കോണ്‍ഗ്രസുമായി സീറ്റുധാരണയില്ല; എന്‍.സി.പി ഒറ്റയ്ക്ക് മത്സരിക്കും
ഗാന്ധിനഗര്‍: കോണ്‍ഗ്രസുമായുള്ള സീറ്റ് ധാരണയുമായി ബന്ധപ്പെട്ട ചര്‍ച്ച അലസിയതോടെ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് എന്‍.സി.പി നേതൃത്വം. നിലവിലെ 182 സീറ്റുകളിലും പാര്‍ട്ടി സ്ഥാനാര്‍ഥികളെ നിര്‍ത്തുമെന്ന് എന്‍.സി.പി നേതൃത്വം വ്യക്തമാക്കി. 2007ലും 2012ലും കോണ്‍ഗ്രസും എന്‍.സി.പിയും സഖ്യത്തിലായിരുന്നു തെരഞ്ഞെടുപ്പിനെ നേരിട്ടിരുന്നത്. നിലവിലെ നിയമസഭയില്‍ എന്‍.സി.പിയ്ക്ക് രണ്ട് അംഗങ്ങളുണ്ട്. രാഷ്ട്രീയ സാഹചര്യം തിരിച്ചറിയാതെ എന്‍.സി.പി കൂടുതല്‍ സീറ്റ് ആവശ്യപ്പെട്ടതാണ് ചര്‍ച്ച തടസപ്പെടാന്‍ സാഹചര്യമുണ്ടാക്കിയതെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.
182 സീറ്റുകളിലും സ്ഥാനാര്‍ഥികളെ മത്സരിപ്പിക്കുമെന്നും ഇവരുടെ പേര് ഉടന്‍ പുറത്തുവിടുമെന്നും മുതിര്‍ന്ന എന്‍.സി.പി നേതാവ് പ്രഫുല്‍ പട്ടേല്‍ അറിയിച്ചു.
ഗുജറാത്തില്‍ എന്‍.സി.പിയുടെ അവസ്ഥ മനസിലാക്കാതെയാണ് അവര്‍ സീറ്റ് ആവശ്യപ്പെടുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് അശോക് ഗലോട്ട് ആരോപിച്ചു. കുറഞ്ഞ ആവശ്യങ്ങള്‍ മുന്നോട്ടുവച്ചെങ്കില് മാത്രമേ സീറ്റ് ധാരണയുണ്ടാക്കാനാകൂ എന്നും അദ്ദേഹം വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."