എല്‍.ഡി.എഫ് പ്രവേശനം: സ്‌കറിയാ തോമസ് വിഭാഗത്തില്‍ ലയിക്കാനൊരുങ്ങി മാണി
കോട്ടയം: എല്‍.ഡി.എഫ് പ്രവേശനത്തിനായി സ്‌കറിയാ തോമസ് വിഭാഗത്തില്‍ ലയിക്കാനൊരുങ്ങി കേരളാ കോണ്‍ഗ്രസ് (എം). മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശപ്രകാരം ഇരുപാര്‍ട്ടികളുടെയും ചെയര്‍മാന്മാരായ കെ.എം മാണിയും സ്‌കറിയാ തോമസും ഇതുസംബന്ധിച്ച് പ്രാഥമിക ചര്‍ച്ചകള്‍ നടത്തിക്കഴിഞ്ഞു.
ലയനത്തോടെ കേരളാ കോണ്‍ഗ്രസ് (എം) ഇല്ലാതാകും. ചെയര്‍മാന്‍ സ്ഥാനം അടക്കമുള്ള സുപ്രധാന സ്ഥാനങ്ങള്‍ ഉറപ്പാക്കിയാണ് സ്‌കറിയാ തോമസ് വിഭാഗത്തിന്റെ നീക്കം. കേരളാ കോണ്‍ഗ്രസ് (എം) ന്റെ ഇടതുപ്രവേശനം സംസ്ഥാന സമ്മേളനത്തില്‍ ചെയര്‍മാന്‍ കെ.എം മാണി പ്രഖ്യാപിക്കുമെന്നാണ് സൂചന. ഈ കാര്യം മാണി നേരത്തേ വ്യക്തമാക്കിയിരുന്നു.
വരുന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പിനുമുന്‍പ് മാണിയെ ഇടതുചേരിയിലെത്തിക്കാന്‍ സി.പി.എമ്മിന്റെ നേതൃത്വത്തില്‍ നേരത്തേ കരുക്കള്‍ നീക്കിയിരുന്നു. എന്നാല്‍, സി.പി.ഐ ഇതിനെ എതിര്‍ത്തു. ഇതോടെ മുന്നണി പ്രവേശന ചര്‍ച്ചകള്‍ അവസാനിക്കുകയായിരുന്നു.
ഈ സാഹചര്യത്തിലാണ് സ്‌കറിയാ വിഭാഗത്തില്‍ ലയിച്ചെത്തുകയെന്ന പോംവഴി പിണറായി മാണിക്കു മുന്നില്‍വച്ചത്. എന്നാല്‍, എല്‍.ഡി.എഫ് പ്രവേശനം മാണി ഗ്രൂപ്പിലെ ജോസഫ് വിഭാഗം എതിര്‍ക്കുമെന്ന് ഉറപ്പാണ്. ഈ സാഹചര്യത്തില്‍ ജോസഫ് വിഭാഗം ഇല്ലാതെയാകും ലയനം. അങ്ങനെയെങ്കില്‍ ചെയര്‍മാന്‍ സ്ഥാനത്തിനുപുറമേ ജോസഫ് വിഭാഗത്തിന്റെ സീറ്റുകളും സ്‌കറിയാ വിഭാഗത്തിന് നല്‍കാനാണ് ധാരണ.
കൂടാതെ തങ്ങളുടെ രാജ്യസഭാ സീറ്റ് നല്‍കാനും മാണി തയാറാണെന്നും സൂചനയുണ്ട്. ലയനം സുഗമമാക്കുന്നതിന്റെ ഭാഗമായാണ് ജോസഫ് ഗ്രൂപ്പില്‍നിന്ന് കോട്ടയം ജില്ലാ പ്രസിഡന്റ് സ്ഥാനം അടക്കമുള്ളവ മാണി വിഭാഗം തിരിച്ചെടുത്തത്.
നിലവിലെ സാഹചര്യത്തില്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ മാണി വിഭാഗത്തിന് ഇടതുവോട്ടുകള്‍ അത്യാവശ്യമാണ്. ഇവ ഉറപ്പിച്ചുനിര്‍ത്താന്‍ ഇടതുബാന്ധവം അനിവാര്യമാണ്. ഇപ്പോള്‍ മാണിഗ്രൂപ്പില്‍നിന്ന് പുറത്തുവന്ന് ഇടതുസഹയാത്രികരായി തുടരുന്ന ഫ്രാന്‍സിസ് ജോര്‍ജ് വിഭാഗം ലയനം സംഭവിച്ചാല്‍ യു.ഡി.എഫിലേക്ക് തിരിച്ചുപോകുമെന്നാണ് സൂചന. നേരത്തേ കേരളാ കോണ്‍ഗ്രസ് (ബി) വിഭാഗവും ഇടതുമുന്നണി പ്രവേശനത്തിനായി സ്‌കറിയാ തോമസ് വിഭാഗത്തെ സമീപിച്ചിരുന്നെങ്കിലും ചര്‍ച്ചകള്‍ പാതിവഴിയില്‍ നിലയ്ക്കുകയായിരുന്നു.
മാണിയുടെ വരവ് തങ്ങളുടെ രാഷ്ട്രീയഭാവിക്ക് ഏറെ സഹായകമാകുമെന്നാണ് ഇടതുമുന്നണിയിലുള്ള സ്‌കറിയാ തോമസ് വിഭാഗം കരുതുന്നത്. പിണറായിയുടെ ആശീര്‍വാദംകൂടി ഇതിന് ഉണ്ടെന്നത് അവരുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നു. ഡിസംബര്‍ 14 മുതല്‍ 16 വരെ കോട്ടയത്താണ് കേരളാ കോണ്‍ഗ്രസ് (എം) സംസ്ഥാന സമ്മേളനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."