HOME
DETAILS

ആന്ധ്രയില്‍ തെരുവോരങ്ങളില്‍ നിന്ന് ഒഴിപ്പിച്ച യാചകരില്‍ എം.ബി.എക്കാരിയും

  
Web Desk
November 21 2017 | 08:11 AM

national-21-11-17-two-rich-educated-women-among-beggars-in-hyderabad

ഹൈദരാബാദ്: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മകള്‍ ഇവാന്‍ക ട്രംപിന്റെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് തെരുവോരങ്ങളില്‍ നിന്ന് ഒഴിപ്പിച്ച യാചകരുടെ കൂട്ടത്തില്‍ എം.ബി.എക്കാരിയും അമേരിക്കന്‍ ഗ്രീന്‍കാര്‍ഡുള്ള വീട്ടമ്മയും.

 ഇവാന്‍കയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് നഗരം യാചക മുക്തമാക്കുക എന്ന ലക്ഷ്യത്തോടെ ആയിത്തോളം യാചകരെയാണ് ഹൈദരബാദിലെ തെരുവോരങ്ങളില്‍ നിന്ന് നീക്കിയത്. സ്ത്രീകളെ ചെര്‍പ്പള്ളി ജയിലിനടുത്ത അനാഥാശ്രമത്തിലേക്കും പുരുഷന്‍മാരെ ചഞ്ചല്‍ഗുഡയിലേക്കുമാണ് മാറ്റിയത്. യാചകരെ മാറ്റുന്ന നടപടിക്കിടെയാണ് ഇരുവരും അധികൃതരുടെ ശ്രദ്ധയില്‍ പെടുന്നത്. പൊലിസുമായി സ്ഫുടമായ ഇംഗ്ലീഷില്‍ ഘോരഘോരം വാദിക്കുകയായിരുന്നു ഇവര്‍. തുടര്‍ന്ന് പൊലിസ് നടത്തിയ അന്വേഷണത്തിലാണ് ഇവരുടെ കഥ ചുരുളഴിഞ്ഞതും ബന്ധുക്കളെ കണ്ടെത്തിയതും.

എം.ബി.എക്കാരിയായ 50കാരിയായ ഫര്‍സോന ലണ്ടനില്‍ അക്കൗണ്ടന്റായി ജോലി നോക്കിയിരുന്നയാളാണ്. മകന്‍ ഇപ്പോള്‍ യു.എസില്‍ ആര്‍ക്കിടെക്റ്റാണ്. ഹൈദരാബാദില്‍ സ്വന്തമായി വീടുണ്ട്. ഭർത്താവിന്‍റെ മരണശേഷം മാനസിക പ്രശ്നം കണ്ടു തുടങ്ങിയ ഇവർ ഒരു പുരോഹിതന്റെ നിര്‍ദ്ദേശ പ്രകാരം ചികിത്സയുടെ ഭാഗമായാണത്രെ ദര്‍ഗക്കു സമീപം യാചിക്കാനെത്തിയത്. 

റാബിയ ബസീറ (44) ഗ്രീന്‍ കാര്‍ഡ് സ്വന്തമായി ഉള്ളയാളാണ്. തന്റെ സ്വത്തുക്കള്‍ സഹോദരങ്ങള്‍ ബലമായി തട്ടിയെടുത്തതാണ് റാബിയയുടെ മാനസിക നില തകരാറിലാക്കിയത്. തുടര്‍ന്നാണ് അവര്‍ ദര്‍ഗക്കു സമീപമെത്തിയത്.

രണ്ടു പേരെയും ബന്ധുക്കള്‍ക്ക് കൈമാറിയതായി പൊലിസ് പറഞ്ഞു.  

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വാൻ ഹായ് കപ്പലിൽ വീണ്ടും തീ; രാസവസ്തുക്കൾ അടങ്ങിയ കണ്ടെയ്നറുകളാണ് തീപിടിത്തത്തിന് കാരണമെന്ന് പ്രാഥമിക നിഗമനം

Kerala
  •  a day ago
No Image

ഭീകരവാദം മനുഷ്യവംശത്തിന് ഭീഷണിയെന്ന് പ്രധാനമന്ത്രി; പരമോന്നത ബഹുമതി നൽകി ആദരിച്ച് ട്രിനിഡാഡ് ആൻ്റ് ടുബാഗോ

National
  •  a day ago
No Image

ഹിന്ദുത്വ വാദികൾക്ക് തിരിച്ചടി; മഥുര ഈദ് ഗാഹ് മസിജിദിനെ തകർക്കമന്ദിരം ആക്കാനുള്ള ആവശ്യം അലഹബാദ് ഹൈക്കോടതി തള്ളി

National
  •  a day ago
No Image

ഡബിൾ സെഞ്ച്വറി അടിച്ചിട്ടും തിരിച്ചടി; ഇംഗ്ലണ്ടിനെ ചരിത്രത്തിലെ വമ്പൻ നാണക്കേടിലേക്ക് തള്ളിവിട്ട് ഇന്ത്യ 

Cricket
  •  a day ago
No Image

ജപ്പാനിൽ നാളെ വൻ ഭൂകമ്പവും സുനാമിയും? സുനാമിയും കോവിഡും കൃത്യമായി പ്രവചിച്ച റിയോ തത്സുകിയുടെ പ്രവചനം യാഥാർത്ഥ്യമാകുമോ? 

International
  •  a day ago
No Image

ഡെലിവറി ഏജന്റാണെന്ന് പറഞ്ഞ് അപാര്‍ട്‌മെന്റിലെത്തി 22 കാരിയെ ബലാത്സംഗം ചെയ്തെന്ന കേസിൽ ട്വിസ്റ്റ്; പ്രതി യുവതിയുടെ സുഹൃത്ത്; ഫോണിലെ സെൽഫി പരാതിക്കാരി തന്നെ എടുത്തത്

crime
  •  a day ago
No Image

ഇംഗ്ലണ്ടിനെതിരെ ആറാടി സിറാജ്; അടിച്ചുകയറിയത് ഇതിഹാസങ്ങൾ വാഴുന്ന ചരിത്ര ലിസ്റ്റിൽ 

Cricket
  •  a day ago
No Image

ഇന്ത്യ-യുഎസ് വ്യാപാര കരാർ: സമയ പരിധി നിശ്ചയിച്ച് ഇന്ത്യ ഇപ്പോൾ ഒരു കരാറിലും ഏർപ്പെടുന്നില്ല; കേന്ദ്ര വാണിജ്യ മന്ത്രി പീയുഷ് ഗോയൽ

International
  •  a day ago
No Image

നെല്ലിമുണ്ടയിൽ കരടി, വാളത്തൂരിൽ പുലി ആശങ്കയൊഴിയാതെ മേപ്പാടി, റിപ്പൺ മേഖല

Kerala
  •  a day ago
No Image

നിപ; മലപ്പുറം ജില്ലയിലെ 20 വാർഡുകൾ കണ്ടൈയ്ൻമെന്റ് സോണുകളായി പ്രഖ്യാപിച്ചു

Kerala
  •  a day ago

No Image

സംസ്ഥാനത്ത് വീണ്ടും നിപ മരണം; കഴിഞ്ഞ ദിവസം മരിച്ച മലപ്പുറം മങ്കട സ്വദേശിനിക്കാണ് നിപ സ്ഥിരീകരിച്ചത്; കോഴിക്കോട് ജില്ലയിൽ കൺട്രോൾ റൂം തുറന്നു

Kerala
  •  a day ago
No Image

തീർഥാടകർക്ക് മതിയായ താമസ സൗകര്യങ്ങൾ ലഭ്യമാക്കിയില്ല; നാല് ഉംറ കമ്പനികളെ താൽക്കാലികമായി നിർത്തിവക്കുകയും നിരവധി കമ്പനികൾക്ക് പിഴ ചുമത്തുകയും ചെയ്ത് സഊദി അറേബ്യ

Saudi-arabia
  •  a day ago
No Image

സിയുഇടി-യുജി 2025 ഫലം പ്രഖ്യാപിച്ചു: ഒരാൾക്ക് മാത്രം നാല് വിഷയങ്ങളിൽ 100 ശതമാനം, മൂന്ന് വിഷയങ്ങളിൽ 17 പേർക്ക് 100 ശതമാനം, 2,847 പേർക്ക് ഉന്നത വിജയം

National
  •  a day ago
No Image

ഗസ്സയിൽ സ്ഥിര വെടിനിർത്തൽ ഉറപ്പാക്കൽ: സഊദി അറേബ്യയുടെ പ്രഥമ മുൻഗണനയെന്ന് വിദേശകാര്യ മന്ത്രി

International
  •  a day ago