ചികിത്സ ലഭിച്ചില്ല: നായയുടെ കടിയേറ്റ പശുക്കുട്ടി പേയിളകി ചത്തു
ആലത്തൂര്‍: നായയുടെ കടിയേറ്റ പശുക്കുട്ടി മൃഗാശുപത്രിയില്‍ നിന്നും ചികിത്സ ലഭിക്കാതെ പേയിളകി ചത്തു. ആലത്തൂര്‍ പഞ്ചായത്ത് ഓഫിസിനു സമീപം കണ്ണംപറമ്പില്‍ അബ്ദുല്‍ റഹിമാന്റെ വളര്‍ത്തു പശുക്കുട്ടിയാണ് പേയിളകി ചത്തത്. വീടിന് സമീപത്തുള്ള പറമ്പില്‍ മേയാന്‍ കെട്ടിയിട്ട പശുക്കുട്ടിയെയാണ് കൂട്ടമായെത്തിയ നായ്ക്കളില്‍ ഒന്ന് പശുക്കുട്ടിയുടെ തലയില്‍ കടിച്ചത്.
ഉടന്‍ തന്നെ ആലത്തൂര്‍ മൃഗാശുപത്രിയില്‍ ചെന്ന് വിവരം പറഞ്ഞപ്പോള്‍ കാര്യമാക്കേണ്ടെന്നും മരുന്ന് മുറിവില്‍ പുരട്ടിയാല്‍ മതിയെന്നും പറഞ്ഞു മടക്കി. അടുത്ത ദിവസവും പേ വിഷ ബാധക്കുള്ള ഇഞ്ചക്ഷന്‍ എടുത്തു തരണം എന്നാവശ്യപ്പെട്ട് മൃഗാ ശുപത്രിയില്‍ പശുക്കുട്ടിയുടെ ഉടമ ഡോക്ടറെ സമീപിച്ചെങ്കിലും ഒരു ചികിത്സയും ലഭ്യമായില്ല. തുടര്‍ന്ന് കടിയേറ്റത്തിന്റെ 21ാം ദിവസം പശുക്കുട്ടിക്ക് പേയിളകുന്നതിന്റെ ലക്ഷണങ്ങള്‍ കണ്ടു തുടങ്ങി.
മൃഗാശുപത്രിയില്‍ നിന്നും ഡോക്ടര്‍ ചികിത്സക്ക് എത്താതിരുന്നതിനാല്‍ വിരമിച്ച മറ്റൊരു ഡോക്ടറെ വീട്ടില്‍ കൊണ്ട് വന്നാണ് പേയിളകിയത് സ്ഥീരികരിച്ചത്. ആലത്തൂര്‍ മൃഗാശുപതിയില്‍ നിന്നും മതിയായ സേവനം ലഭിക്കുന്നില്ലെന്ന് ഒട്ടേറെ പരാതികള്‍ നിലവില്‍ ഉണ്ട്. ആശുപതിയില്‍ വിവിധ ആവശ്യങ്ങള്‍ക്ക് എത്തുന്നവരോട് അപമര്യാദയായി പെരുമാറുന്നതും പതിവാണ്. ഇത് സംബന്ധിച്ച് മൃഗ സംരക്ഷണ വകുപ്പ് ഡയറക്ടര്‍ക്കും മറ്റു അധികൃതര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."