HOME
DETAILS

അഗ്നിശമന സേന

  
backup
November 22 2017 | 01:11 AM

fire-force-story-vidhyaprabhaatham

അനിയന്ത്രിതമായി തീ പടര്‍ന്ന്, മനുഷ്യനോ ജീവികള്‍ക്കോ ജീവഹാനിയോ വസ്തുനഷ്ടമോ പ്രകൃതിനാശമോ സംഭവിക്കുന്ന സ്ഥിതിവിശേഷത്തെയാണ് അഗ്നി ബാധ എന്നു പറയുന്നത്. അതില്‍നിന്നു രക്ഷ നേടുകയോ അഗ്നിബാധയെ ഇല്ലാതാക്കുന്നതിനെ അഗ്നി സുരക്ഷ എന്നും വിളിക്കുന്നു. അഗ്നി ബാധ, മനഃപൂര്‍വമല്ലാത്ത അപകടങ്ങള്‍ കൊണ്ടോ കൊള്ളിവയ്പ്പുകൊണ്ടോ പ്രകൃതിക്ഷോഭം കൊണ്ടോ സ്ഥല കാലമില്ലാതെ സംഭവിക്കാം.

എയര്‍ ബ്രിഗേഡ്
ചൈനയിലും ഈജിപ്തിലും 4000 വര്‍ഷങ്ങള്‍ക്കു മുന്‍പേ തീ കെടുത്താനുള്ള സംവിധാനങ്ങള്‍ നിലനിന്നിരുന്നതായി ചരിത്രം പറയുന്നു. ഇന്നത്തെ അഗ്നിശമന സേനയ്ക്കും വളരെ മുന്‍പ് എയര്‍ ബ്രിഗേഡ് ആദ്യമായി ആരംഭിച്ചത് റോമക്കാരാണ്. ഏതാണ്ട് 2600 വര്‍ഷം മുന്‍പ് ആഗസ്റ്റസ് സീസര്‍ ആരംഭിച്ച സേനയില്‍ 700 സൈനികര്‍ ഉണ്ടായിരുന്നതായി കണക്കാക്കുന്നു. ഈ സൈനികര്‍ പലവിഭാഗങ്ങളായി തിരിഞ്ഞാണു പ്രവര്‍ത്തിച്ചിരുന്നത്. ഏണി, ബക്കറ്റ്, ചൂല്, കുന്തം എന്നിവ കൂടാതെ കൈകൊണ്ടുപയോഗിക്കുന്ന പമ്പുകളും ഇവര്‍ ഉപയോഗിച്ചു. തീയണയ്ക്കാനായി വെള്ളം കൂടുതല്‍ ഫലപ്രദമായി എങ്ങനെ ഉപയോഗിക്കാമെന്ന ചിന്തയില്‍ നിന്നാണ് ഫയര്‍ എന്‍ജിനുകളുടെ പിറവിയും വികാസവും.

ഫയര്‍ പമ്പുകള്‍
ചരിത്രത്തില്‍ വ്യക്തമായ സൂചനകളുള്ള ആദ്യത്തെ അഗ്നിശമന യന്ത്രസംവിധാനം പതിനാറാം നൂറ്റാണ്ടില്‍ യൂറോപ്പില്‍ നിര്‍മിക്കപ്പെട്ട ഫയര്‍ പമ്പുകളാണ്. 1518ല്‍ ജര്‍മനിയിലെ ഓഗ്‌സ്‌ബെര്‍ഗില്‍ ഫയര്‍ പമ്പ് ഉപയോഗിച്ചതായി രേഖപ്പെടുത്തിയിട്ടുണ്ട്.
1666ല്‍ ലണ്ടനില്‍ ഉണ്ടായ വന്‍ അഗ്നിബാധയെ തുടര്‍ന്നാണ് ലോകം തീയണക്കുന്നതിനെ കുറിച്ച് കൂടുതല്‍ ചിന്തിച്ചുതുടങ്ങിയത്. തുടര്‍ന്ന് സ്വകാര്യ ഫയര്‍ ബ്രിഗേഡുകള്‍ രൂപംകൊണ്ടു. കാലക്രമേണ ഫയര്‍ ഇന്‍ഷുറന്‍സ് കമ്പനികളും നിലവില്‍ വന്നു. കൈകൊണ്ട് വെള്ളം പമ്പുചെയ്യുന്ന തരം ഫയര്‍ എന്‍ജിനുകള്‍ അമേരിക്കയിലെയും യൂറോപ്പിലെയും മിക്ക നഗരങ്ങളിലും 1700കളില്‍ വ്യാപകമായി ഉപയോഗിച്ചിരുന്നു. പിന്നീട് യന്ത്രത്തിന്റെ സഹായത്താല്‍ പ്രവര്‍ത്തിക്കുന്ന ഫയര്‍ എന്‍ജിനുകള്‍ നിര്‍മിക്കപ്പെട്ടു.

ഫയര്‍ എന്‍ജിന്‍
ആവിയന്ത്രങ്ങളുടെ വരവോടെയാണ് ഫയര്‍ എന്‍ജിനുകളില്‍ വിപ്ലവകരമായ മാറ്റമുണ്ടായത്. ഇംഗ്ലണ്ടുകാരനായ ജോര്‍ജ് ബ്രെയ്ത് വൈറ്റും ജോണ്‍ എറിക്‌സണും 1828ല്‍ ആവികൊണ്ട് പ്രവര്‍ത്തിപ്പിക്കുന്ന ഫയര്‍ എന്‍ജിനു രൂപംനല്‍കി. പത്തു കുതിരകളുടെ ശക്തിയുണ്ടായിരുന്ന ഈ യന്ത്രത്തിന് മിനുട്ടില്‍ 600ഓളം ലിറ്റര്‍ വെള്ളം 90 അടി ഉയരത്തിലെത്തിക്കാനുള്ള ശേഷിയുണ്ടായിരുന്നു.
ആവിയന്ത്രം നിര്‍മിച്ച വര്‍ഷം തന്നെ അതിന്റെ പ്രയോജനം ജനത്തെ ബോധ്യപ്പെടുത്തിയ സംഭവം ലണ്ടനിലുണ്ടായി. ആര്‍ഗില്‍ റൂംസ് ഹൗസിനു തീപിടിച്ചപ്പോള്‍ കൈകൊണ്ട് പ്രവര്‍ത്തിപ്പിക്കുന്ന ഫയര്‍ എന്‍ജിനുകള്‍ ഉപയോഗിച്ച് എത്രതന്നെ ശ്രമിച്ചിട്ടും തീയണക്കാന്‍ കഴിഞ്ഞില്ല. ആളിക്കത്തുന്ന തീ അടുത്തുള്ള കെട്ടിടത്തിലേക്കു പടരുമോയെന്ന് നഗരവാസികള്‍ ഭയപ്പെട്ടു. തത്സമയം ജോര്‍ജ് ബ്രെയ്ത് വൈറ്റ് താനുണ്ടാക്കിയ ആവിയന്ത്രം സംഭവസ്ഥലത്തെത്തിച്ചു. അഞ്ചു മണിക്കൂര്‍ തുടര്‍ച്ചയായി വെള്ളം പമ്പുചെയ്ത് തീയണച്ചു.

ആധുനിക നഗരങ്ങളില്‍ അഗ്നിശമന യന്ത്രങ്ങളും അവ പ്രവര്‍ത്തിപ്പിക്കുന്നതിനുള്ള ആളുകളും സദാസമയവും പ്രവര്‍ത്തന സജ്ജരായിരിക്കും. ഫയര്‍ എന്‍ജിനുകളില്‍ താഴെ പറയുന്ന ഉപകരണങ്ങളാണു വേണ്ടത്.

പ്രത്യേക എന്‍ജിന്‍ കൊണ്ടോ വാഹനത്തിന്റെ എന്‍ജിന്‍ കൊണ്ടോ പ്രവര്‍ത്തിപ്പിക്കാവുന്ന പമ്പ്ഹോസും അനുബന്ധ ഉപകരണങ്ങളും വെള്ളം സംഭരിച്ചുവയ്ക്കുന്നതിനുള്ള ടാങ്ക് രാസിക അഗ്‌നിശാമകങ്ങള്‍, ബക്കറ്റുകള്‍ ഏണികള്‍, കയറുകള്‍ കതകുകള്‍, പൂട്ടുകള്‍ മുതലായവ തുറക്കുന്നതിനും പൊട്ടിക്കുന്നതിനുമുള്ള ആയുധങ്ങള്‍
പ്രത്യേക വസ്ത്രങ്ങളും തൊപ്പികളും മുഖാവരണങ്ങളും ശ്വസനോപകരണങ്ങളും

പെട്രോള്‍ എന്‍ജിന്‍
1886ല്‍ ഡെയിംലര്‍ രൂപപ്പെടുത്തിയതാണ് പെട്രോള്‍ കൊണ്ട് പ്രവര്‍ത്തിക്കുന്ന മോട്ടോര്‍ വാഹനം. യൂറോപ്പില്‍ ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യവര്‍ഷങ്ങളില്‍ തന്നെ പെട്രോള്‍ ഫയര്‍ എന്‍ജിനുകള്‍ രംഗത്തെത്തി. അതോടെ കുതിര-ആവി വണ്ടികള്‍ ഉപേക്ഷിക്കപ്പെട്ട ു.
1916 ആയപ്പോഴേക്കും അമേരിക്കയില്‍ ആവികൊണ്ട് പ്രവര്‍ത്തിക്കുന്ന ഫയര്‍ എന്‍ജിന്റെ നിര്‍മാണം പൂര്‍ണമായും നിലച്ചു. 1930ഓടെ കുതിരകള്‍ വിലിച്ചുകൊണ്ടുപോകുന്ന യന്ത്രങ്ങള്‍ ഉപേക്ഷിച്ചു. ആവി ഉപയോഗിച്ചുള്ള ഫയര്‍ എന്‍ജിനുകളും അല്‍പകാലമേ നിലനിന്നുള്ളൂ. പെട്രോള്‍ ഫയര്‍ എന്‍ജിനുകളില്‍ കാലത്തിനനുസരിച്ച് പല മാറ്റങ്ങളും ഉണ്ടായി.

കേരളത്തില്‍
ഫയര്‍ഫോഴ്‌സ് (അഗ്നിശമന സേന) എന്ന ആശയം നമ്മുടെ നാട്ടിലെത്തുന്നത് ഒരു അപകടത്തെ തുടര്‍ന്നാണ്. 1890ല്‍ വൈസ്രോയി തിരുവനന്തപുരം സന്ദര്‍ശിക്കുന്ന സമയത്തായിരുന്നു അപകടം നടന്നത്. തലേന്ന് പന്തലിനു തീപിടിച്ചു. ഏറെ പ്രയാസപ്പെട്ടാണ് അന്നു തീയണച്ചത്. അന്നത്തെ ചീഫ് എന്‍ജിനീയറായിരുന്ന ആല്‍ഫ്രഡ് വിപിന്‍, പിന്നീടുവന്ന പൊലിസ് കമ്മിഷണര്‍ റാവു ബഹദൂര്‍ രാമരാജ അയ്യങ്കാര്‍ എന്നിവര്‍ ചേര്‍ന്നാണ് തിരുവിതാംകൂറില്‍ ആദ്യമായി അഗ്നിശമന പൊലിസ് സേന രൂപീകരിച്ചത്.
ബ്രിട്ടീഷ് ഭരണകാലത്ത് അഗ്‌നിപ്രതിരോധം പൊലിസിന്റെ ചുമതലയായി കരുതപ്പെട്ടിരുന്നുവെങ്കിലും ആ കാഴ്ചപ്പാടില്‍ നിന്ന് ഇന്നു സമൂഹം മാറിയിട്ടുണ്ട്. ഇപ്പോള്‍ ഇതിനായി സന്നദ്ധസംഘടനകള്‍ വരെ രംഗത്തുണ്ട്. കേരളത്തിന്റെ എല്ലാ ഭാഗങ്ങളിലും 1963 വരെ ഫയര്‍ഫോഴ്‌സ് പൊലിസിന്റെ ഭാഗമായി പ്രവര്‍ത്തിച്ചുവന്നിരുന്നു; 1963 മുതല്‍ പ്രത്യേകം ഒരു ഡിപ്പാര്‍ട്ട്‌മെന്റായി പ്രവര്‍ത്തിക്കുന്നു.
ജനസാന്ദ്രതയും പരിഷ്‌കാരവും വര്‍ധിക്കുന്നതിനൊപ്പം അഅഗ്നിബാധയും അഗ്നിപ്രതിരോധപ്രവര്‍ത്തനങ്ങളും വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. തീപിടിത്തമോ മറ്റോ ഉണ്ടായാല്‍ ഉടന്‍ 101 നമ്പറിലേക്ക് വിളിച്ചാല്‍ മിനുട്ടുകള്‍ക്കകം അഗ്നിബാധയുള്ള പ്രദേശത്ത് എത്തിച്ചേരും.


നാഷനല്‍ ഫയര്‍ സര്‍വിസ് കോളജ്
രാജ്യത്തെ 14 സംസ്ഥാന കേന്ദ്രങ്ങളില്‍ അ ഗ്നിശമന സേനാംഗങ്ങളെ പരിശീലിപ്പിക്കുന്നുണ്ട്. ഓഫിസര്‍ പദവിയിലെത്തുന്നവര്‍ നാഗ്പൂരിലെ നാഷനല്‍ ഫയര്‍ സര്‍വിസ് കോളജില്‍ നിന്ന് ഉന്നതപരിശീലനം നേടണം. 1956ല്‍ സ്ഥാപിതമായ ഈ കോളജ് 2004 വരെ 12,666 ഫയര്‍ ഓഫിസര്‍മാര്‍ക്ക് അത്യാധുനിക പരിശീലനം നല്‍കിയിട്ടുണ്ട്.
2004ല്‍ രാജ്യത്ത് പരിശീലനം നേടിയ അഗ്നിശമന സൈനികരുടെ എണ്ണം 66,152 ആയിരുന്നു. അഗ്നി പ്രതിരോധ സംവിധാനങ്ങളുടെ വികസനത്തിനും നവീകരണത്തിനും ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനികള്‍ വായ്പ നല്‍കുന്നുണ്ട്. സംസ്ഥാനങ്ങള്‍, കേന്ദ്രഭരണ പ്രവിശ്യകള്‍, കേന്ദ്ര മന്ത്രാലയങ്ങള്‍ എന്നിവയ്ക്ക് അഗ്നിനിവാരണ പ്രതിരോധ സംവിധാനങ്ങള്‍ക്ക് ആവശ്യമായ സാങ്കേതികോപദേശം നല്‍കുന്നത് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ധര്‍മങ്ങളില്‍ പെട്ടതാണ്. അഗ്നിബാധയെ സംബന്ധിക്കുന്ന ചട്ടങ്ങളും നിയമങ്ങളും സൃഷ്ടിക്കുന്ന ചുമതലയും ഈ മന്ത്രാലയത്തിനാണ്.


പ്രതിരോധ പ്രവര്‍ത്തനങ്ങള്‍

കൊള്ളിവയ്‌പ്പൊഴികെയുള്ള മിക്ക തീപിടിത്തങ്ങളും ആകസ്മികങ്ങളാണ്. മനുഷ്യര്‍ ഉപയോഗിക്കുന്ന ഉപകരണങ്ങളില്‍ നിന്നും മറ്റും ആണ് തീപിടിത്തങ്ങള്‍ സാധാരണ ഉണ്ടാകുന്നത്. എല്ലാത്തരം അഗ്നിബാധയും പടര്‍ന്നുപിടിക്കുന്നത് പെട്ടെന്നു കത്തുന്ന പദാര്‍ഥങ്ങളിലൂടെയും തീ പകരത്തക്ക സ്ഥിതിവിശേഷങ്ങളിലൂടെയും ആണ്. വിദ്യാഭ്യാസത്തിന്റെ ഒരു ഭാഗമായി കുട്ടികളെ അഗ്നി പ്രതിരോധങ്ങളും പ്രഥമശുശ്രൂഷാ പാഠങ്ങളും പഠിപ്പിക്കുന്നത്, സമൂഹത്തിന്റെ രക്ഷയ്ക്ക് ആവശ്യമാണ്. ഇന്ത്യയില്‍ സ്‌കൗട്ട്, എന്‍.സി.സി എന്നീ പ്രസ്ഥാനങ്ങളില്‍ ഇത്തരം പരിശീലനങ്ങള്‍ നല്‍കുന്നുണ്ടെങ്കിലും സാമാന്യ വിദ്യാഭ്യാസത്തിന്റെ പ്രധാനഭാഗമായി ഇതു കണക്കാക്കപ്പെട്ടു തുടങ്ങിയിട്ടില്ല.
അഗ്നിശമന വകുപ്പ് തുടങ്ങിയ സ്ഥാപനങ്ങള്‍ അഗ്നിബാധകളുടെ കാരണങ്ങളും പ്രതിരോധപ്രവര്‍ത്തനങ്ങളും പൊതുജനങ്ങളുടെ ശ്രദ്ധയില്‍ കൊണ്ടുവരുന്നതിനുള്ള പരിപാടികള്‍ ആവിഷ്‌കരിച്ചു നടപ്പാക്കാറുണ്ട്. ഗവണ്‍മെന്റ് അഗ്നിശമന വാരവും മറ്റും ആഘോഷിക്കുന്നതിന്റെയും പ്രദര്‍ശനങ്ങള്‍ സംഘടിപ്പിക്കുന്നതിന്റെയും പ്രധാന ഉദ്ദേ ശ്യവും ഇതുതന്നെയാണ്.

പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഉദ്ദേശ്യങ്ങള്‍

പുതിയ കാലത്ത് ജ്വലനക്ഷമമായ ഇന്ധനങ്ങള്‍, തീപിടിക്കുന്ന മറ്റു വസ്തുക്കള്‍ തുടങ്ങിയവയുടെ ഉപയോഗം നിത്യജീവിതത്തില്‍ ഒഴിവാക്കാനാവില്ല. വീടുകളിലും വ്യവസായ വാണിജ്യ ശാലകളിലും അഗ്നിബാധക്കുള്ള സാധ്യതകള്‍ മുന്‍കാലങ്ങളേക്കാള്‍ വര്‍ധിച്ചിട്ടുണ്ട്. അഗ്നിബാധ തടയുന്നതിനും അതുണ്ടാക്കുന്ന ദുരന്തങ്ങള്‍ കുറയ്ക്കുന്നതിനും മുന്‍ കരുതലുകള്‍ എടുക്കേണ്ടത് അനിവാര്യമാണ്.


നാഷനല്‍ ഫയര്‍ സര്‍വിസ് കോളജ്
രാജ്യത്തെ 14 സംസ്ഥാന കേന്ദ്രങ്ങളില്‍ അ ഗ്നിശമന സേനാംഗങ്ങളെ പരിശീലിപ്പിക്കുന്നുണ്ട്. ഓഫിസര്‍ പദവിയിലെത്തുന്നവര്‍ നാഗ്പൂരിലെ നാഷനല്‍ ഫയര്‍ സര്‍വിസ് കോളജില്‍ നിന്ന് ഉന്നതപരിശീലനം നേടണം. 1956ല്‍ സ്ഥാപിതമായ ഈ കോളജ് 2004 വരെ 12,666 ഫയര്‍ ഓഫിസര്‍മാര്‍ക്ക് അത്യാധുനിക പരിശീലനം നല്‍കിയിട്ടുണ്ട്.
2004ല്‍ രാജ്യത്ത് പരിശീലനം നേടിയ അഗ്നിശമന സൈനികരുടെ എണ്ണം 66,152 ആയിരുന്നു. അഗ്നി പ്രതിരോധ സംവിധാനങ്ങളുടെ വികസനത്തിനും നവീകരണത്തിനും ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനികള്‍ വായ്പ നല്‍കുന്നുണ്ട്. സംസ്ഥാനങ്ങള്‍, കേന്ദ്രഭരണ പ്രവിശ്യകള്‍, കേന്ദ്ര മന്ത്രാലയങ്ങള്‍ എന്നിവയ്ക്ക് അഗ്നിനിവാരണ പ്രതിരോധ സംവിധാനങ്ങള്‍ക്ക് ആവശ്യമായ സാങ്കേതികോപദേശം നല്‍കുന്നത് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ധര്‍മങ്ങളില്‍ പെട്ടതാണ്. അഗ്നിബാധയെ സംബന്ധിക്കുന്ന ചട്ടങ്ങളും നിയമങ്ങളും സൃഷ്ടിക്കുന്ന ചുമതലയും ഈ മന്ത്രാലയത്തിനാണ്.


അഗ്നിനിരോധക പദാര്‍ഥങ്ങള്‍
അഗ്നിനിരോധനത്തിനും അഗ്നിശമന പ്രവര്‍ത്തനത്തിനും പലതരം നിരോധക പദാര്‍ഥങ്ങള്‍ ഉപയോഗിക്കാറുണ്ട്. തീ പിടിക്കാതിരിക്കുന്നതു കൊണ്ടുമാത്രം ഒരു പദാര്‍ഥം അഗ്നിനിരോധകമാകുന്നില്ല. കെട്ടിടങ്ങളിലെ ഉരുക്കുകൊണ്ടുള്ള തൂണുകള്‍ ഉദാഹരണമാണ്. ഇതിനു തീ പിടിക്കുകയില്ല. കെട്ടിടനിര്‍മാണത്തിന് ഉപയോഗിക്കുന്ന പദാര്‍ഥങ്ങളില്‍ ഇഷ്ടിക,സിമന്റ്, ആസ്ബസ്‌റ്റോസ് തുടങ്ങിയവ അഗ്നി നിരോധക ഗുണമുള്ളവയാണ്. കോണ്‍ക്രീറ്റ്, ഉരുക്ക് തുടങ്ങിയവ അഗ്നിബാധയെ ഒരു പരിധിവരെ നിയന്ത്രിക്കും.
വളരെ ഉയര്‍ന്ന ചൂടിലും ആളിക്കത്തുന്ന തീയിലും രൂപവ്യത്യാസം വരാത്ത പദാര്‍ഥമാണ് ആസ്ബ്‌സ്റ്റോസ്. താപചലനം കുറഞ്ഞ നാരുരൂപത്തിലുള്ള ഈ പദാര്‍ഥം പല അഗ്നി നിരോധന ഉപയോഗങ്ങള്‍ക്കും സ്വീകാര്യമാണ്. പക്ഷേ, അര്‍ബുദകാരിയാണ് എന്നതിനാല്‍ ഇപ്പോള്‍ അതിന്റെ ഉപയോഗം കുറഞ്ഞുവരുന്നു. ഉയര്‍ന്ന ചൂടുള്ള പരിതസ്ഥിതികളില്‍ ഉപയോഗിക്കുന്ന വൈദ്യുതകമ്പികളുടെയും ചൂളകളുടെയും അഗ്നിശമന പ്രവര്‍ത്തകര്‍ക്കുള്ള പ്രത്യേകം ഉടുപ്പുകളുടെയും നിര്‍മാണ പദാര്‍ഥമായി ഇത് ഉപയോഗിക്കാറുണ്ട്.


ആദ്യം ചെയ്യേണ്ടത്
അഗ്നിബാധയുണ്ടായതായി അറിവുകിട്ടിയാലുടന്‍ അഗ്നിശമന പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കേണ്ടതുണ്ട്. സ്ഥലത്തുള്ളവര്‍ ഒത്തുചേര്‍ന്ന് ആളുകളെ അപകടസ്ഥലങ്ങളില്‍നിന്നു ഒഴിവാക്കുന്നതിനും തീ പടരാതെ നിയന്ത്രിക്കുന്നതിനുമാണ് ആദ്യം ശ്രമിക്കേണ്ടത്. ആളുകളും ഉപകരണങ്ങളും ലഭ്യമാകുന്ന മുറയ്ക്ക് തീ കെടുത്താനും വസ്തുവകകള്‍ രക്ഷപ്പെടുത്താനും ശ്രദ്ധിക്കണം. അഗ്നിബാധയുള്ള സ്ഥലങ്ങളില്‍ പ്രവേശിക്കുന്നതിനും തീ ഉറവിടത്തില്‍തന്നെ കെടുത്തുന്നതിനും പലപ്പോഴും ബുദ്ധിമുട്ടുണ്ടാകും. ആളിക്കത്തുന്ന തീജ്വാലയില്‍ വെള്ളമൊഴിച്ചതു കൊണ്ട് പ്രയോജനമില്ല. കത്തുന്ന സാധനമാണ് നനയേണ്ടത്. അഗ്നിബാധയുള്ള സ്ഥലങ്ങളില്‍ നിന്നും ഒഴിഞ്ഞുപോകുന്നതിനു വിഘാതം ഉണ്ടാകരുത്.

അഗ്നിശമന പ്രവര്‍ത്തകര്‍ക്കുള്ള  പരീശീലനം

അഗ്നിശമന പ്രവര്‍ത്തകരെ പരിശീലിപ്പിക്കുന്നതിന് സര്‍ക്കാരുകളും തൊഴില്‍ സംഘടനകളും മുന്‍കൈയെടുക്കുന്നുണ്ട്. അന്താരാഷ്ട്ര തലത്തില്‍ ഇന്‍സ്റ്റിറ്റിയൂഷന്‍ ഓഫ് ഫയര്‍ എന്‍ജിനീയേഴ്‌സ് (ബ്രിട്ടന്‍), സൊസൈറ്റി ഓഫ് ഫയര്‍ പ്രൊട്ടക്ഷന്‍ എന്‍ജിനിയേഴ്‌സ് (യു.എസ്, കാനഡ) എന്നീ സംഘടനകള്‍ ഇക്കാര്യത്തില്‍ മുന്‍പന്തിയിലാണ്. ഇന്ത്യന്‍ നാഷനല്‍ ഫയര്‍ സര്‍വിസ് കോളജ് (നാഗ്പൂര്‍) എന്ന സ്ഥാപനവും ഇത്തരത്തിലൊന്നാണ്. കേരളത്തില്‍ ഫോര്‍ട്ട് കൊച്ചിയിലെ ഫയര്‍ സര്‍വിസ് ട്രെയിനിങ് സ്‌കൂളിനാണ് പ്രാമുഖ്യമുള്ളത്.
1833ല്‍ ലണ്ടന്‍ ഫയര്‍ എന്‍ജിന്‍ എസ്റ്റാബ്ലിഷ്‌മെന്റ് സ്ഥാപിക്കപ്പെട്ടു. 1865ല്‍ മെട്രോപൊളിറ്റന്‍ ബോര്‍ഡ് ഫയര്‍ ഓഫിസിന്റെ പ്രവര്‍ത്തനം ഏറ്റെടുത്തു. യു.എസിലും കാനഡയിലും നഗരസമിതികളാണ് അഗ്നി പ്രതിരോധപ്രവര്‍ത്തനങ്ങള്‍ മിക്കതും നടത്തുന്നത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അക്ഷരത്തെറ്റ് ഗുരുതരപിഴവ്; പൊലിസ് മെഡല്‍ നിര്‍മിച്ച സ്ഥാപനത്തെ കരിമ്പട്ടികയില്‍ പെടുത്തണം- റിപ്പോര്‍ട്ട്

Kerala
  •  6 days ago
No Image

വിശപ്പകറ്റാന്‍ പുല്ലു തിന്നുകയാണ് ഗസ്സയിലെ കുഞ്ഞുങ്ങള്‍

International
  •  6 days ago
No Image

ദിലീപിന് ശബരിമലയില്‍ വിഐപി പരിഗണന; ദേവസ്വം ബോര്‍ഡിനോട് വിശദീകരണം തേടി ഹൈക്കോടതി

Kerala
  •  6 days ago
No Image

500 രൂപ പോലും കൊണ്ടു വരാറില്ല; രാജ്യസഭയിലെ ഇരിപ്പിടത്തില്‍ നോട്ടുകെട്ടുകള്‍ കണ്ടെത്തിയെന്ന ആരോപണം നിഷേധിച്ച് സിങ്‌വി  

National
  •  6 days ago
No Image

ബലാത്സംഗക്കേസ്: നടന്‍ സിദ്ദിഖിന്റെ അറസ്റ്റ് രേഖപ്പെടുത്തി

Kerala
  •  6 days ago
No Image

ലബനാനില്‍ വീണ്ടും ബോംബിട്ട് ഇസ്‌റാഈല്‍, ഒമ്പത് മരണം; ഒരാഴ്ചക്കിടെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചത് 129 തവണ

International
  •  6 days ago
No Image

വടകരയില്‍ 9 വയസുകാരിയെ ഇടിച്ചിട്ട് കോമയിലാക്കിയ കാര്‍ കണ്ടെത്തി; പ്രതി വിദേശത്ത്

Kerala
  •  6 days ago
No Image

ഖുറം നാച്വറൽ പാർക്ക് താൽക്കാലികമായി അടച്ചു 

oman
  •  6 days ago
No Image

ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പ്; എറണാകുളത്ത് ഒരാൾ കൂടി അറസ്റ്റിൽ, പ്രതിയെ പിടികൂടിയത് ഒളിവിൽ കഴിയുന്നതിനിടെ

Kerala
  •  6 days ago
No Image

നവീന്‍ ബാബുവിന്റെ മരണം; അന്വേഷിക്കാന്‍ തയ്യാറെന്ന് സി.ബി.ഐ; എതിര്‍ത്ത് സര്‍ക്കാര്‍

Kerala
  •  6 days ago