ഇന്ത്യന്‍ കോഫി ഹൗസ് തെരഞ്ഞെടുപ്പ്: യു.ഡി.എഫ് അനുകൂല സംഘടനക്ക് ജയം
തൃശൂര്‍: തെക്കന്‍ കേരളത്തിലെ ഇന്ത്യന്‍ കോഫി ഹൗസ് ഭരണസമിതിയിലേക്ക് നടന്ന തെരഞ്ഞെടുപ്പിന്റെ ഫലം ഹൈക്കോടതി അനുമതിയോടെ പ്രഖ്യാപിച്ചു. ആകെയുള്ള 11 സീറ്റുകളില്‍ പത്തെണ്ണത്തിലും വിജയംനേടി യു.ഡി.എഫ് അനുകൂല സഹകരണവേദിയുടെ നേതൃത്വത്തിലുള്ള പാനല്‍ വീണ്ടും കോഫി ഹൗസിന്റെ ഭരണം പിടിച്ചെടുത്തു. വനിതാ സംവരണ സീറ്റില്‍ സി.ഐ.ടി.യു, എ.ഐ.ടി.യു.സി സഖ്യത്തിലെ കെ.എന്‍ ലളിത നേരത്തേ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. വോട്ട് നേരത്തേ എണ്ണിയിരുന്നെങ്കിലും ഫലം ഹൈക്കോടതിയില്‍ സമര്‍പ്പിക്കണമെന്ന ഉത്തരവുള്ളതിനാല്‍ തിങ്കളാഴ്ച ഫലവിവരങ്ങളുടെ റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. വോട്ടിങ് നടപടികളെല്ലാം കോടതി അംഗീകരിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഫലപ്രഖ്യാപനമുണ്ടായത്.
സഹകരണവേദിയുടെ നേതൃത്വത്തിലുണ്ടായിരുന്ന ഭരണസമിതിയെ കഴിഞ്ഞ ഫെബ്രുവരിയില്‍ പിരിച്ചുവിട്ടതിനെ തുടര്‍ന്നുണ്ടായ സംഭവവികാസങ്ങള്‍ക്കൊടുവിലാണ് തെരഞ്ഞെടുപ്പ് നടന്നത്. സി.ഐ.ടി.യു, എ.ഐ.ടി.യു.സി നേതൃത്വത്തിലുള്ള പാനലിനെയാണ് സഹകരണവേദി തോല്‍പ്പിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."