മലപ്പുറം മണ്ഡലം അവലോകന യോഗത്തില്‍ ആവശ്യം; കുടിവെള്ളക്ഷാമം പരിഹരിക്കാന്‍ മന്ത്രിതല യോഗം വിളിക്കണം
മലപ്പുറം: മണ്ഡലത്തിലെ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിന് സമഗ്ര പദ്ധതികള്‍ ആവിഷ്‌കരിക്കണമെന്നും ഇതിന്റെ ഭാഗമായി സര്‍ക്കാര്‍ മന്ത്രിതലത്തില്‍ യോഗം വിളിക്കണമെന്നും മലപ്പുറം മണ്ഡലംതല അവലോകന യോഗം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. നിലവിലുള്ള പദ്ധതികളുടെ ശേഷി വര്‍ധിപ്പിക്കാനും ആവശ്യമായ സമഗ്ര പ്രൊജക്റ്റ് റിപ്പോര്‍ട്ട് തയാറാക്കാനും അടിയന്തിര നടപടികള്‍ സ്വീകരിക്കണം. പി. ഉബൈദുള്ള എം.എല്‍.എ അവലോകന യോഗം ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയര്‍പേഴ്‌സണ്‍ സി.എച്ച് ജമീല അധ്യക്ഷയായി. മലപ്പുറം നഗരസഭ കൗണ്‍സില്‍ ഹാളില്‍ നടന്ന യോഗത്തില്‍ വിവിധ കുടിവെള്ള പദ്ധതികളുടെ പുരോഗതികള്‍ യോഗം വിലയിരുത്തി. 49.50 കോടി രൂപ ചെലവില്‍ പുല്‍പ്പറ്റ, പൂക്കോട്ടൂര്‍, മൊറയൂര്‍ പഞ്ചായത്തുകളില്‍ നടപ്പാക്കുന്ന സംയുക്ത കുടിവെള്ള പദ്ധതിയുടെ സര്‍വേ നടപടികള്‍ ഉടന്‍ പൂര്‍ത്തീകരിക്കുക, വൈദ്യുതി തടസംമൂലം പൂര്‍ത്തീകരിക്കാന്‍ സാധിക്കാത്ത കുടിവെള്ള പദ്ധതികള്‍ക്ക് ആവശ്യമായ ട്രാന്‍സ്‌ഫോര്‍മറുകളുടെ ശേഷി വര്‍ധിപ്പിക്കുക, എന്നിവ സര്‍ക്കാരിന്റെ അടിയന്തര ശ്രദ്ധയില്‍പെടുത്താന്‍ യോഗം തീരുമാനിച്ചു. മണ്ഡലം ആസ്തി വികസന ഫണ്ടില്‍നിന്നും നടപ്പാക്കുന്ന കോഡൂര്‍ പഞ്ചായത്തിലെ കാലംപറമ്പ്, ചട്ടിപ്പറമ്പ് തണ്ണീര്‍ച്ചോല, മുണ്ടക്കോട് നിരപ്പില്‍, ആനക്കയം പഞ്ചായത്തിലെ ഉരുളിത്തല, അമ്പലവട്ടം, ചേപ്പൂര്‍ പദ്ധതികളുടെയും മൈനോറിറ്റി ഫണ്ടില്‍ ഉള്‍പ്പെടുത്തി നടപ്പാക്കുന്ന ചിറ്റത്തുപാറ, കോടാലിപ്പറമ്പ, തോട്ടേരിപ്പാറ, വടക്കുംമുറി കുവ്വപ്പള്ളി, പാറക്കല്‍വടക്കുമറ്റം കുടിവെള്ള പദ്ധതികളുടെയും പുരോഗതികള്‍ യോഗം വിലയിരുത്തി. മലപ്പുറം നഗരസഭയിലെ കാളാന്തട്ട പദ്ധതിയുടെ ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തീകരിച്ചു.
മലപ്പുറം നഗരസഭ കൗണ്‍സില്‍ ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ പഞ്ചായത്ത് പ്രസിഡന്റുമാരായ സി.പി ഷാജി, വി.പി സുമയ്യ ടീച്ചര്‍, പി.ടി സുനീറ, സി.എച്ച് സൈനബ, നഗരസഭ വൈസ് ചെയര്‍മാന്‍ പെരുമ്പള്ളി സൈദ്, പഞ്ചായത്ത് വൈസ് പ്രസിഡന്റുമാരായ മന്‍സൂര്‍ എന്ന കുഞ്ഞിപ്പു, പി.സി അബ്ദുറഹ്മാന്‍, കെ. രാമാദേവി, വാട്ടര്‍ അതോറിറ്റി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍മാരായ പി. അബ്ബാസ്, ജി.അനില്‍കുമാര്‍, അസിസ്റ്റന്റ് എന്‍ജിനിയര്‍മാരായ പി.കെ റശീദലി, എം. അരുണ്‍എന്നിവരും മറ്റു ഉദ്യോഗസ്ഥരും പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."