തലസ്ഥാനത്തെ സംഘര്‍ഷം: പൊലിസിനെതിരേ കോടിയേരി
തിരുവനന്തപുരം: തലസ്ഥാനത്ത് കഴിഞ്ഞ ദിവസമുണ്ടായ വ്യാപകമായ സംഘര്‍ഷത്തില്‍ പൊലിസിനെ കുറ്റപ്പെടുത്തി സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സംഭവത്തില്‍ വീഴ്ചപറ്റിയിട്ടുണ്ടോയെന്ന് പരിശോധിക്കുമെന്ന് കോടിയേരി പറഞ്ഞു.
സംസ്ഥാനത്ത് അരാജകത്വം സൃഷ്ടിക്കാനാണ് ആര്‍.എസ്.എസിന്റെ ശ്രമം. മേയര്‍ക്കെതിരേ ആസൂത്രിതമായ ആക്രമണമാണ് നടന്നതെന്നും മേയര്‍ വി.കെ പ്രശാന്തിനെ ആശുപത്രിയില്‍ സന്ദര്‍ശിച്ചശേഷം കോടിയേരി പറഞ്ഞു. പൊലിസിന്റെ ഭാഗത്ത് വീഴ്ചയുണ്ടായതായി കഴിഞ്ഞ ദിവസം മന്ത്രി കടകംപള്ളി സുരേന്ദ്രനും കുറ്റപ്പെടുത്തിയിരുന്നു. എന്നാല്‍, കോടിയേരിയുടെ പ്രസ്താവനയോട് പ്രതികരിക്കാന്‍ സംസ്ഥാന പൊലിസ് മേധാവി തയാറായില്ല.
കഴിഞ്ഞ ദിവസം തലസ്ഥാനത്തുണ്ടായ വ്യാപക അക്രമങ്ങളുടെ പശ്ചാത്തലത്തില്‍ ശക്തമായ സുരക്ഷാ സംവിധാനങ്ങളാണ് ഇന്നലെ തലസ്ഥാനത്ത് ഏര്‍പ്പെടുത്തിയത്. പൊലിസ് ശക്തമായ ജാഗ്രത പുലര്‍ത്തി. അതുകൊണ്ടുതന്നെ ഇന്നലെ അക്രമങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തില്ല. പ്രശ്‌നബാധിത പ്രദേശങ്ങളിലെല്ലാം പൊലിസ് പിക്കറ്റിങ് ഏര്‍പ്പെടുത്തിയിരുന്നു. സി.പി.എം ജില്ലാ കമ്മിറ്റി ഓഫിസ് ആക്രമണക്കേസില്‍ ഏഴ് ബി.ജെ.പി പ്രവര്‍ത്തകരെ പൊലിസ് ഇന്നലെ പിടികൂടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."