മാവേലി സ്റ്റോര്‍ അഴിമതി: ആറ് ജീവനക്കാരെ പുറത്താക്കി
കരുനാഗപ്പള്ളി: താലൂക്ക് ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന സപ്ലൈകോ മാവേലി മെഡിക്കല്‍ സ്റ്റോറിലെ അഴിമതി കണ്ടെത്തിയതിനെ തുടര്‍ന്ന് ആറ് ജീവനക്കാരെ പുറത്താക്കി.
ലക്ഷങ്ങളുടെ അഴിമതി നടത്തിയ ജീവനക്കാര്‍ക്കെതിരേ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ മറ്റ് രാഷ്ട്രീയ യുവജന സംഘടനകളും നടത്തിയ സമരം വിജയം കണ്ടു.
വിഷയത്തില്‍ ആറു ജീവനക്കാരെ പുറത്താക്കാന്‍ അധികൃതര്‍ ഒടുവില്‍ തീരുമാനിക്കുകയായിരുന്നു.
ആര്‍.എസ്.ബി.വൈ ഇന്‍ഷുറന്‍സ് പദ്ധതി പ്രകാരം രോഗികള്‍ക്ക് നല്‍കുന്ന മരുന്നുകളില്‍ തിരിമറി നടത്തിയാണ് ലക്ഷങ്ങളുടെ അഴിമതി നടത്തിയതായി കണ്ടെത്തിയത്.
ഇത് സംബന്ധിച്ച് സപ്ലൈകോ വിജിലന്‍സ് വിഭാഗവും അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
ഏറെ നാളായി നടന്ന അഴിമതി സംബന്ധിച്ച് ബന്ധപ്പെട്ടവര്‍ക്കെതിരേ നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ചാണ് ഡി.വൈ.എഫ.്‌ഐ ബ്ലോക്ക് കമ്മിറ്റി സപ്ലെകോ ഓഫിസിലേക്ക് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചത്.
പോസ്റ്റാഫിസിനു മുന്നില്‍ നിന്നും ആരംഭിച്ച മാര്‍ച്ച് സെപ്ലെകോ ഓഫിസിനു മുന്നില്‍ പൊലിസ് തടഞ്ഞു. തുടര്‍ന്ന് ചേര്‍ന്ന പൊതുയോഗം സംസ്ഥാന കമ്മിറ്റി അംഗം ബി.എ ബ്രിജിത്ത് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് ആര്‍ രഞ്ജിത്ത് അധ്യക്ഷനായി.
സെക്രട്ടറി ടി.ആര്‍ ശ്രീനാഥ്,പിഴകെ ഹാഷിം, സന്ദീപ് ലാല്‍ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് സപ്ലൈകോ മാനേജരെ പ്രവര്‍ത്തകര്‍ ഉപരോധിച്ചു.
അധികൃതരുമായി പിന്നീട് നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് അഞ്ച് ഫാര്‍മസിസ്റ്റുമാരെ നീക്കം ചെയ്യാനും മാവേലി സ്റ്റോറിന്റെ ഓഫിസ് ഇന്‍ചാര്‍ജ് മഞ്ചുവിനെ സസ്‌പെന്‍ഡ് ചെയ്യാനും തീരുമാനിച്ചതായി അധികൃതര്‍ അറിയിച്ചു.
എന്നാല്‍ ഇതു സംബന്ധിച്ച് രേഖാമൂലം ഉറപ്പ് നല്‍കണമെന്ന് പ്രവര്‍ത്തകര്‍ ആവശ്യം ഉന്നയിച്ചു.
ഇതേ തുടര്‍ന്ന് ഉത്തരവിന്റെ പകര്‍പ്പ് അധികൃതര്‍ പ്രവര്‍ത്തകര്‍ക്ക് നല്‍കിയതിനെ തുടര്‍ന്നാണ് സമരം അവസാനിപ്പിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."