മുന്നോക്ക സംവരണത്തിനെതിരേ പ്രക്ഷോഭം നടത്തുമെന്ന് ദലിത്-ആദിവാസി കൂട്ടായ്മ
തൃശൂര്‍: പിണറായി സര്‍ക്കാരിന്റെ സാമ്പത്തിക സംവരണനയത്തിനെതിരേ സംവരണസമുദായങ്ങള്‍ പ്രക്ഷോഭവുമായി രംഗത്ത് വരുമെന്ന് ദലിത് ആദിവാസി ഇന്റിപെന്‍ഡന്റ് സോഷ്യല്‍ അസംബ്ലി (ദിശ) സംസ്ഥാന കമ്മിറ്റി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ദേവസ്വം ബോര്‍ഡില്‍ 10 ശതമാനം സാമ്പത്തിക സംവരണം ഏര്‍പ്പെടുത്തിയ പിണറായി സര്‍ക്കാര്‍ സാമ്പത്തിക സംവരണവാദികളുടെ ചിരകാല സ്വപ്നമാണ് സാക്ഷാത്കരിക്കുന്നത്. ഇത് സംവരണത്തിന്റെ മാനദണ്ഡം തന്നെ പിഴുതെറിയുന്ന നടപടിയും ഭരണഘടനയുടെ അടിസ്ഥാന ലക്ഷ്യങ്ങളെ തുരങ്കം വെക്കുന്നതുമാണ്.
ദേവസ്വം ബോര്‍ഡുകളില്‍ അമിത പ്രാതിനിധ്യം ഉള്ള മുന്നോക്ക സമുദായങ്ങള്‍ക്ക് 10 ശതമാനം സാമ്പത്തിക സംവരണം കൂടി അനുവദിക്കുന്നതിലൂടെ പേരിന് മാത്രം പ്രാതിനിധ്യമുള്ള ദളിത്പിന്നോക്ക വിഭാഗങ്ങള്‍ പൂര്‍ണമായും തഴയപ്പെടുന്ന ദുരവസ്ഥയാന്ന് ഉണ്ടാകാന്‍ പോകുന്നതെന്നും ദിശ കുറ്റപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."