ട്രംപിന്റെ മകള്‍ക്ക് അത്താഴ വിരുന്ന് നൈസാമിന്റെ കൊട്ടാരത്തില്‍
ഹെദരാബാദ്: ഗ്ലോബല്‍ എന്റര്‍പ്രെനര്‍ഷിപ്പ് സമ്മിറ്റിന്റെ ഭാഗമായി ത്രിദിന ഹൈദരാബാദ് സന്ദര്‍ശനത്തിനെത്തുന്ന അമേരിക്കന്‍ പ്രസിഡന്റിന്റെ മകളും ഉപദേഷ്ടാവുമായ ഇവാന്‍കാ ട്രംപിന് ഹൈദരാബാദിലെ ഫലക്‌നുമാ കൊട്ടാരത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അത്താഴവിരുന്നു നല്‍കും.
ലോകത്തിലെ ഏറ്റവും വലിയ ഭക്ഷണമുറിയെന്ന വിശേഷണമാണ് ഫലക്‌നുമ കൊട്ടാരത്തിലെ നൈസാമിന്റെ ഭക്ഷണമുറിക്കുള്ളത്. ഹൈദരാബാദി ബിരിയാണി ഉള്‍പ്പെടെ ഇന്ത്യയിലെ വിവിധഭാഗങ്ങളില്‍നിന്നുള്ള ഭക്ഷണങ്ങള്‍ അത്താഴവിരുന്നിന് ഉള്‍പ്പെടുത്തിയിട്ടുണ്ട്. 100 അതിഥികളെ ഉള്‍ക്കൊള്ളാവുന്ന 108 അടി നീളമുള്ള തീന്‍മേശയാണ് ഭക്ഷണമുറിയിലുള്ളത്.
[caption id="attachment_455187" align="aligncenter" width="630"] ഫോട്ടോ കടപ്പാട് ന്യൂസ് 18[/caption]രണ്ട് വിരുന്നുകളാണ് ഫലക്‌നുമയില്‍ സംഘടിപ്പിക്കുന്നത്. ഏറ്റവും പ്രാധാന്യമുള്ള അതിഥികള്‍ക്ക് 101ാം നമ്പര്‍ ഭക്ഷണമുറിയിലും മറ്റ് പ്രതിനിധികള്‍ക്ക് പുറത്തുമാകും അത്താഴവിരുന്നു ലഭിക്കുക. രണ്ടിടത്തും വിളമ്പുന്നത് ഒരേ ഭക്ഷണമായിരിക്കും.
ഇന്ത്യയുടെ സാംസ്‌കാരിക പൈതൃകം വ്യക്തമാക്കുന്ന കലാപരിപാടികളും വിരുന്നിനു ശേഷം അരങ്ങേറും.
ivanka trump, hydarabad falaknuma palace, narendra modi
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."