HOME
DETAILS
MAL
200 ശതമാനവും പത്മാവതിക്കൊപ്പം; പിന്തുണച്ച് രണ്‍വീറും
backup
November 22 2017 | 02:11 AM
ന്യൂഡല്‍ഹി: സഞ്ജയ് ലീലാ ബന്‍സാലി ചിത്രം പത്മാവതിക്കെതിരായ പ്രതിഷേധം ശക്തമാകുന്നതിനിടെ ചിത്രത്തെ പിന്തുണച്ച് നടന് രണ്‍ബീര്‍ സിങ്. താന്‍ ഇരുനൂറ് ശതമാനവും ചിത്രത്തോടൊപ്പമാണെന്ന് ചിത്രത്തില്‍ അലാവുദ്ദീന്‍ ഖില്‍ജിയായി വേഷമിട്ട രണ്‍വീര്‍ പറഞ്ഞു. നേരത്തെ നടി ദീപികയും ചിത്രത്തെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു.
ദീപികക്കെതിരെ ഭീഷണി നിലനില്‍ക്കുന്നതിനിടെയാണ് പിന്തുണയുമായി രണ്‍വീറുമെത്തിയത്.
അതേസമയം, ചിത്രം ജനുവരിയില്‍ റിലീസ് ചെയ്യുമെന്ന് നിര്‍മാതാക്കള്‍ അറിയിച്ചതായി സൂചനയുണ്ട്. ഡിസംബര്‍ ഒന്നിന് റിലീസ് ചെയ്യാനിരുന്ന ചിത്രം പ്രതിഷേധത്തെ തുടര്‍ന്നാണ് നീട്ടിവെച്ചത്.
പത്മാവതി ചരിത്രത്തെ വളച്ചൊടിക്കുകയാണെന്ന് ആരോപിച്ച് രജ്പുത് സംഘടനകളാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്.
Protests against "Padmavati", Padmavati
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."