാലയം പദ്ധതികള്‍ ആവിഷ്‌കരിക്കുകയാണെന്നു മന്ത്രി അല്‍ സമാനി പറഞ്ഞു.
അടുത്ത കാലത്തായി ഡ്രൈവിങ് ലൈസന്‍സ് നല്‍കുന്നതടക്കമുള്ള വന്‍ പദ്ധതികളാണ് വനിതകള്‍ക്കായി സഊദി ഭരണകൂടം ഒരുക്കിയിരിക്കുന്നത്. കൂടാതെ വിവിധ മേഖലകളിലെ ഉന്നത തസ്തികകളിലേക്ക് വനിതകളെ നിയമിച്ചു സഊദി ചരിത്രം സൃഷ്ടിച്ചു കൊണ്ടിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."