കുരുന്നുകളെ തേടി ചാച്ചാജിമാരെത്തി, കൈനിറയെ സമ്മാനങ്ങളുമായി
എടച്ചേരി: തൂവെള്ള കൂര്‍ത്തയും പൈജാമയും തലയില്‍ തൊപ്പിയും കീശയില്‍ ഒരു പനനീര്‍ പൂവും ധരിച്ച് തങ്ങളുടെ മുന്നിലെത്തിയ പ്രിയപ്പെട്ട ചാച്ചാജിയെ കണ്ടപ്പോള്‍ കുരുന്ന് മുഖങ്ങളില്‍ ആനന്ദവും അമ്പരപ്പും ഒന്നിച്ച് വിടര്‍ന്നു.
മുതുവടത്തൂര്‍ വി.വി എല്‍.പി സ്‌കൂള്‍ വിദ്യാര്‍ഥികളാണ് ശിശുദിനത്തില്‍ ചാച്ചാജിയുടെ വേഷത്തില്‍ സ്‌കൂളിന് സമീപത്തെ അങ്കണവാടി സന്ദര്‍ശിച്ചത്. ടീച്ചര്‍ പറഞ്ഞു കേട്ടും ചിത്രങ്ങളില്‍ മാത്രം കാണുകയും ചെയ്ത നെഹ്‌റുജി അടുത്തെത്തിയപ്പോള്‍ തൊട്ട് നോക്കിയും ചേര്‍ന്ന് നിന്ന് കുശലം പറഞ്ഞും കുട്ടികള്‍ സന്തോഷം പങ്കിട്ടു. സ്‌കൂള്‍ പി.ടി.എ കമ്മിറ്റി ഏര്‍പ്പെടുത്തിയ സമ്മാനങ്ങള്‍ , നെഹ്‌റുവിന്റെ വേഷമണിഞ്ഞ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ അങ്കണവാടിയിലെ കൊച്ചു കൂട്ടുകാര്‍ക്ക് വിതരണം ചെയ്തു. അധ്യാപകരായ ശരത്ത്, ഷൈനി, അഞ്ജു, വിദ്യാര്‍ഥികളായ അമര്‍നാഥ്, കെ.ടി.കെ നിവേദ്, പ്രണവ് ,നവജ്യോത്, ഒ.ടി നിവേദ് നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."