'മാധവറാവു സിന്ധ്യാ ട്രസ്റ്റിന്റെ പ്രവര്‍ത്തനം മാതൃക'
കണ്ണൂര്‍: ഇന്ത്യയില്‍ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന അനേകം സ്ഥാപനങ്ങളുണ്ടെങ്കിലും മാധവറാവു സിന്ധ്യാ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ പ്രവര്‍ത്തനം മാതൃകയാണെന്ന് ഇന്‍കം ടാക്സ് അസി. കമ്മീഷണര്‍ കെ. സദാനന്ദന്. മാധവറാവു സിന്ധ്യാ മെമ്മോറിയല്‍ ചാരിറ്റബിള്‍ ട്രസ്റ്റും കിംസ്റ്റ് ആശുപത്രിയുമായി സഹകരിച്ച് ഒരുവര്ഷത്തേക്ക്് വിദ്യാര്‍ഥികള്‍ക്കായി നടപ്പാക്കുന്ന സിന്ധ്യാ മെഡികെയര്‍ പദ്ധതി ശിശുദിനത്തില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ആരോഗ്യപദ്ധതിയുടെ ഭാഗമായി ചെങ്ങിണിപ്പടി യു.പി സ്കൂളിലെ വിദ്യാര്‍ഥിക്കുള്ള സാമ്പത്തിക സഹായം കിംസ്റ്റ് ചെയര്മാന് എന്‍.കെ സൂരജ് നല്കി. ചടങ്ങില്‍ എം.ആര്.എസ് ട്രസ്റ്റ് ചെയര്മാന് കെ. പ്രമോദ് അധ്യക്ഷനായി. ഡോ. എം. വിനോദ് കുമാര്‍, ഡോ. ആഷിക്, കിംസ്റ്റ് ഹോസ്പിറ്റല്‍ ഡയരക്ടര്‍ നജീബ് തുത്തിയാന്, ചെങ്ങിണിപ്പടി യു.പി സ്കൂള്‍ പ്രധാനാധ്യാപിക പി.സി സുനില, എന്‍. രാധാകൃഷ്ണന്, നിതിന്‍ പവിത്രന് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."