സിറിയയുമായി രാഷ്ട്രീയ കരാര്‍ പുതുക്കി റഷ്യ
മോസ്കോ: സിറിയന്‍ വിഷയത്തില്‍ ഇടപെടാനുള്ള രാഷ്ട്രീയ കരാര്‍ പുതുക്കി റഷ്യ. കഴിഞ്ഞ ദിവസം മോസ്കോയിലെത്തിയ സിറിയന്‍ പ്രസിഡന്റ് ബശ്ശാറുല്‍ അസദും റഷ്യന്‍ പ്രസിഡന്റ് വഌദ്മിര്‍ പുടിനും തമ്മില്‍ നടന്ന മണിക്കൂറുകള്‍ നീണ്ട കൂടിക്കാഴ്ചയിലാണു തീരുമാനം. ഇതുപ്രകാരം സിറിയയില്‍ റഷ്യയുടെ സൈനിക നടപടികള്‍ കൂടുതല്‍ ശക്തമായി തുടരും.
സിറിയന്‍ പ്രശ്നം പരിഹരിക്കാനായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്, ഖത്തര്‍ അമീര്‍ എന്നിവരുമായി സംസാരിക്കുമെന്ന് കൂടിക്കാഴ്ചയ്ക്കു ശേഷം നടത്തിയ ടെലിവിഷന്‍ അഭിമുഖത്തില്‍ പുടിന് അറിയിച്ചു. രാജ്യത്തെ സൈനിക നീക്കം വരുതിയിലായിക്കൊണ്ടിരിക്കുകയാണെന്നും എന്നാല്‍ ഇനിയും ദീര്‍ഘദൂരം സഞ്ചരിക്കാനുണ്ടെന്നും കൂടിക്കാഴ്ചയില്‍ പുടിന് അസദിനോട് പറഞ്ഞു.
വിഷയത്തില്‍ സിറിയ, റഷ്യ, ഇറാന്, തുര്‍ക്കി എന്നീ രാജ്യങ്ങള്‍ യോഗം ചേരാനിരിക്കെയാണ് അസദിന്റെ റഷ്യന്‍ സന്ദര്‍ശനം. 2011ല്‍ പൊട്ടിപ്പുറപ്പെട്ട സിറിയന്‍ ആഭ്യന്തര യുദ്ധത്തില്‍ റഷ്യ ഇടപെട്ടതോടെ ബശ്ശാറുല്‍ അസദിന്റെ സര്‍ക്കാര്‍ സൈന്യത്തിന് മേധാവിത്വം ലഭിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."