ബാഴ്‌സ, ബയേണ്‍, പി.എസ്.ജി ഇന്നിറങ്ങും
ബ്രസ്സല്‍സ്: യുവേഫ ചാംപ്യന്‍ലീഗില്‍ ഇന്ന് ഗ്ലാമര്‍ പോരാട്ടം. കരുത്തരായ ബാഴ്‌സലോണയ്ക്ക് യുവന്റസാണ് എതിരാളികള്‍. ഗ്രൂപ്പില്‍ ഒന്നാം സ്ഥാനവുമായി അവസാന 16ലേക്ക് മുന്നേറാനാണ് ബാഴ്‌സ ഇന്നിറങ്ങുന്നത്. യുവന്റസിനോട് തോല്‍ക്കാതിരുന്നാല്‍ ബാഴ്‌സയ്ക്ക് ഒന്നാം സ്ഥാനം നിലനിര്‍ത്താം. അതേസമയം ബാഴ്‌സലോണയെ പരാജയപ്പെടുത്തിയാല്‍ അവര്‍ക്ക് പ്രീ ക്വാര്‍ട്ടര്‍ ഉറപ്പിക്കാം. എന്നാല്‍ തോറ്റാല്‍ നോക്കൗട്ട് സാധ്യതയ്ക്ക് തിരിച്ചടിയാവും. തോല്‍വി നേരിട്ടാല്‍ സ്‌പോര്‍ട്ടിങ്-ഒളിംപ്യാകോസ് മത്സരത്തെ ആശ്രയിച്ചാവും യുവന്റസിന്റെ മുന്നോട്ടുള്ള പ്രയാണം.
നേരത്തെ ഇരുവരും തമ്മില്‍ ഏറ്റുമുട്ടിയപ്പോള്‍ 3-0ന് യുവന്റസിനെ വീഴ്ത്താന്‍ ബാഴ്‌സയ്ക്ക് സാധിച്ചിരുന്നു. പ്രതിരോധ താരം ജെറാര്‍ഡ് പീക്വെ സസ്‌പെന്‍ഷന്‍ കഴിഞ്ഞ തിരിച്ചെത്തുന്നത് ബാഴ്‌സക്ക് ഗുണകരമാകും. ഒളിംപ്യാകോസിനെതിരേ താരം കളിച്ചിരുന്നില്ല. ലൂയി സുവാരസ് ഫോമിലേക്കുയര്‍ന്നതും ടീമിന് ആത്മവിശ്വാസം പകരുന്നു. മറുവശത്ത് യുവന്റസ് കാര്യമായ പ്രതിസന്ധിയിലാണെങ്കിലും താരങ്ങളെല്ലാം ഫോമിലാണ്. ഗോണ്‍സാലോ ഹിഗ്വയ്ന്‍ തകര്‍പ്പന്‍ ഫോം തുടരുന്നു. സീരി എയില്‍ ഫോമിലുള്ള പൗലോ ഡൈബാല ബാഴ്‌സയ്‌ക്കെതിരേ ഗോള്‍ നേടുമെന്നാണ് ടീം പ്രതീക്ഷിക്കുന്നത്.
കരുത്തരായ പി.എസ്.ജി. വമ്പന്‍ ജയം പ്രതീക്ഷിച്ച് സെല്‍റ്റിക്കിനെയാണ് നേരിടുന്നത്. ഗ്രൂപ്പ് ബിയില്‍ 12 പോയിന്റുമായി നോക്കൗട്ട് ഉറപ്പിച്ച പി.എസ്.ജി വമ്പന്‍ ജയമാണ് ലക്ഷ്യമിടുന്നത്. ടീമിന്റെ മധ്യനിര താരം ഡാനി ആല്‍വസ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. പ്രമുഖ താരങ്ങള്‍ക്ക് പരുക്കില്ലാത്തത് ടീമിന് ഗുണകരമാണ്. എന്നാല്‍ സ്‌കോട്ടിഷ് ലീഗില്‍ മികച്ച ഫോമില്‍ കളിക്കുന്ന സെല്‍റ്റിക് മറുവശത്ത് അട്ടിമറി ജയം സ്വപ്‌നം കാണുന്നുണ്ട്. പരുക്കേറ്റ പാട്രിക്ക് റോബര്‍ട്‌സിന് പകരം മൂസ ഡെംബലെ കളിക്കുമെന്ന് കോച്ച് ബ്രണ്ടന്‍ റോജേഴ്‌സ് പറഞ്ഞു.
ഗ്രൂപ്പ് ബിയില്‍ മികച്ച രണ്ടാം സ്ഥാനക്കാരായി നോക്കൗട്ട് ഉറപ്പിക്കാനാണ് ബയേണ്‍ ഇന്ന് കളത്തിലിറങ്ങുന്നത്. ആന്‍ഡെര്‍ലെറ്റാണ് ടീമിന്റെ എതിരാളി. പുതിയ കോച്ച് ജൂപ് ഹെയ്ന്‍ക്കെസ് സ്ഥാനമേറ്റെടുത്ത ശേഷം കളിച്ച എട്ടു മത്സരങ്ങളിലും ജയം നേടാന്‍ ബയേണിന് സാധിച്ചിരുന്നു. സീസണില്‍ കളിച്ച എല്ലാ മത്സരങ്ങളിലും പരാജയപ്പെട്ട ആന്‍ഡര്‍ലെറ്റിനെതിരേ വമ്പന്‍ ജയമാണ് ബയേണ്‍ ലക്ഷ്യമിടുന്നത്.
മറ്റ് മത്സരങ്ങളില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ബേസലിനെയും അത്‌ലറ്റിക്കോ മാഡ്രിഡ് റോമയെയും നേരിടും
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."