ജിഷ വധക്കേസ്: അന്തിമ വാദം തുടങ്ങി
കൊച്ചി: പെരുമ്പാവൂര്‍ ജിഷ വധക്കേസില്‍ പ്രതി അമീര്‍ കൃത്യം നടത്തിയതിന് ശക്തമായ തെളിവുകള്‍ നിരത്തി പ്രോസിക്യൂഷന്‍. ഇന്നലെ ആരംഭിച്ച അന്തിമ വാദത്തിലാണ് പ്രോസിക്യൂഷന്‍ അഭിഭാഷകന്‍ എന്‍.കെ ഉണ്ണിക്കൃഷ്ണന്‍ അമീറിനെതിരേ 63 സാഹചര്യത്തെളിവുകള്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി മുന്‍പാകെ ബോധിപ്പിച്ചത്.
2016 ഏപ്രില്‍ 28ന് വൈകിട്ട് 5.30നും ആറിനുമിടയില്‍ അമീര്‍ ജിഷയുടെ വീട്ടിലെത്തി കൃത്യം നിര്‍വഹിച്ചത് ശരിവയ്ക്കുന്നതാണ് സാക്ഷിമൊഴികള്‍. കൃത്യം നിര്‍വഹിച്ചതിനുശേഷം അമീര്‍ ജിഷയുടെ വീട്ടില്‍നിന്ന് ഇറങ്ങിപ്പോയതുകണ്ടതായി അയല്‍വാസി മൊഴിനല്‍കിയിട്ടുണ്ട്. തിരിച്ചറിയല്‍ പരേഡില്‍ അമീറിനെ ഇവര്‍ തിരിച്ചറിയുകയും ചെയ്തു.
ജിഷയുടെ വീട്ടില്‍നിന്ന് കണ്ടെത്തിയത് അമീര്‍ ഉപയോഗിച്ച ചെരുപ്പ് തന്നെയാണെന്നും പ്രോസിക്യൂട്ടര്‍ സമര്‍ഥിച്ചു. ജിഷയുടെ തോളില്‍ കടിയേറ്റ പാടുണ്ടായിരുന്നു. ഡി.എന്‍.എ പരിശോധനയില്‍ ഇത് അമീറിന്റെയാണെന്ന് തിരിച്ചറിഞ്ഞു.
ജിഷയെ കൊലപ്പെടുത്തുന്നതിനു തലേന്ന് അമീര്‍ ഭാര്യയുമായി ഫോണില്‍ വഴക്കിട്ടെന്നും ഇതേത്തുടര്‍ന്ന് ഫോണ്‍ വലിച്ചെറിഞ്ഞ് പൊട്ടിക്കുകയായിരുന്നെന്നും സുഹൃത്തുക്കള്‍ മൊഴിനല്‍കിയിരുന്നു. അമീറും ഇതേ മൊഴി തന്നെയാണ് കോടതി മുന്‍പാകെ നല്‍കിയത്. കൃത്യം നിര്‍വഹിച്ചതിനുശേഷം അമീര്‍ സഹോദരനായ ബദറിനെ ചെന്നുകണ്ടിരുന്നു ഇയാളുടെ അടുത്ത സുഹൃത്തായ അസദുല്ലയാണ് ഇയാള്‍ക്ക് അസമിലേക്കു പോകാന്‍ പണം നല്‍കിയത്. അനാര്‍ എന്ന പേരില്‍ അമീറിന് സുഹൃത്തില്ലെന്നും പ്രോസിക്യൂഷന്‍ പറഞ്ഞു. താനും അനാറും ചേര്‍ന്നാണ് കൃത്യം നിര്‍വഹിച്ചതെന്ന് അമീര്‍ മൊഴിനല്‍കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."