HOME
DETAILS

കായംകുളം റെയില്‍വേ സ്റ്റേഷനില്‍ വാഹനം പാര്‍ക്ക് ചെയ്യാന്‍ സൗകര്യമില്ല

  
backup
August 14 2016 | 20:08 PM

%e0%b4%95%e0%b4%be%e0%b4%af%e0%b4%82%e0%b4%95%e0%b5%81%e0%b4%b3%e0%b4%82-%e0%b4%b1%e0%b5%86%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d%e0%b4%b5%e0%b5%87-%e0%b4%b8%e0%b5%8d%e0%b4%b1%e0%b5%8d%e0%b4%b1



കായംകുളം: കായംകുളം റെയില്‍വേ സ്റ്റേഷനില്‍ വാഹനം പാര്‍ക്കു ചെയ്യാന്‍ വേണ്ടത്ര സൗകര്യമില്ലാത്തതു യാത്രക്കാരെ  ദുരിതത്തിലാക്കുന്നു . റെയില്‍വേ ജങ്ഷന്‍ ആയിട്ടും കായംകുളം സ്റ്റേഷനില്‍ അടിസ്ഥാന സൗകര്യ വികനത്തിന് നടപടികളുണ്ടാകാത്തതാണ് പാര്‍ക്കിങ് സംവിധാനത്തെയും ബാധിക്കുന്നത്
സ്റ്റേഷന്റെ   തെക്കുഭാഗത്തും മുന്‍ വശത്തും ആര്‍.എം.എസ്. ഓഫിസിലേക്ക് പോകുന്ന റോഡിന്റെ ഇരുവശങ്ങളിലും വടക്കുഭാഗത്തുമൊക്കെ ഇപ്പോള്‍ തോന്നുംപടി വാഹനം പാര്‍ക്ക് ചെയ്യേണ്ട ഗതികേടിലാണ് യാത്രക്കാര്‍.
   കാര്‍ പാര്‍ക്കിങ്ങിനും പ്രത്യേക സൗകര്യങ്ങളൊന്നുമില്ല. സ്റ്റേഷന്‍ കെട്ടിടത്തിന്റെ തെക്കുഭാഗത്തും വടക്കുഭാഗത്തും റോഡിനോട് ചേര്‍ന്നുള്ള സ്ഥലത്താണ് കാറുകളും പാര്‍ക്കു ചെയ്യുന്നത്.
സ്റ്റേഷന്‍ പരിസരത്തു വാഹനങ്ങള്‍ സൂക്ഷിച്ചിട്ടു പോകുന്നവര്‍ വൈകിട്ട് മടങ്ങിയെത്തുമ്പോഴേക്കും സമീപത്തെ മരച്ചില്ലകളില്‍ നിന്നും പക്ഷിക്കാഷ്ടം വീണ് വാഹനം എടുക്കാനാവാത്ത സ്ഥിതിയായിരിക്കും.
 വാഹന പാര്‍ക്കിങ് ഫീസ് പിരിവ് കരാര്‍ നല്‍കി റെയില്‍വേ ഓരോ വര്‍ഷവും ലക്ഷങ്ങള്‍ മുതല്‍കൂട്ടുന്നുണ്ട്.
എന്നാല്‍, യാത്രക്കാരുടെ വാഹനങ്ങള്‍ സൂക്ഷിക്കാന്‍ സൗകര്യമൊരുക്കാതെയാണ് കരാറുകാര്‍ യാത്രക്കാരെ പിഴിയുന്നത്. സ്റ്റേഷന്‍ വളപ്പില്‍ മെച്ചപ്പെട്ട പാര്‍ക്കിങ് സൗകര്യമില്ലാത്തതിനാല്‍ സമീപത്തെ വീടുകളിലാണ് നല്ലൊരുഭാഗം യാത്രക്കാരും ഇപ്പോള്‍ വാഹനങ്ങള്‍ സൂക്ഷിക്കുന്നത്.
  ട്രെയിന്‍  എത്തുന്നതിന് തൊട്ടുമുമ്പ്  പാഞ്ഞെത്തുന്ന യാത്രക്കാര്‍ക്ക് ഇതും ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. ദൂരെസ്ഥലത്തുള്ള പാര്‍ക്കിങ് കേന്ദ്രത്തില്‍ വാഹനം വെച്ചിട്ട് ഓടിവരുമ്പോഴേക്കും തീവണ്ടി നീങ്ങിത്തുടങ്ങിയിരിക്കും.
സ്റ്റേഷന് മുന്നില്‍ ടെര്‍മിനല്‍ ബസ് സ്റ്റാന്‍ഡിലേക്കുള്ള റോഡിന്റെ  വശത്തെ വിശാലമായ സ്ഥലം പാര്‍ക്കിങ്ങിനായി പ്രയോജനപ്പെടുത്താമെന്ന് സ്റ്റേഷന്‍ അധികാരികള്‍മുമ്പ്  റിപ്പോര്‍ട്ട് നല്‍കിയിരുന്നതുമാണ്.എന്നാല്‍  ഈ റിപ്പോര്‍ട്ടും പ്രഖ്യാപനത്തില്‍ ഒതുങ്ങി .



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-10-30-2024

PSC/UPSC
  •  a month ago
No Image

ഇന്ത്യയും ചൈനയും ലഡാക്കിലെ സൈനിക പിന്മാറ്റം പൂർത്തികരിച്ചു; ദീപാവലിക്ക് മധുരം കൈമാറും

latest
  •  a month ago
No Image

ഗസ്സയിലെ ബയ്ത് ലാഹിയയില്‍ ചൊവ്വാഴ്ച കൊല്ലപ്പെട്ടത് 110 പേര്‍

International
  •  a month ago
No Image

സിബിഎസ്ഇ നാഷനല്‍ സ്‌കേറ്റിങ് ചാംപ്യന്‍ഷിപ്പില്‍ ഇരട്ട മെഡല്‍ നേടി പ്രവാസി മലയാളി വിദ്യാര്‍ഥിനി

latest
  •  a month ago
No Image

കൊച്ചിയിൽ യുവതിയെ വെട്ടിക്കൊല്ലാൻ ശ്രമം; പ്രതിക്കായി തിരച്ചിൽ ശക്തമാക്കി പൊലിസ്

Kerala
  •  a month ago
No Image

ഡ്രൈവിങ്ങിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചു; കെഎസ്ആര്‍ടിസി ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്ത് എംവിഡി

Kerala
  •  a month ago
No Image

റിയാദിലെ ഇന്ത്യന്‍ എംബസിയില്‍ ക്ലാര്‍ക്ക്, ട്രാന്‍സലേറ്റര്‍ ഒഴിവുകള്‍ ഇപ്പോള്‍ അപേക്ഷിക്കാം

Saudi-arabia
  •  a month ago
No Image

കുവൈത്തിലെ തൊഴില്‍ വിപണിയില്‍ ഒന്നാമത് ഇന്ത്യക്കാര്‍ 

Kuwait
  •  a month ago
No Image

മതവിധി പറയുന്നതിനെ വളച്ചൊടിക്കരുത്: സമസ്ത മുശാവറ അംഗങ്ങള്‍

Kerala
  •  a month ago
No Image

ബൈക്കിൽ കയറാനൊരുങ്ങുമ്പോൾ പൊട്ടിത്തെറിയോടെ തീപിടിച്ചു; തലനാരിഴക്ക് രക്ഷപ്പെട്ട് ദമ്പതികള്‍

Kerala
  •  a month ago