കേന്ദ്രത്തിലും കേരളത്തിലും ഭരണം നടത്തുന്നത് ജനവിരുദ്ധ സര്‍ക്കാരുകള്‍: ശൂരനാട് രാജശേഖരന്
കൊല്ലം: കേന്ദ്രത്തിലും കേരളത്തിലും ഭരണം നടത്തുന്നത് ജനവിരുദ്ധ ഗവണ്മെന്റുകളാണെന്ന് കെ.പി.സി.സി ജനറല്‍ സെക്രട്ടറി ഡോ. ശൂരനാട് രാജശേഖരന് അഭിപ്രായപ്പെട്ടു.
ചരിത്രത്തിലാദ്യമായാണ് ഗവണ്മെന്റുകള്ക്കെതിരേ ഇത്തരത്തില്‍ അതിരൂക്ഷമായ കോടതി പരാമര്‍ശങ്ങള്‍ ഉണ്ടാകുന്നത്.
പടയൊരുക്കത്തിന്റെ മുന്നൊരുക്കത്തിന്റെ ഭാഗമായി യൂത്ത് കോണ്‍ഗ്രസ് കൊല്ലത്ത് സംഘടിപ്പിച്ച നേതൃത്വ കണ്വന്ഷന് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പടയൊരുക്കത്തിന് ജില്ലയില്‍ ചരിത്രപരമായ വരവേല്‍പ്പ് നല്കാന് യൂത്ത് കോണ്‍ഗ്രസ് തീരുമാനിച്ചു.
ഇതിന്റെ ഭാഗമായി വിളംബര ജാഥ, കേന്ദ്ര-കേരള സര്‍ക്കാരുകളുടെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരേ ഒപ്പു ശേഖരണം, സെമിനാറുകള്‍, ബൈക്ക് റാലി എന്നിവ സംഘടിപ്പിക്കുവാനും പടയൊരുക്കം എത്തുന്ന 27, 28 എന്നീ തീയതികളില്‍ ആയിരം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പങ്കെടുപ്പിക്കുവാനും യോഗം തീരുമാനിച്ചു.
യൂത്ത് കോണ്‍ഗ്രസ് കൊല്ലം അസംബ്ലി പ്രസിഡന്റ് വിഷ്ണു സുനില്‍ പന്തളം അധ്യക്ഷനായി.
നേതാക്കളായ എസ്.ജെ. പ്രേംരാജ്, പി.ആര് പ്രതാപചന്ദ്രന്, എ.എസ്. നോള്‍ഡ്, ആര്.എസ് അബിന്‍, വിഷ്ണു വിജയന്, ബിജു ലൂക്കോസ്, ഒ.ബി രാജേഷ്, ഷെമീര്‍, സച്ചിന്, ഹര്‍ഷാദ്, ഷാന്‍ വടക്കേവിള, മഷ്ഖൂര്, ഉല്ലാസ്, നൗഷാദ്, ദീപേഷ്, നിബു ജേക്കബ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."