HOME
DETAILS

കഴിവുണ്ടോ സീറ്റുണ്ട്

  
backup
November 18 2017 | 17:11 PM

%e0%b4%95%e0%b4%b4%e0%b4%bf%e0%b4%b5%e0%b5%81%e0%b5%8b-%e0%b4%b8%e0%b5%80%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%81%e0%b5%8d

'എവിടെ നോക്കിയാലും പ്രഭാഷകരാണ്. ഇനി പുതിയൊരു പ്രഭാഷകനെ സമൂഹത്തിനാവശ്യമില്ല..!' ഇങ്ങനെയൊരു കമന്റ് ആരെങ്കിലും എപ്പോഴെങ്കിലും കേട്ടിട്ടുണ്ടോ...? 'ഇനിയുമെന്തിനാണ് നമുക്കു പണ്ഡിതന്മാര്‍..? ഏതു മുക്കിലും മൂലയിലും അവരല്ലേയുള്ളത്..' എന്നു പറഞ്ഞവനെ ചരിത്രത്തിലെവിടെയെങ്കിലും കാണാനാകുമോ..? 'ഇനി ശാസ്ത്രജ്ഞന്മാരെ നമുക്കാവശ്യമില്ല; നിലവിലുള്ളവരുടെ സീറ്റൊഴിഞ്ഞിട്ടുമതി പുതുമുഖങ്ങള്‍' എന്ന് ആരെങ്കിലും പറയാറുണ്ടോ..? 

സത്യം പറയാലോ, എഴുത്തുകാര്‍ കണക്കിലേറെയുള്ളതുകൊണ്ട് നിങ്ങള്‍ക്കിനി സീറ്റില്ല. അതിനാല്‍ എഴുത്ത് നിര്‍ത്തി വേറെ വല്ല ഏര്‍പ്പാടും നോക്കിക്കോളൂ എന്ന് ഇന്നേവരെ ഒരാളും ഈ വിനീതനോട് ആവശ്യപ്പെട്ടിട്ടില്ല.
എന്താണിതിന്റെയെല്ലാം പൊരുള്‍..?
പ്രതിഭകളെ ലഭിക്കാനായി സമൂഹം വിശന്നും ദാഹിച്ചും കഴിയുകയാണ്. അതിനാല്‍ ഏതു പ്രതിഭകളെയും സമൂഹം സ്വീകരിക്കുകയും ഉള്‍ക്കൊള്ളുകയും ചെയ്യും. നൂറല്ല, നൂറായിരം പ്രഭാഷകരുണ്ടായിരിക്കെത്തന്നെ നൂറായിരത്തിയൊന്നാമത്തെ പ്രഭാഷകനും സീറ്റു ലഭിക്കുന്നതതുകൊണ്ടാണ്. കഴിവു തെളിയിക്കാനിടമില്ലാത്തതിനാല്‍ അകാലചരമമടയേണ്ടി വന്ന ഒരു എഴുത്തുകാരനെയും ലോകചരിത്രത്തില്‍ കാണാനാവാത്തതും അതുകൊണ്ടാണ്. അനേകരുള്ളതുകൊണ്ട് ഇനി നിങ്ങളെ വേണ്ടാ എന്നുപറഞ്ഞ് സമൂഹം തള്ളിയൊഴിവാക്കിയ ഒരു ശാസ്ത്രജ്ഞനെയും മഷിയിട്ടു തിരഞ്ഞാല്‍പോലും കണ്ടെത്താനാവാത്തതിന്റെ കാരണവുമതുതന്നെ.


ജ്ഞാനിക്ക് ജ്ഞാനത്തോടും പണക്കാരനു പണത്തോടുമുള്ള ആര്‍ത്തി അടങ്ങില്ലെന്നു പറഞ്ഞപോലെ സമൂഹത്തിനു പ്രതിഭകളോടുള്ള ആര്‍ത്തിയും അവസാനിക്കില്ല. എത്ര ചെറുതും വലുതുമായ പ്രതിഭകളെയും അതു സ്വീകരിക്കും. അതിന് ഇന്ന മേഖലയിലുള്ള പ്രതിഭ എന്ന കണക്കുമില്ലെന്നതാണ് ഏറെ കൗതുകകരം. ഒരാളില്‍ മികച്ചുനി ല്‍ക്കുന്ന കഴിവ് തീറ്റയാണെന്നിരിക്കട്ടെ. എങ്കില്‍ മികച്ച തീറ്റക്കാരനെന്ന നിലയില്‍ സമൂഹം അയാള്‍ക്ക് അംഗീകാരം നല്‍കും. റപ്പായി പ്രശസ്തനായതും അതുകൊണ്ടാണല്ലോ. ഇനിയൊരാള്‍ക്ക് തന്റെ കരുത്തുറ്റ മുന്‍പല്ലുകളുപയോഗിച്ച് ബലിഷ്ഠമായ വിറകുകള്‍ കീറാനാകുമെന്നിരിക്കട്ടെ. ആ കഴിവ് അയാള്‍ പുറത്തെടുക്കുകയാണെങ്കില്‍ അംഗീകാരം നല്‍കാന്‍ സമൂഹം സന്നദ്ധമാണ്. ഗിന്നസ് ബുക്ക് പരിശോധിച്ചാല്‍ ഇത്തരം കൗതുകങ്ങള്‍ അനേകം കാണാനാകും.
സീറ്റില്ലാത്തതിന്റെ പേരില്‍ സ്ഥാപനങ്ങളില്‍ പ്രവേശനം നിഷേധിക്കപ്പെടാറുണ്ട്. പക്ഷേ, സമൂഹത്തില്‍ പ്രവേശനം നിഷേധിക്കപ്പെടുന്ന ഒരു പ്രതിഭയുമുണ്ടാവില്ല. സ്ഥാപനങ്ങള്‍ പലപ്പോഴും കഴിവല്ല, ഡിഗ്രിയാണ് പ്രഥമമായി പരിഗണിക്കുക. അതുകൊണ്ടുതന്നെ ആവശ്യമായ ഡിഗ്രികള്‍ പേരിനു കൂടെ ചേര്‍ത്തുവയ്ക്കാനില്ലാത്തതിന്റെ പേരില്‍ സ്ഥാപനങ്ങളില്‍ അവസരം നിഷേധിക്കപ്പെടുന്ന മഹാന്മാരായ പ്രതിഭാശാലികള്‍ എത്രയോ ഉണ്ട്.
എന്നാല്‍ സമൂഹം ഇവ്വിഷയത്തില്‍ നേര്‍വിപരീത ദിശയിലാണു നിലകൊള്ളുന്നത്. ഡിഗ്രിക്കല്ല, കഴിവിനാണ് അതു പ്രഥമപരിഗണന നല്‍കുന്നത്. അതിനാല്‍ സ്ഥാപനങ്ങളില്‍ അവസരം ലഭിച്ചില്ലെങ്കിലും സമൂഹത്തില്‍ അവസരം ലഭിക്കാതിരിക്കില്ല.


മത്സരവേദികളില്‍ ഗാനമാലപിക്കാന്‍ അവസരം നിഷേധിക്കപ്പെട്ടതിന്റെ സങ്കടത്തില്‍ തനിക്കുള്ളില്‍ മറഞ്ഞുകിടക്കുന്ന ഗായകനെ കൊന്നൊടുക്കരുത്. സമൂഹത്തിലേക്കിറങ്ങിയാല്‍ മതി, നിങ്ങള്‍ക്കകത്തെ ഗായകനെന്ന പ്രതിഭയെ കേള്‍ക്കാന്‍ സമൂഹം കാതുകൂര്‍പ്പിച്ചിരിക്കുകയാണ്. പരീക്ഷയില്‍ ലാസ്റ്റ് റാങ്കായിപ്പോയി എന്നത് ഒരിക്കലും പരാജയമല്ല, കൂടുതല്‍ മികച്ചവര്‍ മേലെ വന്നു എന്നേ അതിനര്‍ഥമുള്ളൂ. തന്നേക്കാള്‍ കഴിവുള്ളവരുണ്ടെന്നത് തന്റെ കഴിവു പുറത്തെടുക്കാതെ മൂടിവയ്ക്കാന്‍ ന്യായമല്ല. പരീക്ഷയില്‍ ലഭിക്കുന്ന റാങ്ക് എന്തുമാകട്ടെ, നിങ്ങളുടെ കഴിവാണ് സമൂഹത്തിനുവേണ്ടത്. ഉപന്യാസ മത്സരത്തില്‍ അവാര്‍ഡ് കൊണ്ടുപോയത് മറ്റൊരാളാണെങ്കിലും നിങ്ങള്‍ സങ്കടപ്പെടാന്‍ പാ ടില്ല. നിങ്ങള്‍ക്കകത്ത് ഒളിഞ്ഞിരിക്കുന്ന എഴുത്തുകാരനെന്ന പ്രതിഭയെ വായിക്കാന്‍ സമൂഹം അക്ഷമയോടെ കാത്തിരിക്കുകയാണെന്ന സത്യം മറക്കാതിരിക്കുക.
ആദ്യമായി വേണ്ടത് തിരിച്ചറിവാണ്. ഞാനാരാണെന്നും എനിക്കുള്ള കഴിവുകള്‍ എന്തൊക്കെയാണെന്നുമുള്ള വ്യക്തമായ തിരിച്ചറിവ്. തന്റെ കഴിവുകള്‍ തിരിച്ചറിഞ്ഞുകഴിഞ്ഞാല്‍ പിന്നീട് വേണ്ടത് ആ കഴിവുകളെ പുറത്തേക്കു കൊണ്ടുവരലാണ്. പുറത്തുകൊണ്ടുവന്നാല്‍ അതിനു വെള്ളവും വളവും നല്‍കി വളര്‍ത്തിവലുതാക്കണം. അപ്പോഴേ സമൂഹത്തിന്റെ ദാഹം തീര്‍ക്കാനുള്ള നിങ്ങളുടെ ശ്രമം വിജയിക്കുകയുള്ളൂ. നിങ്ങള്‍ പ്രതിഭാശാലിയാകുന്നതും അപ്പോള്‍ മാത്രമാണ്.
ഇപ്പറഞ്ഞതില്‍ പ്രഥമപടിപോലും കടക്കാത്ത പലരുമുണ്ട്. ഞാനാരാണെന്ന തിരിച്ചറിവ് പോലുമില്ലാതെ കാലം തീര്‍ക്കുന്ന ഹതഭാഗ്യര്‍. അവര്‍ക്കകത്ത് മറഞ്ഞുകിടക്കുന്ന പ്രതിഭകളെങ്ങാന്‍ പുറത്തുവന്നിരുന്നുവെങ്കില്‍ ലോകത്ത് എന്തെല്ലാം വിപ്ലവങ്ങള്‍ ഉണ്ടാകുമായിരുന്നു..! വേറെ ചിലര്‍ ഒന്നാംപടി കയറുമെങ്കിലും രണ്ടാംപടി കയറില്ല. തന്റെ കഴിവെന്താണെന്ന തിരിച്ചറിവ് അവര്‍ക്കുണ്ടെങ്കില്‍ ആ കഴിവിനെ പുറത്തുകൊണ്ടുവരാന്‍ ആലസ്യം അവരെ അനുവദിക്കില്ല. ഇവര്‍ ഒന്നാം വിഭഗക്കാരെക്കാള്‍ വലിയ പാതകക്കാരാണ്. കാരണം, കഴിവിനെ കണ്ടിട്ടും അതു പുറത്തെടുക്കാതെ അടച്ചുപൂട്ടി നടക്കുന്നവരാണവര്‍. ഒന്നാം വിഭാഗക്കാര്‍ക്കു തിരിച്ചറിവില്ലായിരുന്നുവെന്ന ന്യായമെങ്കിലും പറയാം. ഇവര്‍ക്ക് കൈകഴുകാന്‍ എന്തുണ്ട് ന്യായം..?
മറ്റുചിലര്‍ രണ്ടാംപടി കയറുമെങ്കിലും മൂന്നാംപടി കയറില്ല. കഴിവു പുറത്തെടുക്കുമെങ്കിലും അതിനെ തീരെ വികസിപ്പിക്കാന്‍ വല്ലാത്ത മടിയായിരിക്കുമവര്‍ക്ക്. അവര്‍ സാധാരണക്കാരാണ്. എന്നെന്നും ഒരു വിറകുവെട്ടിയോ വെള്ളംകോരിയോ ആയി ജീവിക്കും. ഇവരുടെ മേലെയാണ് പ്രതിഭകള്‍ നിലകൊള്ളുന്നത്. കഴിവു പുറത്തെടുക്കുമെന്നു മാത്രമമല്ല, പുറത്തെടുത്ത കഴിവിനെ വികസിപ്പിക്കുക കൂടി ചെയ്യും.


ചുരുക്കത്തില്‍, നിങ്ങള്‍ക്കകത്ത് സമൂഹത്തിനു പ്രയോജനകരമായ എന്തു കഴിവാണോ ഉള്ളത് അതു പുറത്തെടുക്കുക. അതിന്റെ പുറത്തേറി പറപറക്കുക. സമൂഹം നിങ്ങളെ അംഗീകരിക്കാതിരിക്കില്ല.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പനയമ്പാടം അപകടം; അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസ മന്ത്രി

Kerala
  •  3 days ago
No Image

ആധാർ പുതുക്കിയില്ലേ ഇതുവരെ? എന്നാൽ സൗജന്യമായി ആധാർ പുതുക്കാനുള്ള വഴിയറിയാം

National
  •  3 days ago
No Image

ഡിങ് ലിറനെ വീഴ്ത്തി ഗുകേഷ് ലോക ചാമ്പ്യന്‍

Others
  •  3 days ago
No Image

മാധ്യമ പ്രവർത്തനം നിയന്ത്രിക്കുന്ന പുതിയ നിയമത്തിന് ഖത്തർ മന്ത്രിസഭയുടെ അം​ഗീകാരം

qatar
  •  3 days ago
No Image

പനയമ്പാടം സ്ഥിരം അപകടം നടക്കുന്ന സ്ഥലം;  'ഇനി ഒരു ജീവന്‍ നഷ്ടപ്പെടാന്‍ പാടില്ല'; പ്രതിഷേധവുമായി നാട്ടുകാര്‍

Kerala
  •  3 days ago
No Image

2034 ൽ സഊദി ആതിഥേയത്വം വഹിക്കുക ചരിത്രത്തിലെ ഏറ്റവും മികച്ച ലോകകപ്പിന്; ക്രിസ്റ്റ്യാനോ റൊണാൾഡോ

Saudi-arabia
  •  3 days ago
No Image

ഇ-വീസ താൽക്കാലികമായി നിർത്തിവച്ച് കുവൈത്ത്

Kuwait
  •  3 days ago
No Image

അതിതീവ്ര മഴ മുന്നറിയിപ്പ്; പത്തനംതിട്ടയില്‍ മലയോര മേഖലയിലേക്കുള്ള രാത്രി യാത്ര നിരോധിച്ചു, ക്വാറികള്‍ക്ക് വിലക്ക്

Kerala
  •  3 days ago
No Image

പാലക്കാട് തച്ചമ്പാറയില്‍ ലോറി മറിഞ്ഞ് നാല്‌ കുട്ടികള്‍ മരിച്ചു

Kerala
  •  3 days ago
No Image

അബ്ദുറഹീമിന്റെ മോചനം നീളും, ഇന്ന് കോടതി കേസ് പരിഗണിച്ചില്ല

Saudi-arabia
  •  3 days ago