HOME
DETAILS
MAL
സി.പി.ഐ എന്ന വിഴുപ്പ് ചുമക്കേണ്ട കാര്യം സി.പി.എമ്മിനില്ലെന്ന് മന്ത്രി എം.എം മണി
backup
November 20 2017 | 03:11 AM
കോഴിക്കോട്: സി.പി.എം- സി.പി.ഐ തര്‍ക്കം തുടരവേ സി.പി.ഐക്കെതിരേ ആഞ്ഞടിച്ച് മന്ത്രി എം.എം മണി. സി.പി.ഐ എന്ന വിഴുപ്പ് ചുമക്കേണ്ട കാര്യം സി.പി.എമ്മിനില്ലെന്നും തോമസ് ചാണ്ടി വിഷയത്തില്‍ ഹീറോ ചമയാനുള്ള സി.പി.ഐയുടെ ശ്രമം മര്യാദകേടാണെന്നും മണി തുറന്നടിച്ചു.
സി.പി.ഐയ്ക്ക് മുന്നണി മര്യാദയില്ലെന്നും എന്‍.സി.പി ദേശീയ പാര്‍ട്ടിയാണെന്നും രണ്ട് എം.എല്‍.എമാര്‍ ആണെങ്കിലും അതിനുള്ള പരിഗണന അവര്‍ അര്‍ഹിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. മലപ്പുറം ജില്ലയിലെ വണ്ടൂരില്‍ സി.പി.എം ഏരിയ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
തോമസ് ചാണ്ടി വിഷയത്തില്‍ ഇരു പാര്‍ട്ടിയുടെയും സംസ്ഥാന സെക്രട്ടറിമാരും പാര്‍ട്ടി മുഖപത്രങ്ങളും പരസ്പരം കൊമ്പുകോര്‍ക്കുന്നതിനിടെയാണ് മന്ത്രി മണിയും വിമര്‍ശനവുമായി രംഗത്തെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."