സി.പി.ഐ മന്ത്രിമാര്‍ സ്ഥാനമൊഴിയണം: രമേശ് ചെന്നിത്തല
തൃശൂര്‍: സി.പി.ഐ മന്ത്രിമാര്‍ സ്ഥാനമൊഴിയണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. മന്ത്രിമാര്‍ക്കു മുഖ്യമന്ത്രിയില്‍ വിശ്വാസമില്ല. സ്വന്തം അഭിപ്രായം അറിയിക്കാന്‍ സമരം ചെയ്യേണ്ട ഗതികേടിലാണ് സി.പി.ഐ മന്ത്രിമാര്‍. മുഖ്യമന്ത്രിക്ക് മുഖം നഷ്ടമായിരിക്കുന്നുവെന്നും ചെന്നിത്തല പറഞ്ഞു.
മറ്റുള്ളവരൊക്കെ എതിര്‍ത്തിട്ടും തോമസ് ചാണ്ടിയെ സംരക്ഷിക്കാന്‍ പിണറായിയെ പ്രേരിപ്പിച്ചത് സി.പി.എമ്മുമായി ചാണ്ടിക്കുള്ള സാമ്പത്തിക ഇടപാടുകള്‍ മൂലമാണോ എന്ന് പിണറായി വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ മന്ത്രിസഭാ യോഗം നടക്കുമ്പോള്‍ സിപിഐ മന്ത്രിമാര്‍ സമാന്തര യോഗം നടത്തുകയായിരുന്നു. ഇവര്‍ ഇനി മന്ത്രിസഭയില്‍ തുടരുന്നത് അധാര്‍മികമാണെന്നും അസാധാരണമായ സംഭവമാണിതെന്നും അദ്ദേഹം പറഞ്ഞു. ഇടതു മുന്നണിക്കു കൂട്ടുത്തരവാദിത്തം നഷ്ടപ്പെട്ടു. ഭരണ പ്രതിസന്ധിയാണിതെന്നും ചെന്നിത്തല പറഞ്ഞു
തോമസ് ചാണ്ടി വിഷയത്തില്‍ കൂട്ടുത്തരവാദിത്തം നഷ്ടപ്പെട്ടെന്ന ഹൈക്കോടതി പരാമര്‍ശത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാന സര്‍ക്കാരിന് ധാര്‍മികമായി തുടരാന്‍ അവകാശമില്ലെന്ന് അദ്ദേഹം ഇന്നലെ പറഞ്ഞിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."