അനാഥശാലകളിലെ കുട്ടികളെ സര്‍ക്കാരിന് കൈമാറാന്‍ തീരുമാനം
കോഴിക്കോട്: കേരളത്തിലെ അനാഥാലയങ്ങള്‍ അടച്ചുപൂട്ടി സര്‍ക്കാര്‍ നിര്‍ദേശിക്കുന്ന സ്ഥാപനങ്ങളിലേക്ക് കുട്ടികളെ മാറ്റുവാന്‍ സന്നദ്ധമാണെന്ന് അസോസിയേഷന്‍ ഓഫ് ഓര്‍ഫനേജസ് ആന്‍ഡ് ചാരിറ്റബിള്‍ ഇന്‍സ്റ്റിറ്റിയൂഷന്‍സ് സംസ്ഥാന കമ്മിറ്റി യോഗം തീരുമാനിച്ചു. ബാലനീതി നിയമത്തിന്റെ പേരില്‍ സ്ഥാപനങ്ങള്‍ ഗുരുതരമായ ഭീഷണി നേരിടുന്ന സാഹചര്യത്തില്‍ ആണ് തീരുമാനം.
ഇന്ത്യന്‍ ഭരണഘടന അനുശാസിക്കുന്ന എല്ലാ അവകാശങ്ങളും ലഭ്യമാക്കി കേരളത്തിലെ ആയിരത്തിലധികം അനാഥാലയങ്ങളില്‍ പഠിക്കുന്ന 50,000 കുട്ടികളെ ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ സന്നദ്ധമാകണം.
സ്ഥാപനങ്ങള്‍ അടച്ചുപൂട്ടുമ്പോള്‍ ബാലനീതിനിയമപ്രകാരം പുതിയ സാമ്പത്തിക ബാധ്യതയുള്ള സ്ഥാപനങ്ങള്‍ ആരംഭിക്കുകയോ വിശ്വസനീയരായ സംഘടനകളെ കണ്ടെത്തി സാമ്പത്തിക സഹായങ്ങള്‍ നല്‍കുകയോ ചെയ്യേണ്ടതാണ്. ബാലനീതി നിയമം നടപ്പിലാക്കുന്നതുമൂലം ഇത്തരം സ്ഥാപനങ്ങള്‍ നേരിടാന്‍ പോകുന്ന സാമ്പത്തികവും ഭരണതലത്തിലുമുള്ള പ്രതിസന്ധികള്‍ പരിഹരിക്കുവാന്‍ സര്‍ക്കാര്‍ ആത്്മാര്‍ഥമായി ശ്രമിക്കാത്തതുകൊണ്ടാണ് ഇത്തരമൊരു തീരുമാനമെടുക്കുന്നതെന്നും യോഗം ചൂണ്ടിക്കാട്ടി.
സംസ്ഥാന പ്രസിഡന്റ് റവ. ഫാ. മാത്യു കെ ജോണ്‍ അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി പി കെ പരീക്കുട്ടി ഹാജി സംസാരിച്ചു. സംസ്ഥാന ഭാരവാഹികളും ജില്ലാ ഭാരവാഹികളും പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."