HOME
DETAILS

റവന്യൂ വരുമാനത്തില്‍ വന്‍ കുറവ്; വികസന പ്രവര്‍ത്തനങ്ങളെ ബാധിക്കും

  
backup
November 19 2017 | 21:11 PM

%e0%b4%b1%e0%b4%b5%e0%b4%a8%e0%b5%8d%e0%b4%af%e0%b5%82-%e0%b4%b5%e0%b4%b0%e0%b5%81%e0%b4%ae%e0%b4%be%e0%b4%a8%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b5%e0%b4%a8

തിരുവനന്തപുരം: രാജ്യത്താകെ പുതിയ ചരക്ക് സേവന നികുതി ഏര്‍പ്പെടുത്തിയതിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തിന്റെ റവന്യൂ വരുമാനത്തില്‍ ഉണ്ടായത് വന്‍ ഇടിവ്. ഇത് സംസ്ഥാനത്തെ വികസന പ്രവര്‍ത്തനങ്ങളെയാകെ ബാധിക്കും. മാത്രമല്ല ശമ്പളവും പെന്‍ഷനുകളും നല്‍കുന്നതില്‍പോലും സംസ്ഥാന സര്‍ക്കാര്‍ വരും ദിവസങ്ങളില്‍ വെല്ലുവിളി നേരിടും. സാമ്പത്തിക പ്രശ്‌നം നേരിടാന്‍ സര്‍ക്കാരിനു മുന്നില്‍ മറ്റൊരു പോംവഴിയും ഇല്ലാത്തതിനാല്‍ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി മാറ്റിവച്ചിട്ടുള്ള തുകയില്‍ വെട്ടിക്കുറവ് വരുത്തുക മാത്രമാണ് ചെയ്യാന്‍ കഴിയുന്നതെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
സാമ്പത്തിക പരാധീനത കാരണം ധനകാര്യ വകുപ്പ് ഇതിനകംതന്നെ ട്രഷറി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഒരു ദിവസം പരമാവധി 50 കോടി രൂപ മാത്രം ട്രഷറിയില്‍ നിന്നു ചെലവിടാനാണു ധനവകുപ്പിന്റെ തീരുമാനം. ശരാശരി 100 കോടി രൂപ വരെയാണു മുന്‍പു ട്രഷറിയില്‍ നിന്നു വിതരണം ചെയ്തിരുന്നത്. വന്‍തുകയുടെ ബില്ലുകള്‍ക്ക് ഒരു കാരണവശാലും പണം നല്‍കരുതെന്നു ട്രഷറി ശാഖകള്‍ക്കു നിര്‍ദേശം നല്‍കിയിട്ടുണ്ട്.
സാമ്പത്തിക വര്‍ഷത്തിന്റെ അവസാനം മാത്രം വര്‍ധിക്കുന്ന പദ്ധതിച്ചെലവ് നേരത്തെ വര്‍ധിച്ചതും സാമ്പത്തിക പരാധീനതയ്ക്കു കാരണമായിട്ടുണ്ട്. ജി.എസ്.ടിയിലെ പ്രശ്‌നങ്ങള്‍ പരിഹരിച്ചശേഷം സംസ്ഥാന സര്‍ക്കാരിനുള്ള ജി എസ്ടി നഷ്ടപരിഹാരം രണ്ടു മാസത്തിലൊരിക്കല്‍ മാത്രമേ ലഭിക്കൂ. ഈയിനത്തില്‍ മാത്രം 1000 കോടിയോളം രൂപയുടെ കുറവ് ഈ മാസമുണ്ടായി.
ഈ 1000 കോടി രൂപ ഡിസംബര്‍ അവസാനത്തോടെ മാത്രമേ ലഭിക്കൂ. ഇതും പ്രശ്‌നങ്ങള്‍ രൂക്ഷമാകാന്‍ കാരണമായി. ട്രഷറി നിയന്ത്രണം രണ്ടു മാസത്തേക്കുകൂടി തുടരാനാണ് ധനവകുപ്പ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഇതാകട്ടെ സാമ്പത്തിക പ്രശ്‌നം പെട്ടെന്ന് അവസാനിക്കില്ലെന്ന സൂചനയാണ് നല്‍കുന്നത്.
പരിധി കടന്നതിനാല്‍ പൊതുവിപണിയില്‍നിന്നും കടമെടുക്കുന്നതിനുള്ള സാധ്യതയുമില്ല. പ്രതിശീര്‍ഷ മൊത്തവരുമാനത്തിന്റെ മൂന്നു ശതമാനം മാത്രമാണ് സംസ്ഥാനത്തിന് കടമെടുക്കാന്‍ കഴിയുക. ഇതാകട്ടെ കഴിഞ്ഞ ഓണക്കാലത്ത് 8,500 കോടി രൂപ കടമെടുത്തതിലൂടെ പരിധിക്കടുത്തെത്തി. ഇനി സംസ്ഥാനത്തിന് 400 കോടി രൂപ മാത്രമാണ് കടമെടുക്കാനാവുക. സാമ്പത്തിക വര്‍ഷത്തിന്റെ അവസാന ത്രൈമാസത്തിലാണ് ഇത് സാധ്യമാകുക. അതിനായി ജനുവരി വരെ കാത്തിരിക്കേണ്ടിയും വരും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-28-11-2024

PSC/UPSC
  •  13 days ago
No Image

പറവൂരിലെ സ്വർണക്കവർച്ച; അയൽവാസി പിടിയിൽ

Kerala
  •  13 days ago
No Image

യുഎഇ ഡ്രൈവിങ് ലൈസൻസ് ഉള്ളവരാണോ; പരീക്ഷയോ റോഡ് ടെസ്റ്റോ ഇല്ലാതെ ഇനി അമേരിക്കയിലും വാഹനമോടിക്കാം

uae
  •  13 days ago
No Image

കരുനാഗപ്പള്ളിയിൽ സിപിഎം ലോക്കൽ സമ്മേളനത്തിനിടെ തർക്കവും,പ്രതിഷേധവും; സമ്മേളനം അലങ്കോലപ്പെട്ടു

Kerala
  •  13 days ago
No Image

ഫോർമുല വൺ കാറോട്ട മത്സരങ്ങൾക്ക് നാളെ ഖത്തറിൽ തുടക്കം

latest
  •  13 days ago
No Image

ആലപ്പുഴയിൽ കൈക്കുഞ്ഞുമായി അച്ഛൻ ട്രെയിനിന് മുന്നിൽ ചാടി; രണ്ട് പേരും മരിച്ചു

latest
  •  13 days ago
No Image

ബൈക്കില്‍ മഞ്ചേരിയില്‍ നിന്ന് മണ്ണാര്‍ക്കാട്ടേക്ക് കഞ്ചാവ് കടത്ത്; രണ്ടുപേര്‍ പിടിയില്‍

Kerala
  •  13 days ago
No Image

വീണ്ടും തോറ്റ് ബ്ലാസ്‌റ്റേഴ്‌സ്

Football
  •  13 days ago
No Image

ആകർഷണീയം റിയാദ് മെട്രോ; ആറ് വയസിന് താഴെയുള്ള കുട്ടികൾക്ക് സൗജന്യ യാത്ര, ഒരു മാസത്തെ യാത്രക്ക് 140 റിയാൽ തുടങ്ങി വമ്പൻ ഓഫറുകൾ

Saudi-arabia
  •  13 days ago
No Image

ഹോട്ടലിൽ ചായ കുടിക്കുന്നതിനിടെ പൊലിസ് ഓഫീസർ കുഴഞ്ഞുവീണ് മരിച്ചു

Kerala
  •  13 days ago